അത് ഇന്നലെയായിരുന്നു
ഞാന്‍ പോലും ഓര്‍ത്തിരുന്നില്ല
ഓര്‍മ്മിപ്പിക്കാന്‍ ആരും ഉണ്ടായതുമില്ല
സാധാരണ പോലെ ..
അതിനിവിടെ എന്തെങ്കിലുമൊക്കെ
നടന്നിട്ട് വേണ്ടേ അല്ലെ ??
ആയിരത്തൊന്നു പോസ്റ്റ് കളോ
അഞ്ഞൂറ് ഫോളോവേഴ്സോ
ഇരുനൂറ്റമ്പതു കമന്റുകളോ
വിവാദ പുരുഷരെ
"ആദരിക്കലോ"
"നിഗ്രഹിക്കലോ"
ഇതൊന്നുമില്ലാതെ
"പാഥേയം" അഴിച്ചു വെച്ചിട്ട്
ഒരു വര്‍ഷം തികഞ്ഞു കെട്ടോ..
പാതി വഴിയിലായ പോസ്റ്റുകള്‍
ഹാഫ് സെഞ്ചുറി തികക്കാന്‍ വെമ്പുന്ന
അഭിമാന മുഹൂര്‍ത്തം കൂടിയാണിത് .
എന്റെ ജന്മ ദിനം പോലും ഇങ്ങനെയാണ്
മിക്കവാറും അന്ന് പനിച്ചു കിടക്കും .
വെറുതെയല്ല ഇന്നലെ കരച്ചില് വന്നത് .
പിന്നെ ഓര്‍മ്മ വന്നപ്പോള്‍
നിങ്ങളെയൊക്കെ വിളിച്ച്
ഒരു കട്ടന്‍ ചായയെങ്കിലും തരണ്ടേ
എന്ന് കരുതി .
ഈ ആഘോഷ വേളയില്‍
ഞങ്ങള്‍ക്കൊപ്പം പുതിയൊരാള് കൂടിയുണ്ട്
രണ്ടാഴ്ച മുമ്പ് പിറന്ന ഞാന്‍ കണ്ടിട്ടില്ലാത്ത "അവന് "
പ്രാര്‍ഥിക്കുക
ഒരു വര്‍ഷത്തെ പ്രയാണം സമ്മാനിച്ച
പുതു സൌഹ്രദങ്ങളുടെ ബൂ ലോഗമേ
എന്റെ സ്നേഹവും സന്തോഷവും
നിനക്ക് നന്ദി ...നിങ്ങള്‍ക്ക് നന്ദി
സസ്നേഹം
26 comments:
എല്ലാവിധ ആശംസകളും ..ബ്ലോഗും ബ്ലോഗറും ..പിതാവും ,,പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട സമയം ആയി ..മുന്നോട്ടു ..മുന്നോട്ടു ..പോവുക :)
ആശംസകള്‍....
അവനെ ലഭിച്ചതിന് പ്രത്യേകം ആശംസകള്‍....
അബസ്വരങ്ങള്‍.com
പ്രശസ്തരാവാനും
ആഘോഷിക്കപ്പെടാനും 101 വഴികള്‍ എന്ന പുസ്തകം ആരുടെയോ കയ്യിലുണ്ട്. അങ്ങോര് കോപി കൊടുക്കൂല്ലാ..
എന്തായാലും ആശംസകള്‍, പോസ്റ്റിലെ “അവനും” ബ്ലോഗിനും നിങ്ങക്കും
ബ്ലോഗിനും അവനും ആശംസകള്‍...
(കീബോര്‍ഡില്‍ Enter കീ അവിടെതന്നെ ഉണ്ടോ എന്ന് നോക്കിക്കേ..)
@രമേശ് ജീ : പെരുത്ത് സന്തോഷം
@അബ്സര്‍ : നന്ദി സഹോദരാ
@നിഷ സുരഭി : ആ പൊത്തകം ഒന്ന് കിട്ടിയിരുന്നെങ്കില്‍ ...................
@ഇസ്മായില്‍ കുരുമ്പ്ടി: വിടില്ല അല്ലെ :) നന്ദി
ആശംസകള്‍.. പോസ്റ്റിലെ “അവനും” ബ്ലോഗിനും ..
ആശംസകൾ...
പ്രതിഭയുള്ളവരെ തേടി പ്രശസ്തി താനേ എത്തും മാഷേ , അതില്ലാത്തവര്‍ അതുണ്ടാക്കാനായി പല വിക്രിയകളും കാണിക്കും ചിലര്‍ തലകുത്തി മറിഞ്ഞെന്നിരിക്കും ഒന്നും കണ്ടില്ലെന്നു വെച്ചാ മതി ,താങ്കള്‍ക്കു ഒരിക്കലും ആ ബേജാറ് വേണ്ട , വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതെതിക്കോളും.എല്ലാവിധ ഭാവുകങ്ങളും നേരുന്നു ,നവാഗതന് ദീര്‍ഘായുസ്സും ആരോഗ്യവും തമ്പുരാന് കനിഞ്ഞു നല്കട്ടെ
@നിക് കേച്ചേരി : സന്തോഷം
@ജുവൈരിയ സലാം : കഥാകാരിക്ക് നന്ദി
@സിദീക: ചുമ്മാ പറഞ്ഞതാണേ .. താങ്കളെ പോലുള്ളവര്‍ ഇത് വഴി വരുന്നത് തന്നെ എന്റെ ഭാഗ്യം.
ഞാന്‍ ഇന്ന് വരെ എഴുതിയതിലോന്നും ഞാന്‍ തന്നെ ഹാപ്പി അല്ല കേട്ടോ. പിന്നെ ജീവിച്ചിരിപ്പുണ്ടെന്ന്
എന്നെ തന്നെ ബോദ്യപ്പെടുത്തുക എന്നതാണ് ഈ ബ്ലോഗിന്റെ മുഖ്യ ലക്ഷ്യം.
സന്തോഷം
ആശംസകൾ...
മൊബൈലില്‍ അലാറം വെക്കാമായിരുന്നില്ലേ റഷീദ് ഭായ്?
ആശംസകള്‍
എല്ലാവിദ ആയുരാ രോഗ്യങ്ങളും നേരുന്നു നിറഞ്ഞ മനസ്സോടെ
പിന്നെ അവന് അവനോടു കൊമ്പന് വഹ ഒരു സലാമും
മിസ്റ്റര്‍ ഫാദര്‍ ..... ആശംസകള്‍....!
എല്ലാവിധ ആശംസകളും നേരുന്നു.
റഷീദ് ഭായീ..
ബൂലോകത്തെ ഈ പിറന്നാളിനു
എന്റെ ഹൃദ്യമായ ആശംസകള്‍...
ഒപ്പം കൂടുതല്‍ കൂടുതല്‍ മികച്ച വിഷയങ്ങളും പോസ്റ്റുകളും
"കിടിലന്‍ ഫേസ്ബുക്ക് കമന്റു"കളുമായ് എല്ലായിടത്തും സജീവമാകട്ടെ എന്നും ആശംസിക്കുന്നു.
പിതാവിനും, പുത്രനും,മാതാവിനും ‘വഴിച്ചോറിനും’ എന്റെ എല്ലാ ആശംസകളും......
@വീ കെ : നന്ദി സാര്‍
@ കണ്ണൂരാന്‍ : നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് :)
@കൊമ്പന് : സന്തോഷം. സലാം പറയാം ഭായ്
@ആളവന്താന് : അതെ മ്മിസ്ടര് ഫാദര്‍...നന്ദി
@മോഇദീന്‍ അങ്ങടിമുകാര്: സന്തോഷം
@നൌഷാദ് അകമ്പാടം: നിര്‍ദ്ദേശത്തിനു നന്ദി. സമയം ഉണ്ട് ...മടി മടി ..പിന്നെ ഇപ്പൊ ബൂകിലാ ഫെഇസ് :)
@ചന്തു നായര്‍ : വഴിചോര് കഴിക്കാന്‍ വന്നതിനു താങ്ക്സ്
ആശംസകള്‍ . ഈ പോതിച്ചോറു്
നിറഞ്ഞ മനസ്സോടെ കഴിക്കാന്‍ ഞാനെത്തും.
ആശംസകള്‍!!പുതിയ ആളിന് പ്രത്യേകിച്ചും
റഷീദ് ബായി ....എല്ലാവിധ ആശംസകളും ..ബ്ലോഗ്ഗിനും അവനും !
:)
hridayam niranja aashamsakal....
ഫ്രെഷുണ്ണിക്ക് ആശംസകള്‍
ആശംസകള്‍ അറിയിച്ച എല്ലാ വിരുന്നുകാര്‍ക്കും നന്ദി
ആശംസകള്‍ .......
റഷീദ്:-ഞാന്‍ താമസിച്ചോ?
പ്രാര്‍ഥനക്ക് സമയം നോക്കണ്ട
അല്ലെ?
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
പിറന്നാള്‍ ആശംസകള്‍...ഹൃദയത്തോട്
ചേര്‍ത്തു വെച്ച രണ്ടു പേര്‍ക്കും....
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ