Thursday, December 22, 2011

മദിരാശി കത്ത് പാട്ട് (മുല്ലപ്പെരിയാര്‍ വെര്‍ഷന്‍ )

 
മദിരാശി ഉള്ളോരെഴുത്തുപെട്ടി
അന്ന് തുറന്നപ്പോള്‍ കത്തുകിട്ടി ...
അന്പുള്ള  മല്ലു നീ ഇദയം പൊട്ടി
എഴുതിയ കത്ത് ഞാന്‍ കണ്ടു കെട്ടി.

ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി
മുല്ലപ്പെരിയാറിന്റെ ഫണ്ട് മുക്കീ
ചുണ്ണാമ്പുസുര്‍ക്കിയില്‍ മഷി കലര്‍ത്തി
കത്തിന്റെ കള്ളാസു നീയൊരുക്കീ

വാക്കുകള്‍ സ്റ്റീല്‍ ബോംബായ് ഉള്ളില്‍ തറക്കുന്നു
വാക്യങ്ങള്‍ ഡാം പൊട്ടിയ വെള്ളം പോല്‍ ചീറ്റുന്നു
കരളിനെ പെരിയാറിന്‍ കര പോലെയാക്കുന്നു
കത്ത് പിടിച്ച എന്‍ കൈകള്‍ തരിക്കുന്നു

ഞെട്ടിപ്പോയീ ,,,ഇദയം പൊട്ടിപ്പോയീ
ഞെട്ടിപ്പോയീ ,,,ഇദയം പൊട്ടിപ്പോയീ
കത്തിന് മറുപടി തരാനൊരു വടിയില്ല പൊട്ടീപ്പൊയി

തമിഴന്റെ ആവശ്യം അറിയാത്തൊരു മലയാളി
പൊണ്ണന്‍ അവനാണ് അവരുടെ തെറ്റിന്റെ "മൊയലാളി "
കര്‍ഷകരാണാ വിഷയത്തില്‍ പോരാളി
അവരെ എതിരിടും നിങ്ങള്‍ വിഡ്ഢികളുടെ തേരാളി

കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
സംഭവം അടിപിടി പുകിലുകള്‍ നടന്നിട്ടില്ലേ
ഇപ്പഴും നടക്കുന്നില്ലേ
ഇനിയും നടക്കുകില്ലേ

എന്തെന്ത് പ്രശനങ്ങള്‍
ഡാമിന്നുണ്ടെന്നാലും
എന്നും സുര്‍ക്കി കൊണ്ട് ഓട്ട പൊത്തി വച്ചാലും
ഏറെ പാട് പെട്ട് കോടതി വിധി വന്നാലും
എത്ര കോന്തന്മാര്‍ ഡാം വന്നു കണ്ടാലും

തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
അയലത്തെ തമിഴ് ജനമതിനെല്ലാം വഴിയുണ്ടാക്കും
അതില്‍ നിങ്ങള്‍ പെട്ട് പോകും

മുല്ലപ്പെരിയാര്‍ എന്നത് ആറാത്തൊരു കോപ്പാണ്
മനസ്സില്‍ വോട്ടിന്റെ ലഡ്ഡു പൊട്ടും വാക്കാണ്‌
മാനാഭിമാനമില്ലാ മല്ലൂന്റെം നേര്‍ക്കാണ്
മറുപടി പറയാനായ് കഴിയുന്നത്‌ ആര്‍ക്കാണ്

തെറിച്ചു പോകും അധികാരം തെറിച്ചു പോകും
തെറിച്ചു പോകും അധികാരം തെറിച്ചു പോകും
ഭരണത്തിന്‍ സുഖമത് കിടുകിടാ വിറച്ചു പോകും
കിടുകിടാ വിറച്ചു പോകും
 
നന്ദി  : അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍ (എന്നെ കൊണ്ട് ഇത് ചെയ്യിച്ചതിനു)
നൗഷാദ് അകമ്പാടം (ഫോടോ ,,,കോപി അടിച്ചു  മാറ്റിയതിനു ) 
ശ്രീ കൊമ്പന്‍ മൂസ (കത്ത് തുടങ്ങി വച്ചതിനു ) 
ഇത് സഹിക്കാന്‍ വരുന്നവര്‍ക്ക് (അഡ്വാന്‍സ് )
 

45 comments:

YUNUS.COOL said...

ഈ പാട്ട് യു ടുബില്‍ വന്നിട്ട് വേണം എനിക്ക് ഒന്ന് ഗമ യോടെ നടക്കാന്‍ ... ഒന്നുല്ലേലും പറയാലോ റഷീദ് ക്ക മ്മളെ ഫ്രണ്ട് ആണെന്ന് ...

ഷബീര്‍ - തിരിച്ചിലാന്‍ said...

ഉസ്താദേ... ഉസ്സാര്‍.. ഉസ്സാര്‍... വേഗം യൂട്യൂബില്‍ ഇടാനുള്ള പരിപാടി നോക്കണം... :)

കൊമ്പന്‍ said...

sooper adipoli

Jefu Jailaf said...

തമിഴ് നാട്ടുകാരന്റെ കണ്ണില്‍ പെടണ്ട. ഒരു ശോക ഗാനം കൂടി എഴുതേണ്ടി വരും.. :) സൂപ്പറായി..

ഇലഞ്ഞിപൂക്കള്‍ said...

ഹിഹി..നല്ല ഈണമുള്ള പാട്ട്...

നൗഷാദ് അകമ്പാടം said...

സൂപ്പര്‍ പാരഡി റഷീദ് ഭായ്..
ഇതൊന്ന് പാടിക്കേള്‍ക്കാന്‍ കൊതിയുണ്ട്..
ഒന്ന് ശ്രമിച്ച് നോക്കൂ..എന്നിട്ട്
"ഉടനടി ഒരു വീഡിയോ ആക്കിയൂട്യൂബില്‍ ഇട്ടീടണേ.."

khaadu.. said...

എനിക്കും പാടി കേള്‍ക്കാന്‍ കൊതിയുണ്ട്....

കൂടെ കൊമ്പന്റെ പാട്ടും.... എന്നാലേ ഇത് പൂര്തിയാകുകയുള്ളൂ..

... വീഡിയോ ആക്കി പോസ്റ്റൂ...

Sreejith kondottY said...

പുന്നശ്ശേരി... നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുന്നു. കിടിലന്‍ ആയിട്ടുണ്ട്, പാടാന്‍ ആളെ കിട്ടിയില്ലേല്‍ ആ നമ്പരില്‍ വിളിക്കാന്‍ മറക്കേണ്ടാ.. :). (അല്ല.. കൊമ്പന് നന്ദിയൊന്നും ഇല്ലേ.. മോശം മോശം.. )

പട്ടേപ്പാടം റാംജി said...

പാടി കേട്ടാല്‍ വളരെ നന്നായേനെ.

ദേ ഇവിടെ ക്ലിക്കിയാല്‍ ഒരു ഈ വിഷയത്തെക്കുറിച്ച് ഒരു കുട്ടി പാടുന്ന കത്ത്‌ പാട്ട് കേള്‍ക്കാം.

ഒരു കുഞ്ഞുമയില്‍പീലി said...

സൂപ്പര്‍ ഇക്കാ ..ഇതൊന്നു പാടി നമുക്ക് ആല്‍ബം ഇറക്കിയാലോ ......എല്ലാ ആശംസകളും നേരുന്നു

ഏകലവ്യ said...

എനിക്ക് കരച്ചില്‍ വരുന്നു... ഒരു മുല്ലപ്പെരിയാറും കുറെ സാറുമ്മാരും..എന്തായാലും വിഷയധാരിധ്ര്യം പലര്‍ക്കും മാറികിട്ടി...രസായിട്ടുണ്ടുട്ടോ...അപ്പൊ പിന്നെ കാണാം...

shamzi said...

ഇതില് മധുര പൂമ്പഴം ഇല്ലല്ലോ... ജോറായിന് !!!

ജീവി കരിവെള്ളൂര്‍ said...

വരികൾ കൊള്ളാമ്ം . ഡാം പൊട്ടാതിരിക്കട്ടെ എന്ന് ആശിക്കാം . നേതാക്കൾ പഴിചാരിക്കൊണ്ടിരിക്കട്ടെ !

കൊട്ടോട്ടിക്കാരന്‍... said...

പാടാൻ ആളുവേണോങ്കി പറ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇത് പാടീം കൂടി കേൾപ്പിക്കായിരുന്നു കേട്ടൊ ഭായ്

Ismail Chemmad said...

ഇത് കാലക്കീക്കുന്നു
സൂപ്പര്‍.

രമേശ്‌ അരൂര്‍ said...

ഇതൊന്നു പാട്ടായി കേള്‍ക്കാന്‍ എന്താ ചെയ്ക ??

Sureshkumar Punjhayil said...

Paadi record cheyyu...!! Ashamsakal....!!!

sidheek Thozhiyoor said...

സംഗതി കിടിലന്‍ , ഉടനെ പാടി റെക്കോര്‍ഡ്‌ ചെയ്തില്ലെങ്കില്‍ മറ്റുവല്ലോരും അടിച്ചോണ്ട് പോവും ,ജാഗ്രതൈ .

Anonymous said...

soopar....pattu.matram..pora...kattirikkunnu

Anonymous said...

kkm

Akbar said...

നല്ല സൂപര്‍ ഈരടികള്‍ റഷീദ് ബായി. നല്ല ശ്രമം.

അതി ഭീഗര സ്വപ്നങ്ങളയവീറക്കീ...
മല്ലൂസിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തീ...
ഭയത്തിന്റെ കതിര്‍മാല കോര്‍ത്തീണക്കീ...
എഴുതി വിട്ട കടിതം ഞാന്‍ കണ്ടു ഞെട്ടീ...

തകരുന്നു ഡാം എന്നത് വല്ലാത്തൊരു വാക്കാണ്‌
കൃഷിചെയ്തു ജീവിക്കും തമിഴന്റെ നേര്‍ക്കാണ്
ജലമില്ലാ- ജീവിക്കാന്‍ കഴിയുന്നത്‌ ആര്‍ക്കാണ്.
തകര്‍ന്നു പോകും...അയല്‍നാട്ടില്‍ കടം കൊടുത്തിടും-
ജലമതില്‍ തകര്‍ന്നു പോകും.
നമ്മള്‍ അകന്നു പോകും.
അയല്‍ ബന്ധം പിളര്‍ന്നു പോകും...

(ഒരു വഴിക്കു പോകുകയല്ലേ. കിടക്കട്ടെ രണ്ടു വരി എന്റെ വകയും)

Mohamedkutty മുഹമ്മദുകുട്ടി said...

ഉസാറായി!.ങ്ങളും കൊമ്പനും കൂടി ഇതൊന്നു പാടിയിട്ട് “കുഴലിലും” “പുസ്തകത്തിലും” ഇടണം. കൊമ്പന്‍ ഇക്കാര്യത്തില്‍ “എസ്പര്‍ട്ടാ”...!

ആചാര്യന്‍ said...

ഹഹ കാലത്തിന്റെ കത്ത് പാട്ട് ഒന്ന് പാടൂ...

Absar Mohamed said...

Kuththu paatt manoharamaayi.....

Thakarththu.....
Aashamsakal....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഉഷാർ.. അക്ബറിന്റെ വരികളും കൂടെ ചേർത്ത് ഒന്ന് കൂടി റിവിഷൻ ചെയ്ത് ഉടനെ ഇതിന്റെ ഓഡിയോ /വീഡിയോ തയ്യാറാക്കാൻ ശ്രമിക്കുമല്ലോ.. അടീച്ചു മാറ്റൽ ടീം വരുന്നതിനു മുന്നെ ..

faisalbabu said...

രസകരമായ വരികള്‍ ..പലരും പറഞ്ഞപോലെ ഒന്ന് പാടികേട്ടാല്‍ നന്നായിരുന്നു !! നല്ല വരികള്‍ ഇനി ഇതിനൊരു മറുപടിയും വരട്ടെ !!+

അനില്‍കുമാര്‍ . സി. പി. said...

അതേ, ഒന്ന് പാട്ടായി കേള്‍ക്കാന്‍ എന്താ വഴി?

Shukoor said...

എസ് എ ജമീലിനു ശേഷം മലയാളത്തില്‍ ആദ്യമായി!
നമ്മുടെ വോട്ടു പെട്ടീലെ പൊട്ടാത്ത അണക്കെട്ട് നീണാള്‍ വാഴട്ടെ.
പാട്ട് വളരെ നന്നായിട്ടുണ്ട്.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വരട്ടെ ഈ കുത്ത് പാട്ട് ,കാത്തിരിക്കുന്നു ,കൊമ്പന്റെ മധുരനാടത്തില്‍ പാടുകയും കൂടി ചെയ്‌താല്‍ ജോറായി ,,

Mohiyudheen MP said...

നല്ല ഈണമുള്ള പാട്ട്...:)

Mohamedkutty മുഹമ്മദുകുട്ടി said...

പഴയ കാലത്തെ കത്തു പാട്ടുകള്‍ ഓര്‍മ്മ വന്നു.മാപ്പിളപ്പാട്ടിന്റെ തുടക്കത്തില്‍ കത്തു പാട്ട് എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നല്ലോ? പലവിധ ഭാഷകള്‍ മിക്സായി എഴുതിയവ,അതു പോലെ ഇതിനു തമിഴില്‍ ഒരു മറുപടി പാട്ട് ആരെങ്കിലുമൊന്നു എഴുതി പോഅറ്റിയാല്‍ നന്നായിരിക്കും.നമ്മുടെ എച്ചുമുട്ടിയുടെ സഹായത്തോടെ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ മതി!.

naushad kv said...

മനോഹരമായ വരികള്‍ !
അഭിനന്ദനങ്ങള്‍ !!

ഷാജു അത്താണിക്കല്‍ said...

soooooooooopr

നാമൂസ് said...

തമ്മയ്ച്ചു.
ഇങ്ങളേം.. പിന്നെ, ഞമ്മളെ കൊമ്പനേം.
ഇക്കാ.. ഇങ്ങള് കളിക്കാതെ ഇതിന്റെ ഒച്ച കേള്പ്പിക്കീന്‍.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അപ്പൊ ഇനി നമുക്കിതൊന്നു പാടിപ്പിക്കണം .......

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ said...

കിടിലന്‍

kochumol(കുങ്കുമം) said...

കത്ത് പാട്ട് സൂപ്പര്‍ ആയിട്ടുണ്ട്‌ ... പാടികേട്ടാല്‍ നന്നായിരുന്നു !!


നന്ദി : അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍ (എന്നെ കൊണ്ട് ഇത് ചെയ്യിച്ചതിനു)
നൗഷാദ് അകമ്പാടം (ഫോടോ ,,,കോപി അടിച്ചു മാറ്റിയതിനു )
ശ്രീ കൊമ്പന്‍ മൂസ (കത്ത് തുടങ്ങി വച്ചതിനു )
ഇത് സഹിക്കാന്‍ വരുന്നവര്‍ക്ക് (അഡ്വാന്‍സ് )....ഹ ഹ ഹ ...ഇത് കലക്കി അപ്പൊ ചുളിവില്‍ ഒരു പോസ്റ്റ്‌ ല്ലേ !!

അലി said...

ഉഷാറായി... ഇനി ഇത് ആരെങ്കിലും പാടിക്കേൾക്കട്ടെ.

ബെഞ്ചാലി said...

നല്ല എഴുത്ത്...ആരെങ്കിലും പാടിക്കേൾക്കട്ടെ.
അഭിനന്ദനം

- said...

GREAT !!!!

Punnayurkulam Zainudheen

ente lokam said...

കൊള്ളാം റഷീദ് പാട്ടു നന്നായിരിക്കുന്നു..

അണ പൊട്ടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും

ചെയ്യുന്നു..


രാംജി ലിങ്ക് കൊടുത്ത കുട്ടിയുടെ ആലാപനവും

ഹൃദയ സ്പര്‍ശി ആണ്‌..

കുമാരന്‍ | kumaran said...

കൊള്ളാംട്ടോ..

jayarajmurukkumpuzha said...

valare manoharamayittundu........

മണ്ടൂസന്‍ said...

നൗഷാദിക്കയുടെ വരയും നല്ല വരിയും കൂടി ആയപ്പോൾ ഒരുവിധം തരക്കേടില്ലാതെ അതങ്ങ് ഒപ്പിച്ചു. ആശംസകൾ.

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next