Saturday, October 9, 2010

പെണ്ണായി പിറന്നെങ്കില്‍

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ''മരിച്ച് ജീവിക്കുന്നവരോ'' ആയ ആരെങ്കിലുമായ് സാമ്യം തോന്നുന്നുവെ ങ്കില്‍ അത് തികച്ചും യാദ്ര്ശ്ചികമാണെന്നും പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇതൊരു സംഭവം തന്നെയാണു.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ''പെണ്ണായി പിറന്നിരുന്നെങ്കിലെന്ന്'' വെറുതെ മോഹിച്ച് പോകാത്തവരായി ആണുങ്ങള്‍ ആരെങ്കിലുമുണ്ടാകുമോ? സംശയമെന്ത് ''ഞാനുണ്ടെന്നു'' മീശ പിരിച്ച് നെഞ്ച് വിരിച്ച് പറയാനൊരുങ്ങുകയാകും നിങ്ങളില്‍ പലരുമിപ്പോള്‍. നിങ്ങളുടേ മുഖ ഭാവം എന്താണിപ്പോഴെന്നു എനിക്ക് കാണാന്‍ പ്രയാസമില്ല.




അടങ്ങ് ഭൈരവാ അടങ്ങ്


മുഴുവനും വായിച്ച് കഴിഞ്ഞിട്ട് എന്നെ തല്ലിക്കൊ ഞാന്‍ നന്നായാലോ.


മൂല കഥ നടക്കുന്നത്അറബിയിലാണെങ്കിലും തല്‍ക്കാലം ഞാനിത് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുകയാണു.അതു കാരണം പല സീനുകളും എന്റെയും ദൈവത്തിന്റെയും സ്വന്തം നാടായ കേരളത്തില്‍ ''സെറ്റിട്ട്'' ചിത്രീകരിക്കുകയായിരുന്നു.കാരണാമൊന്നും ചോദിക്കരുത്.


മൂന്നു കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന ഒരു വില്ലയില്‍ നിന്നാണു കഥ തുടങ്ങുന്നത്.വില്ലയുടെ ഉടമയായ പാകിസ്ഥാനിക്ക് ഓരോ തവണ വാടക കൊടുക്കുമ്പോഴും കൂടുതല്‍ കിട്ടണമെന്ന ആക്രാന്തമായിരുന്നു. അയാളുടെയും മറ്റ് ഏമാന്മാരുടെയും ആക്രാന്തം പോലെ തന്നെ സാമ്പത്തിക മാന്ദ്യമെന്ന ഇടിത്തീ ആ ദേശത്തെ ഒന്നാകെ വിഴുങ്ങി ത്തുടങ്ങിയപ്പോള്‍ വാടകക്കാര്‍ ഓരോരുത്തരായി  സലാം ചൊല്ലിപ്പിരിഞ്ഞു. ഞാനൊറ്റക്ക് എത്ര പിടിച്ച് നില്‍ക്കും. നല്ലവളായ എന്റെ ഭാര്യ കനിഞ്ഞു. അവള്‍ നാട്ടില്‍ തല്‍ക്കാലം നില്‍ക്കാമെന്നു സമ്മദിച്ചു. (അത് കൊണ്ട് അവള്‍ക്ക് കൊള്ളാം )
അങ്ങനെ അയല്‍ ദേശത്തെ വാടക കുറഞ്ഞ ഒരു കെട്ടിടത്തിലേക്ക് ഞാനൊറ്റക്ക് താമസം മാറി. എങ്ങനെ പോയാലും കുറച്ച് പണം  ലാഭിക്കാം.(ചെലവ് "ക" വരവ് "ക" ആകെ മൊത്തം "ക"="ക") 
ഞാന്‍ ചെന്ന ദിവസം അവിടത്തെ വെള്ളത്തിനു ഉപ്പ് രുചിയുണ്ടായിരുന്നു. എനിക്കതിഷ്ടമായില്ല.
എന്നാല്‍ ഞാന്‍ താമസമാക്കിയതറിഞ്ഞായിരിക്കും പിന്നീട് ''ഉപ്പിടാത്ത'' വെള്ളമാണു ലൈനില്‍ സപ്ലൈ ചെയ്തിരുന്നത്.

ഒരു വിധം കാര്യങ്ങളങ്ങിനെ ഭംഗിയായി മുന്നോട്ട് നീങ്ങവെയാണു അതുണ്ടായത്. അന്നൊരു ശനിയാഴ്ചയായിരുന്നു. അവധിയായിരുന്നതിനാല്‍ വൈകിയാണുണര്‍ന്നത്. നാസ്ത കഴിച്ച് തിരികെ വരും വഴി വെറുതെ നമ്മുടെ വാഹനം ഒന്നു കാണാന്‍ ഒരു കൊതി.
ദൂരെ നിന്നു തന്നെ കണ്ടു സുന്ദരിക്കുട്ടി യുടെ  നെറുകയിലൊരു ''സിന്ദൂരപ്പൊട്ട്''. ഉള്ളൊന്ന് കാളി, അടുത്തെത്തും തോറും ''സംഗതി'' കൂടുതല്‍ വ്യക്തമായി തുടങ്ങി. ആ കടലാസു കഷണത്തില്‍ എഴുതിയത് പലതും എനിക്ക് മനസ്സിലായില്ലെങ്കിലും ഒരു കാര്യം മനസ്സിലായി. അഞ്ഞൂറിന്റെ ഒറ്റ നോട്ടുമായി അങ്ങട് പോന്നോളുട്ടൊ, എല്ലാം ശരിയാകും. ക്ഷണക്കത്താണു, പാര്‍ക്ക് ചെയ്ത സ്ഥലം ശരിയായില്ലത്രെ.ഈ സ്ഥലമത്ര ശരിയല്ലെടാ @$##*@ മോനെ  എന്ന് ഉപദേശം തരാന്‍ അവിടെ ഒരു ബോര്‍ഡെങ്കിലും വെക്കാമായിരുന്നു.


ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അടുത്ത സീന്‍ നമുക്ക് സെറ്റിട്ട് ഷൂട്ട് ചെയ്യാം. സെന്‍ട്രല്‍  എ സി യുടെ തണുപ്പില്‍ മനോഹരമായ ഒരു പോലീസ് സ്റ്റേഷന്‍.പരമാവധി വിനയാന്വിതനായി ഞാന്‍ അകത്തേക്ക് പ്രവേശിക്കുന്നു.ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം അടുത്ത് കണ്ട കൗണ്ടറിലിരിക്കുന്ന ഏമാന്റെ അടുത്തേക്ക് ചെന്നു.ഭവ്യതയൊടെ കടലാസു കഷണം കാണിച്ച് വാക്കുകള്‍ക്കായി പരതുമ്പോള്‍ അടുത്തുള്ള യന്ത്രത്തില്‍ നിന്ന് ടോക്കന്‍ മുറിച്ച് തന്ന് അയാള്‍ പറഞ്ഞു.
"നീ പറയാന്‍ പോകുന്നത് എന്താണെന്ന് മനസ്സിലായി. അതാ അവിടെ ഇരുന്നോളൂ.വല്ല്യേമാന്‍ വരുമ്പൊ അങ്ങോട്ട് വിളമ്പിയാല്‍ മതി".
പടച്ചോനെ ഇത് കൊള്ളാലോ പരിപാടി .എന്റെ മനസ്സിലുള്ളത് വായിക്കാന്‍ മാത്രം ജ്ഞാനമുള്ള ഒരു പോലീസുകാരന്‍.
ഇതു താന്‍ ടാ പോലീസ്.
അല്‍പ സമയം കഴിഞ്ഞപ്പോള്‍ പറഞ്ഞത്  പോലെ തന്നെ ഏമാനെത്തി.അപ്പോഴല്ലേ പുകില്‍, അയാള്‍ക്ക് ചുറ്റും ഒരു സമ്മേളനത്തിനുള്ള ജനക്കൂട്ടമുണ്ട്.കൂട്ടത്തില്‍ ഒന്ന് രണ്ട് സുന്ദരിമാരും.
ഏമാന്റെ നോട്ടം ആദ്യം നീണ്ടത് ആ മഹിളാ മണികളുടേ നേര്‍ക്ക് തന്നെയായിരുന്നു.എവിടെയായാലും ലേഡീസ് ഫ സ്റ്റ് എന്നാണല്ലോ പ്രണാമം, ഛെ , പ്രമാണം. കാരണം അവര്‍ക്ക് വീട്ടില്‍ പോയിട്ട് ഭക്ഷണം കഴിക്കണം കിടന്നുറങ്ങണം സീരിയല്‍ കാണണം ,പരദൂഷണം പറയണം  അങ്ങനെ എന്തൊക്കെ പണികളുണ്ട്. ആണുങ്ങള്‍ അങ്ങിനെയല്ലല്ലോ, അവര്‍ ജനിക്കുന്നത് തന്നെ ക്യൂ പാലിക്കാന്‍ പഠിച്ച് കൊണ്ടാണു.അതു കൊണ്ടാണല്ലോ മൂന്നും നാലും പെണ്‍ കുട്ടികളുള്ളവര്‍ പോലും അഞ്ചാമനോമന കുഞ്ചു ക്യു നില്‍പുണ്ടാകുമെന്ന പ്രതീക്ഷയില്‍ വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്.
അനുസരണയുള്ള കുഞ്ഞാടിനെ  പ്പോലെ ഞാനും കാത്ത് നിന്നു. പെണ്‍ കൊടികള്‍ രണ്ടും സാമന്യംവലിയ ലിസ്റ്റുമായി തന്നെയായിരുന്നു വരവ്. അവരോട് ചിരിച്ചും സുഖാന്വേഷണം നടത്തിയും ഏമാന്‍ വലിയ ''ശൂ'' വരച്ച് കൊടുത്തു. അതോടെ അവര്‍ ഹാപ്പി.ഒടുക്കേണ്ട പിഴയുടെ പകുതി സംഖ്യയെങ്കിലും ആ ''ശൂ'' വരയില്‍ അലിഞ്ഞ് പോയിക്കാണുമെന്ന് നമുക്ക് ഊഹിക്കാം. ആണ്‍ പിറന്നോരുടെ ഊഴമായിരുന്നു പിന്നീട്.ഓരോരൂത്തരായി പല പല രേഖകളുമായി മൂപ്പര്‍ക്ക് മുന്നിലെത്തി.ആളും തരവും നോക്കി ''ശൂ'' വരകള്‍ വീണു.അതായത് അത്യാവശ്യം പിഴയടക്കാന്‍ കഴിവും വകുപ്പുമുള്ളവര്‍ക്കെല്ലാം പിഴ സംഖ്യ കുറച്ച് കിട്ടി. അതേ സമയം എന്നെ പോലുള്ളവര്‍ അവിടെ ചെന്ന് തല ചൊറിഞ്ഞത് മാത്രം മിച്ചം.
അടുത്തുള്ള കൗണ്ടറിനു നേരെ വിരല്‍ ചൂണ്ടി എന്നോടയാള്‍ പറഞ്ഞു. അവിടെ കൊടുത്തൊളൂ.
ഇനിയും അവിടെ നിന്ന് തല ചൊറിഞ്ഞാല്‍ ഒരു പക്ഷെ അതിനും പിഴയിട്ടാലോ എന്ന ചിന്തയില്‍ ഞാന്‍ മെല്ലെ വലിഞ്ഞു.


എന്നിലെ മല്ലു രോഷാകുലനായി  പല്ലിറുമ്മി. എന്റെ പട്ടി വരും ഫൈനടക്കാന്‍. അല്ല പിന്നെ. (ജോലി കൂടുതലാണെന്നും പറഞ്ഞ് എന്റെ പട്ടിയിപ്പോള്‍ രാജി ഭീഷണി മുഴക്കിയിരിക്കുകയാണു )


അഞ്ചാറു കൊല്ലം മുമ്പ് പഴയ ഓഫീസില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന  മറിയം സുല്‍ത്താനെന്ന സുന്ദരിയുടെ വചനങ്ങള്‍ ഞാനോര്‍ത്ത് പോയി.ട്രാഫിക് സംബന്ദമായ ഏതോ ഒരു കടലാസ് ശരിയാക്കാന്‍ വേണ്ടി ഞാന്‍ ഓഫീസ് ലീവാക്കുന്നത്  പതിവായപ്പോള്‍ അവള്‍ കാര്യമന്വേഷിച്ചു.
എന്നോടവള്‍ രേഖകളും വാങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഒപ്പും സീലും ''കൊടച്ചക്രവുമൊക്കെ'' വാങ്ങി ഒരു വിജയിയെപ്പോലെ യായിരുന്നു   അവളുടെ വരവ്.
ഇതെങ്ങിനെ സാധിച്ചുവെന്ന എന്റെ ചോദ്യത്തിനു (അവളുടെ മറുപടി അപ്പടി ഇവിടെ ചേര്‍ത്താല്‍ മഹിളാരത്‌നങ്ങളാരും പിന്നെ എന്റെ ബ്ലോഗിന്റെ ഏഴയലത്ത് വരില്ലെന്നുറപ്പുള്ളതിനാല്‍ ഞാനത് മൊഴിമാറ്റം നടത്തുകയാണു) ''ഞാന്‍ പെണ്ണാണെന്നാ''യിരുന്നു ''പെണ്ണത്വത്തോടേ'' യുള്ള അവളുടെ മറുപടി.


മീശ പിരിച്ചും മുഷ്ടി ചുരുട്ടിയും വായന തുടങ്ങിയ മാന്യ പുരുഷന്മാരേ ഇനി സത്യം പറയൂ ഇതു പോലെ ചില അപൂ ര്‍വ്വ നിമിഷങ്ങളിലെങ്കിലും നിങ്ങള്‍ വെറുതെ ചിന്തിച്ച് പോയിട്ടില്ലേ........................

32 comments:

റശീദ് പുന്നശ്ശേരി said...

ചെറിയ ലാഭം നോക്കിയാണ് താമസം മാറിയത്.
അഞ്ഞൂറാന്‍ ഒരെണ്ണം കൊടുത്ത് കഴിഞ്ഞ മാസം വണ്ടി രെജിസ്ട്രേഷന്‍ പുതുക്കി.
സംഭവാമി ..........................

Manoraj said...

ഹ..ഹ.. പലപ്പോഴും ഇതൊക്കെ നടക്കാറുണ്ട്.. പിന്നെ അക്ഷരതെറ്റുകള്‍ ഒഴിവാക്കുക..

ഹംസ said...

മീശ പിരിച്ചും മുഷ്ടി ചുരുട്ടിയും വായന തുടങ്ങിയ മാന്യ പുരുഷന്മാരേ ഇനി സത്യം പറയൂ ഇതു പോലെ ചില അപൂ ര്‍വ്വ നിമിഷങ്ങളിലെങ്കിലും നിങ്ങള്‍ വെറുതെ ചിന്തിച്ച് പോയിട്ടില്ലേ........................
ഇങ്ങനെ തുറന്നടിച്ചു ചോദിച്ചാല്‍ കാര്യമില്ലാതില്ല പലപ്പോഴും തോന്നിയിട്ടുണ്ട് എന്നു തന്നെ പറയാം .. ആദ്യമായി തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ അടുത്ത് പോയിരിക്കാന്‍ വേണ്ടിയാണ് എന്നു മാത്രം .

ഇത് സൌദിയിലാണോ നടന്നത് .. അല്ല ഇതു പോലുള്ള കുറെ കാഴ്ചകള്‍ സ്ഥിരം കാണാറുണ്ട് ഇവിടെ സൌദിയില്‍ . ( ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല സൌദി പോലീസും ആളുകളും എല്ലാം നല്ലവരാ അവര്‍ ആരും അങ്ങനെ ചെയ്യില്ല.. കുറച്ച് കാലം കൂടി ഇവിടെ ജീവിക്കണം )

നൗഷാദ് അകമ്പാടം said...

ചെറിയ ഒരു സംഭവത്തെ മനോഹരമായ ശൈലിയില്‍ നര്‍മ്മത്തില്‍ കുതിര്‍ത്ത് എഴുതിയിരിക്കുന്നു..
ആകര്‍ഷണീയവും ഒഴുക്കുമുള്ള ഭാഷയില്‍ തന്നെ വിഷയത്തെ കൈകാര്യം ചെയ്തതിനാല്‍ വായന തീര്‍ന്നത് അറിഞ്ഞില്ല ...

ഇഷ്ടമായീട്ടോ...!

((ഹംസ പറഞ്ഞത് സത്യം..
ആ പ്രായത്തില്‍ വെറുതെ അങ്ങനെ മോഹിച്ചിട്ടുണ്ട്..
പിന്നെ ഈ കഥ എന്തായാലും സൗദിയിലാവാന്‍ വഴിയില്ല..
ഇവിടെ പെണ്‍സഹപ്രവര്‍ത്തകര്‍ക്ക് ചാന്‍സില്ലല്ലോ..))

(കൊലുസ്) said...

നിയമം പാലിച്ചില്ല അല്ലെ. അതാ ഫൈന്‍ കിട്ടിയത്. ഇനി കിട്ടിയാല്‍ എന്നെ എല്പ്പിചോളൂ കേട്ടോ.

Echmukutty said...

നർമ്മ ഭാവന നന്നായി.
അക്ഷരപ്പിശകുകൾ ശ്രദ്ധിയ്ക്കുക.

കുഞ്ഞൂസ്(Kunjuss) said...

വളരെ സരസമായി എഴുതിയിരിക്കുന്നു.ആശംസകള്‍!

റശീദ് പുന്നശ്ശേരി said...

@MANORAJ : അക്ഷര പിശാചിനെ പിടിച്ചതില്‍ സന്തോഷം.കഥ തിരക്കഥ,ടൈപിംഗ് ,എഡിറ്റിംഗ്, ഇതിനിടെയില്‍ പ്രൂഫ്‌ വിട്ടു പോയി. ഇപ്പൊ ശരിയാക്കി. നന്ദി.
@ഹംസ : വന്നതിനു നന്ദി. അപ്പൊ അഞ്ചാം ക്ലാസിലെ തൊടങ്ങി അല്ലെ .ഇത് നിങ്ങളുടെ അടുത്ത നാടാണ് . വ്യക്തമായി പറഞ്ഞാല്‍. പൈസ വെള്ളത്തിലിട്ട....
@നൌഷാദ്ക : സത്യത്തില്‍ സര്സമായോ എന്ന് സംശയിച്ചിരുന്നു. ഇപ്പൊ സമാദാനമായി. നന്ദി.
@കൊലുസ്: ഫൈന്‍ അടക്കനാണോ. അത് കൊള്ളാം എന്നിട്ട് വേണം അടിച്ചു മാറ്റി ഐസ്ക്രീം വാങ്ങാന്‍ അല്ലെ
@Echmukkutty @ Kunjuss: ഇനിയും എഴുതാന്‍ ഇതൊരു ഗ്ലുകൊസാ .നന്ദി .അക്ഷര പിശാചിനെ പിടിച്ചതില്‍ സന്തോഷം

TPShukooR said...

ഹോ! ഒരു പെണ്ണായി പിറന്നിരുന്നെങ്കില്‍! രസകരമായിട്ടുണ്ട് അവതരണം. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കാം എന്നതിന്റെ ചെറിയൊരു വകഭേദം.

ASKAR USMAN said...

Humour is used as great tool to present the story. Keep it up. Grow as as "Middle Piecer" in Newsdailies
Askar

Sureshkumar Punjhayil said...

Penmahima...!

Manoharam... Ashamsakal...!!!

Unknown said...

ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ആരും ചിന്തിച്ചു പോവും

Indian Expat said...

എടാ കൊച്ചനേ, ആ ആര്‍ട്സ്‌ കോളജിന്റെ മൂലയില്‍ നമ്രശിരസ്കനായി ഒതുങ്ങിക്കൂടിയിരുന്ന നിന്റെയുള്ളില്‍ ഇത്ര വലിയൊരു 'പഹയന്‍ പ്രതിഭ' കൂര്‍ക്കംവലിച്ചുറങ്ങിയിരുന്ന കാര്യം സ്വപ്നേപി നിനച്ചില്ല!! നന്നായിട്ടുണ്ട്.. മുന്നോട്ടു പോവുക.. ഈ ഏട്ടന്റെ എല്ലാ ഭാവുകങ്ങളും!!

Irshad said...

കൊള്ളാം. ചിരിപ്പിച്ചു.

നന്നായിട്ടുണ്ട്.

Appu Adyakshari said...

:-) :-) വളരെ ശരി..

Muralee Mukundan , ബിലാത്തിപട്ടണം said...

അതണിഷ്ട്ടാ പെണ്ണിന്റെ പവ്വർ !
ഞാനടക്കം എത്രപേർ ഈ പവ്വറിന് മുമ്പിൽ മുട്ടുകുത്തിയിരുന്നൂ...

റശീദ് പുന്നശ്ശേരി said...

@ഷുകൂര്‍ : ജീവിക്കാനുള്ള ഓരോരോ തട്ത്രപ്പാടെ.
@സുരേഷ് കുമാര്‍: വളരെ നന്ദി സുഹ്രത്തെ
@ Ashkar Usman. Thank you so much sir, I will try to improve my language first. then only such grate ways..
@ഒറ്റയാന്‍: അപ്പൊ ഞാനൊരിക്കലും ഒറ്റക്കല്ല അല്ലെ , ഒറ്റയാനും ....
@കുട്ടിക്ക: അതൊരു കാലം.ജീവിതം പഠിപ്പിച്ച കലാലയം. ഇന്നും ഞാനവിടെ പഴയ ...........
അത് കൊണ്ടാണല്ലോ എന്തിനും ശക്തിയുള്ളതും.
@പഥികന്‍ : ഒരു നിമിഷം എങ്കിലും റിലാക്സായെങ്കില്‍ ഞാന്‍ ത്ര്‍പ്തനായി. സന്തോഷം.
@അപ്പു: വളരെ നന്ദി സുഹ്രത്തെ. വന്നതില്‍ പെരുത്ത് സന്തോഷം
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം : പലരും പറയാന്‍ മടിക്കുന്നത് ചേട്ടന്‍ തുറന്നു പറയുന്നു. സത്യം, പെന്നെന്നാല്‍ ഒരു പവര്‍ ഹൌസ് തന്നെയാം. ഏതു നിമിഷവും.

മേഘമല്‍ഹാര്‍(സുധീര്‍) said...

സന്തോഷം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഓഫീസില്‍ മാത്രമല്ല; ബസ്സില്‍ പോലും സ്ത്രീകള്‍ക്കാ ഒന്നാം സ്ഥാനം.
സ്ത്രീകളെ മുന്നില്‍ കയറ്റും
പുരുഷന്മാരെ പിന്നില്‍ കയറ്റും.

ബഷീർ said...

സംഗതി ശരിയാ :)

ഇപ്പോൾ പഞ്ചായത്ത് ഇലക്ഷൻ വന്നപ്പോൾ എത്ര പേർ ആഗ്രഹിച്ച് കാണും. ഒരു പെണ്ണായിരുന്നെങ്കിലെന്ന് !!

‌‌@ ഇസ്മായിൽ

ട്രാൻസ്പോർട്ട് ബസിൽ പിന്നിലാ :)

ഹനീഫ് said...

അപ്പോ സംഗതി ഏറ്റു......പതിവില്‍ നിന്നു മാറി തമാശയും ചേരുമെന്നു വായിച്ചു തീരുമ്പൊ മനസ്സിലാവുന്നു..വായനക്ക്‌ അര്‍ത്ഥ തലം നല്‍കാനാവുന്നുണ്ട്‌.എഴുത്തിന്റെ രസതന്ത്രം സ്വായത്തമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ പൊങ്ങിപോകുമോന്നു കരുതി അങ്ങനെ പറയുന്നില്ല....എങ്കിലും നന്നായിരിക്കുന്നു...കൊള്ളാം...ഇനിയും പോരട്ടെ...ഭാ‍വുകങ്ങള്‍.....:)

K@nn(())raan*خلي ولي said...

അതെയതെ. പെണ്ണൊരുമ്പെട്ടാല്‍ കണ്ണൂരാനും തോറ്റു പോകും!

(ഞാനിതില്‍ കമന്റിട്ടിരുന്നു എന്നാ ഓര്‍മ്മ. ഇപ്പോള്‍ കാണുന്നില്ല. ഇനി ഏതെന്കിലും പെണ്ണ് അത് അടിച്ചു മാറ്റിയോ അതോ എന്റെ മെമ്മറി പോയോ..!)

nanmandan said...

തുടരുക,,നന്മാകളോടെ നന്മണ്ടന്‍

Vayady said...

സുന്ദരിയായ ഒരു പെണ്ണിനെ കണ്ടാല്‍, മിക്ക പുരുഷന്മാരും ഒന്നലിയും. അതൊരു പ്രകൃതിസത്യമാണ്‌. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. :)

പോസ്റ്റ് കൊള്ളാം.

jayanEvoor said...

ആ... ഇനീപ്പോ പറഞ്ഞിട്ടെന്താ....
സ്ത്രീ ജന്മം പുണ്യജന്മം !!

കലക്കൻ കുറിപ്പ്!

Unknown said...

കൊള്ളാം, നന്നായിട്ടുണ്ട്.
ഇനി ഇടയ്ക്കു സന്ദര്‍ശിക്കാം.

അവള്‍ നാട്ടില്‍ തല്‍ക്കാലം നില്‍ക്കാമെന്നു സമ്മദിച്ചു.
സമ്മതിച്ചു എന്നല്ലേ ഭംഗി?

പട്ടേപ്പാടം റാംജി said...

അതു കൊണ്ടാണല്ലോ മൂന്നും നാലും പെണ്‍ കുട്ടികളുള്ളവര്‍ പോലും അഞ്ചാമനോമന കുഞ്ചു ക്യു നില്‍പുണ്ടാകുമെന്ന പ്രതീക്ഷയില്‍ വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്.

സരസമായ പ്രയോഗങ്ങള്‍ കൊണ്ട് നര്മ്മകഥ സ്വാഭാവികത തോന്നിച്ചു.
ആശംസകള്‍.

Sulfikar Manalvayal said...

ലോകം തന്നെ സ്ത്രീക്ക് ചുറ്റുമല്ലേ കറങ്ങുന്നത് മോനെ.
നര്‍മവും നിനക്ക് വഴങ്ങും അല്ലെ. രസകരമായി പറഞ്ഞു.
പലപ്പോഴും മനസ്സില്‍ തോന്നിയ കാര്യം, പെണ്ണായിരുന്നെങ്കില്‍ എന്ന്.
ദുബൈയിലെ ട്രാഫിക് ഫൈനുകള്‍ അടച്ചു ആധാരം പണയം വെകേണ്ടി വന്ന സാധാരണ വ്യക്തികളില്‍ ഒരാളുടെ രോഷമാണിത്.
ഇത്തരം കാര്യങ്ങള്‍ ഇതേ ശൈലിയില്‍ തന്നെ ഇനിയും വരട്ടെ.

എന്‍.ബി.സുരേഷ് said...

മുറപ്പെണ്ണിന്റെ കുളി കാണാൻ ദൈവത്തോട് പ്രാർത്ഥിച്ച് ഒരു ഈച്ചയായി മാറി കുളിമുറിയിൽ കയറി ഭിത്തിയിലിരിക്കുന്ന നായകൻ. പെണ്ണ് എത്തി കുളിയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് പല്ലൈ വന്ന് ഈച്ചയെ തിന്നുന്നു. മുകുന്ദന്റെ കുളിമുറി എന്ന കഥയുടെ പ്രമേയമാണ്. അതുപോലെ മോനെ പെണ്ണാവാൻ പ്രാർത്ഥിച്ച് പെണ്ണായിപ്പോയാൽ. നമ്മുടെ കേരളം പോലെ ഒരിടത്ത് മാനാഭിമാനത്തോടെ ജീവിക്കാ‍ൻ കഴിയുമോ.

പിന്നെ ചെറിയൊരു കാര്യം പറയാൻ വല്ലാതെ വളച്ചുകെട്ടിയ പോലെ തോന്നി.

എന്നാൽ അവിടവിടെ ജീവിതത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് വേവലാതിപ്പെടുന്നുമുണ്ട്. തെറ്റുകൾ വരാതെ നോക്കുക.

Anonymous said...

ഒരുപാട് " ബില്‍ഡപ്പ് " ചെയ്തപോലെ തോന്നി..ഒതുക്കി ലളിതമായി പറയാമായിരുന്നു..ധാരാളം അക്ഷരത്തെറ്റുകള്‍...കൊള്ളാം....

ബഷീര്‍ ജീലാനി said...

പെണ്ണായി പിറന്നാള്‍ ഇങ്ങിനെ ചിലതൊക്കെ ഉണ്ട് ആണുങ്ങള്‍ , ആയിരം , കൊടുക്കേണ്ടിടത്ത് , പെണ്ണിന് ഒരു കൃത്രിമ ചിരി മതിയാവും ,
"കാമം മൂലം കാമിനി മൂലം ,കലഹം പലവിധം ഉലകില്‍ സുലഭം" ,,,,,,,,

sidhipannur said...

നര്‍മ്മത്തില്‍ ചാലിച്ച കഥ എന്ക്ക് ഷ്ടായി ടോ................

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next