Wednesday, September 8, 2010

കോരന്റെ മരണം: ചില സംശയങ്ങള്‍

കോരന്റെ മൃതദേഹത്തിനരികെ

ഉറുമ്പുകളുടെ സംവാദം;

വിഷക്കള്ള് കുടിച്ചായിരിക്കുമെന്ന്

കൂനനുരുമ്പ്.

വിഷക്കഞ്ഞി കുടിച്ചായിരിക്കുമെന്ന്

ചോണനുറുമ്പ്.

വിശന്ന് പൊരിഞ്ഞാണെന്ന്

കടിയനുറുമ്പ്.

അപ്പോഴാണു,

''എഫ് സി ഐ ഗോഡൗണിലെ''

അരി തിന്ന് ചത്ത പുഴുവിന്റെ

മൃത ദേഹവുമായി കട്ടുറുമ്പ്കളുടെ

''ശവ ഘോഷ യാത്ര''

അതു വഴി വന്നത്.

പോസ്റ്റ് മോര്ട്ടത്തിനും,

ഉന്നത് തല അന്വേഷണത്തിനും,

കാത്തിരിക്കാന് ക്ഷമയില്ലാത്തതിനാല്

മൂവരും

''യാത്ര'' യിലെ അവസാന കണ്ണികളായി!.ഫ്ളാഷ് ന്യുസ്: കോരന്റെ കൂടുംബത്തിനു മുഖ്യമന്ത്രി ഒരാഴ്ചത്തെ സൗജന്യ റേഷന് അനുവദിച്ചു.സംഭവം തന്റെ അറിവോടെയല്ലെന്ന് ഭക്ഷ്യ മന്ത്രി...........

13 comments:

ശ്രദ്ധേയന്‍ | shradheyan said...

എംപിമാരുടെ ശംബളം വര്‍ധിപ്പിക്കാന്‍ സ്വയം ചട്ടം നിര്‍മ്മിക്കുന്നവര്‍ക്ക് കുഴിച്ചു മൂടേണ്ടി വരുന്ന ഭക്ഷ്യധാന്യം പട്ടിണിപാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ ചട്ടമില്ലത്രേ! ഇതിനൊന്നും വേണ്ടത് ചട്ടവും നിയമവുമൊന്നുമല്ല, നല്ലൊരു മനസ്സാണ്. കഷ്ടം! നമ്മുടെ ഭരണാധികാരികള്‍ക്കു അങ്ങനെയൊന്ന് ഇല്ലാതെ പോയി.

ആ... കോരന്റെ മരണം കഞ്ഞിയിലെ കല്ല്‌ തൊണ്ടയില്‍ കുരുങ്ങിയാവാനേ തരമുള്ളൂ. :)

പട്ടേപ്പാടം റാംജി said...

ഒന്നും അറിയാതെ കാണുന്നു കേള്‍ക്കുന്നു.

വരികള്‍ ശക്തിയോടെ.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വളരെ ഊന്നൽ നൽകുന്ന ഭാഷയും,വരികളും കേട്ടൊ ഭായ്

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സൌജന്യമായി വിഷം വിതരണം ചെയ്തേക്കും..സംവാദങ്ങളില്ല്ലാതെ..


ചുരുങ്ങിയ വരികളിൽ ശക്തമായ പ്രതികരണം...

Shukoor Cheruvadi said...

കോടിക്കണക്കിനാളുകള്‍ പട്ടിണി കിടക്കുമ്പോള്‍ ഗോഡൌണ്കളില്‍ കെട്ടിക്കിടന്നു പുഴുക്കുന്ന ധാന്യങ്ങള്‍ അവസാനം കടലില്‍ ഒഴുക്കുകയാണ് ചെയ്യുന്നത്. നന്നായിട്ടുണ്ട്.

ടി പിയെ കുറിച്ച് എഴുതിയ ഈ ലേഖനം കൂടി വായിക്കുമല്ലോ...

Rasheed Punnassery said...

@ശ്രദ്ദേയന്‍: എല്ലാവര്ക്കും കഞ്ഞിയെന്ന ലക്ഷ്യം നമ്മുടെ നാടിനു ഇല്ലാതെ പോയി
@റാംജി: വരാന്‍ തോന്നിയ വലിയ മനസ്സിനു നന്ദി. പുതു മുഖങ്ങള്‍ക്ക് ഇത് വലിയ പ്രചോദനമാണു.
@ബിലാത്തി പട്ടണം: നോമ്പിനു അത്താഴത്തിനിരുന്നപ്പോഴാണു സംഗതി വന്നത്. നേരെ ഇവിടെ ചേര്‍ത്തു.നന്ദി
@ബഷീര്‍: വിഷത്തിനും ഉദ്യോഗ വ്ര്ന്ദം കൈ കൂലി വാങ്ങും ഉറപ്പാ
@ഷുകൂര്‍: ഭാഗ്യം ചെയ്ത നാട്‌

smitha adharsh said...

എങ്ങനെയോ,നമ്മളും 'യാത്ര'യിലെ കണ്ണികളാവുന്നു.

ഒറ്റയാന്‍ said...

കോരന് കഞ്ഞി ഒരു ഇലകുമ്പിളില്‍ എങ്കിലും കിട്ടിയിരുന്നോ എന്ന് ആരെങ്കിലും അന്വേഷിച്ചോ ?

Rasheed Punnassery said...

@smitha:നമ്മുടെ നാട് നന്നാവുമോ ?
@ottayaan:കോരന്റെ മരണത്തിനു മുന്പ് ഒരു ഇന്റര്‍ വ്യു വിനു ശ്രമിച്ചു. നടന്നില്ല. എനിക്കൊരു കല്ല്യാനമുന്റായിരുന്നു

SULFI said...

റഷീദിന്റെ എഴുത്തുകളില്‍ ഞാന്‍ കണ്ട പ്രത്യേകത സമകാലീന പ്രശ്നങ്ങളോട് സംവദിക്കുന്നതാണ് എന്നതാണ്.
ഹാസ്യാത്മകമായി, വിമര്‍ശനങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ് പരിപോഷിപ്പിക്കപ്പെടെണ്ടത് തന്നെയാണ്.
ഇത്തരം നല്ല ബ്ലോഗുകളെയും ബ്ലോഗര്‍മാരെയും കണ്ടെത്തി പുറത്തു കൊണ്ട് വരാന്‍ എന്തെങ്കിലും ചെയ്തെ പറ്റൂ.
ഞാനൊക്കെ തലകുത്തി നിന്നാലും പറ്റാത്ത പരിപാടി ആണത്. (അല്ലെങ്കിലും ഇപ്പോഴും ഒന്നിനും പറ്റില്ല എന്ന് എനിക്ക് തന്നെ അറിയാം ട്ടോ)
ഒരിക്കല്‍ വന്നു നോക്കി പോയതാ, എന്തോ കാരണം കൊണ്ട് കമന്‍റാന്‍ പറ്റിയില്ല.
നല്ല വരികള്‍, അതും സാധാരണക്കാരിലേക്ക് ഇറങ്ങിചെല്ലുന്ന രീതിയില്‍ എഴുതി.
ഇനിയും ഇത്തരം പുതിയ നല്ല വിഷയങ്ങളുമായി എന്‍റെ പ്രിയ സുഹുര്‍തിനെ ഞാന്‍ പ്രതീക്ഷിച്ചോട്ടെ.

anvari said...

കോരന്‍ മരിച്ചിട്ട്‌ മാസം ഒന്ന് കഴിഞ്ഞു!!

Rasheed Punnassery said...

@sulfi നമ്മളൊക്കെ ദിവസവും കാണുന്ന പലതും ഞാന്‍ എന്റെ ശൈലിയില്‍ പ്രയോഗിക്കുക മാത്രം ചെയ്തു. വന്നതിനും ഉപദേശങ്ങള്‍ക്കും നന്ദി. ചില മാറ്റങ്ങള്‍ വരുത്തിയിട്ടുന്റ്റ്. ബ്ലോഗ്‌ അത്ര പരിചയം ഇല്ലാത്തതിനാല്‍ ശ്രദ്ദിക്കാതെ പോയതാണ്. വീണ്ടും വരിക
@anwar."മാസിക" നടത്തിക്കൊന്റ്റ് പോകുന്നവന്റെ പാട് അനുഭവിച്ചറിയണം

ചെറുവാടി said...

:)

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next