Friday, July 1, 2011

ഉപ്പു സത്യാഗ്രഹം


ഉറക്കമുണര്‍ന്നപ്പോള്‍ വല്ലാത്ത വിശപ്പ്.എത്ര നേരമായിക്കാണും തുടര്‍ച്ചയായ ഈ നിദ്ര?.തൊണ്ട വരണ്ട് പൊള്ളുന്നു.അല്‍പ്പം വെള്ളം കിട്ടിയാല്‍ കുടിക്കാമായിരുന്നു.ദാഹത്തിനു മുന്നില്‍ മാത്രം ഏത് രാജാവും  ദൈവത്തെ ഓര്‍ത്ത്‌ പോകും. ഞാന്‍ ചുറ്റും നോക്കി.അപരിചിതത്വത്തിന്റെ മൂടുപടലങ്ങള്‍ കാഴ്ച മറച്ചിരിക്കുന്നു.അതോ എന്റെ കണ്ണുകള്‍ തോറ്റു പോവുകയാവുമോ?.
കടല്‍ക്കരയില്‍  ഉപ്പ്   വാറ്റുന്ന ഖദര്‍ ധാരികളായ സത്യാഗ്രഹികളും കറുത്ത ബൂട്ടിന്റെയും ലാത്തിയുടെയും തോക്കിന്റെയും ബലത്തില്‍ എതിരിടുന്ന വെള്ളപ്പട്ടാളവും എവിടെയാണ്?.
ഒട്ടകലെയല്ലാതെ സത്യാഗ്രഹപ്പന്തല്‍ ഒരു നിഴല്‍ പോലെ തെളിയുന്നു. അവിടെ ആളനക്കവും ചെറിയ ശബ്ദവും കേള്‍ക്കാം .പതിയെ എഴുനേല്‍ക്കാന്‍ ശ്രമിച്ചു.കാലുകള്‍ക്ക് ശക്തി പോരാ. വേച്ചു പോകുന്നു.
യൗവനത്തിന്റെ തീക്ഷ്ണത മുറ്റിയ എന്റെ അവയവങ്ങളെല്ലാം ഇപ്പോഴെന്തേ ഇങ്ങനെ? ശിപ്പായി പോലീസിന്റെ ലാത്തിയടി കൊണ്ട് പുളഞ്ഞ്‌ നിലത്തിരുന്നത് ഒരു മിന്നായം പോലെ ഓര്‍മയില്‍ വന്നു.നാല് പാടും ചിതറിയോടുന്ന സമരക്കാര്‍ക്കും പോലീസിനുമിടയില്‍ എഴുനേല്‍ക്കാന്‍ വയ്യാതെ തപ്പിയും തടഞ്ഞും വേദന സഹിക്കാനാവാതെ മയക്കത്തിലേക്ക് പതിയെ വീഴുകയായിരുന്നു.
ഒരുവിധം "സമരപ്പന്തലി"നടുത്തെത്തി.അകത്ത് നിന്നുയരുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക് ഏത് ഭാഷയാണാവോ?.ചാരിയിട്ട വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തനിയെ തുറന്ന്‍ വന്നു.അകത്ത് കടന്നപ്പോള്‍ ശരീരത്തില്‍ കുളിര് പടരുന്നു.ഗ്ലാസുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കാം ഒപ്പം ഡേവിഡ് സായിപ്പിന്റെ ബംഗ്ലാവിനു മുന്നിലൂടെ പോകുമ്പോള്‍ കേട്ടിരുന്ന സംഗീതവും.എനിക്ക് ഇടം തെറ്റിയാതാവുമോ?.
മുന്നില്‍ ഒരു വെളുത്ത നിഴല്‍ രൂപം.ഞാന്‍ ആംഗ്യ ഭാഷയില്‍ സംസാരിച്ചു.
"അല്‍പ്പം വെള്ളം"
"പണമുണ്ടോ കയ്യില്‍?"
അയാളുടെ മറു ചോദ്യം എന്നില്‍ ആശ്ചര്യമുളവാക്കി .ഈശ്വരാ കുടിവെള്ളത്തിനും പണമോ? 
മുഷിഞ്ഞ ഖദറിന്റെ കീശ തപ്പിയപ്പോള്‍ ഒന്ന് രണ്ട് വെള്ളിനാണയങ്ങള്‍ കിട്ടി.ഞാനത് അയാള്‍ക്ക്‌ നേരെ നീട്ടി.
അയാള്‍ നാണയങ്ങള്‍ വിശ്വാസം വരാത്തത് പോലെ തിരിച്ചും മറിച്ചും നോക്കുന്നത് ഇപ്പോഴെനിക്ക്‌ അവ്യക്തമെങ്കിലും കാണാമായിരുന്നു.
പൊടുന്നനെ പ്രത്യക്ഷനായ മറ്റൊരാള്‍ കീശയില്‍ നിന്നും ചുവന്ന നിറമുള്ള ഒരു കടലാസെടുത്ത്‌ ഉയര്‍ത്തിക്കാണിച്ചു.
മോണ കാട്ടി ചിരിക്കുന്ന ഗാന്ധിജിയുടെ  തലയുള്ള ആ കടലാസ് ചൂണ്ടി അയാള്‍ വീണ്ടും ചോദിച്ചു.
"ഇങ്ങേരുണ്ടോ അമ്മാവാ കീശയില്‍?"
ഒന്നും മനസ്സിലായില്ലെങ്കിലും വരണ്ട തൊണ്ട വക വെക്കാതെ വിറയാര്‍ന്ന എന്റെ ചുണ്ടുകള്‍ ചെറിയൊരു വിക്കോടെ ഉറക്കെ വിളിച്ചു.
"ഗാന്ധി ജീ കീ ജയ്‌ "(ക്രത്യമായി പറഞ്ഞാല്‍ 1999 മേയ് 19 നു ഞാനെഴുതിയ ഈ കഥയുടെ
കയ്യെഴുത്ത് പ്രതി എന്റെ പ്രിയപ്പെട്ടവള്‍ ഗവേഷണത്തിനിടെ (പഴയ വല്ല .......ലേഖനങ്ങളും കിട്ടാനുള്ള അന്വേഷണ ത്വര)
കണ്ടെത്തുകയായിരുന്നു. മനോരമ ഞായറാഴ്ച പതിപ്പില്‍ ഇത് വെളിച്ചം കണ്ടിരുന്നു.
"നടെശന്മാരെ" കൊല്ലരുത് -:)

18 comments:

പട്ടേപ്പാടം റാംജി said...

അഭിനന്ദനങ്ങള്‍.
പന്ത്രണ്ടു കൊല്ലം മുന്‍പ്‌ എഴുതിയതിന് ഇന്നിപ്പോള്‍ കൂടുതല്‍ കൂടുതല്‍ തെളിച്ചം വന്നുകൊണ്ടിരിക്കുന്നു. ഓരോരുത്തരും സ്വയം അനുഭവിച്ച് അറിഞ്ഞുകൊണ്ടിരിക്കുന്നു.
നന്നായിരിക്കുന്നു.

K@nn(())raan*കണ്ണൂരാന്‍! said...

ഗാന്ധിയുണ്ടെകില്‍ കാര്യം കുശാല്‍

TOMS / thattakam.com said...

അഭിനന്ദനങ്ങള്‍

രമേശ്‌ അരൂര്‍ said...

good one ..congraats

കൊമ്പന്‍ said...

അഭിനന്ദനം മനോരമയില്‍ വെളിച്ചം കണ്ടതിനു

നാമൂസ് said...

ഏതാണ്ട് ഇരുപതു കൊല്ലം മുമ്പ് {1992} ആരംഭിച്ച ആശങ്കയുടെ ഭീതിയുടെ അടയാളം.

ente lokam said...

"അതിന്റെ " പ്രസക്തി നഷ്ടപ്പെട്ടെങ്കിലും

ഇപ്പോഴും പ്രസക്തി ഉണ്ട് ഇതിനു ..?

keraladasanunni said...

ഇതുപോലെ മുമ്പ് എഴുതി വെച്ചത് ഓരോന്നായി പോസ്റ്റ് ചെയ്യൂ.

suhairpunnan said...

നമുക്ക് മൊഇദേന്കന്ടെ കണ്ടത്തിലെ പൊട്ടകിണര്‍ ഒന്ന് തപ്പിയാലോ ... നീ മുബെഴുതിയത് എന്തെങ്ങിലും കിട്ടിയാലോ --

(കൊലുസ്) said...

all d best. keep writing dear

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഗാന്ധിജിയെ വിറ്റ് നാം മദ്യം സേവിക്കുന്നു
ഗാന്ധിജിയെ ഇരുത്തി നാം കള്ളനോട്ടടിക്കുന്നു
ഇതിനേക്കാള്‍ അധികം എങ്ങനെ അദ്ദേഹത്തോട് നാം നീതി കാണിക്കും?

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോ എല്ലായിടത്തും “ഗാന്ധി” വേണം.നല്ല ആശയം. അഭിനന്ദനങ്ങള്‍!

സാക്ഷ said...

ഈ എഴുത്ത് വായിച്ചു. താങ്കള്‍ പറയാനാഗ്രഹിച്ച വിഷയം കൈകാര്യം ചെയ്യാന്‍ ഒരു കഥയെഴുതെണ്ട കാര്യമില്ല. അല്ലെങ്കില്‍ ഒരെഴുത്തിന്റെയും ആവശ്യമില്ല.പന്ത്രണ്ടു വര്‍ഷം മുന്പേ എഴുതിയതി എന്ന മുന്‍‌കൂര്‍ ജാമ്യം താങ്കളെ കുറ്റ വിമുക്തനാക്കുന്നില്ല. താങ്കള്‍ക്കത്‌ വേണമെങ്കില്‍ പോസ്റ്റു ചെയ്യാതിരിക്കാമായിരുന്നല്ലൊ. അതിനര്‍ത്ഥം താങ്കളുടെ മനസ്സ് ഇന്നും ആ പന്ത്രണ്ടു വര്‍ഷം മുമ്പത്തെ അവസ്ഥയില്‍ നില്‍ക്കുന്നു എന്ന് തന്നെയാണ്. ബ്ലോഗില്‍ എന്തെഴുതിയാലും ബലേ ഭേഷ് എന്നുരിയാടുന്ന കമന്ടര്‍മാരാണ് ബ്ലോഗിന്റെ നിലനിപ്പിനു ഭീഷണി. അതിനെ തിരിച്ചറിയാന്‍ ഓരോ ബ്ലോഗേഴുത്തുകാരനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിയമപ്രകാരം നമുക്കിവരെ പൂട്ടാന്‍ കഴിയില്ലല്ലോ! ശ്രദ്ധിക്കുക കൂടുതല്‍ വായിക്കുന്നത് നന്നായിരിക്കും

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇഷ്ട്ടപ്പെട്ടു...
അച്ചടിലോകത്തെട്ടിയതിനും അഭിനന്ദങ്ങൾ കേട്ടൊ ഭായ്

സിദ്ധീക്ക.. said...

പത്രണ്ട് കൊല്ലം മുമ്പത്തെ കഥയാണെങ്കിലും ഇന്നും പ്രസക്തിയുള്ള വിഷയം.

jayanEvoor said...

പാവം ഗാന്ധി!
കലിയാണ് കാലം!

ബഡായി said...

ishttappettu oru padu

Jefu Jailaf said...

good one..

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next