വേനലിന്റെയും തെരഞ്ഞെടുപ്പിന്റെയും ചൂടിലേക്ക് ലാന്റ് ചെയ്യുമ്പോള് ശബ്ദായമാനമായൊരു അന്തരീക്ഷമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല് തലങ്ങും വിലങ്ങും പായുന്ന ടിപ്പര് ലോറികളുടെയും ഓലപ്രാണിയുടെ മുരള്ച്ചയുമായി റോഡ് നിറഞ്ഞൊഴുകുന്ന ഓട്ടോ റിക്ഷകളുടെയും മരണപ്പാച്ചിലിന്റെ അശുഭ സംഗീതമൊഴിച്ചാല് ബാക്കിയെല്ലാം പഴയപടി തന്നെയായിരുന്നു. എന്നാല് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പുള്ള ചില ദിനങ്ങളില് ''നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്ത്തി..........''എന്ന ആ പഴയ പല്ലവി ഇടക്കിടേ മുഴ്ങ്ങിക്കേട്ടു കൊണ്ടിരുന്നു.
എല് പി സ്കൂളിലെ ബൂത്തില് ബസ്സില് വന്നിറങ്ങുന്ന ഉദ്യോഗസ്ഥരും പോലീസുകാരനുമൊക്കെ പഴയ പടി തന്നെ. മുതിര്ന്നവരെല്ലാം വോട്ടു ചെയ്യാന് ക്യൂ നില്ക്കുമ്പോള് പോക്കറ്റിലൊരു ബാഡ്ജും കുത്തി തെക്ക് വടക്ക് നടക്കുന്ന കുട്ടികളോടൊപ്പമായിരുന്നു ഞാനിത്തവണയും. റേഷന് കാര്ഡിലും പാസ്പോര്ട്ടിലുമൊക്കെ പേരുണ്ടെങ്കിലും ''തിരിച്ചറിയപ്പെടാത്ത'' ജാതിയായതിനാല് ആ ക്യൂവില് നില്ക്കാന് തരമില്ല. എന്നാലും ആ ക്യൂവില് നില്ക്കുന്ന പലരും ടി വി യിലും പത്രത്തിലും മാത്രംകണ്ട് പരിചയമുള്ള പലര്ക്കും എന്നെ കണ്ടാല് ''തിരിച്ചറിയാന്'' ബുദ്ദിമുട്ടുണ്ടാകില്ലെന്ന (അവരിലൊരാള് ഇപ്പോള് മന്ത്രിയുമായി. ഈശ്വരാ...എന്നെക്കൊണ്ട് ഞാന് തോറ്റു) തിരിച്ചറിവില് അഹങ്കരിച്ച് ഞാന് ജനാധിപത്യത്തെ മനസ്സാ വരിച്ച് എന്റെ ഗ്രാമത്തില് 18 വയസ്സ് പൂര്ത്തിയായ അംഗനമാരുടെ കണക്കെടുപ്പില് മുഴുകുകയും ചിലരെയൊക്കെ കണ്ടപ്പോള് ''ഗൊച്ചു കള്ളീ നീയും???'' എന്ന് സ്വയം ചോദിക്കുകയും ചെയ്തു. ഉച്ചയുറക്കം പോലും കട്ട് ചെയ്ത് ''പോളിംഗ് ശതമാന''മറിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള് ശരിക്കുംആ ദിവസം അവസാനിക്കാതിരുന്നെങ്കിലെന്നായിരുന്നു ചിന്ത. ''ഇത്രയധികം വോട്ടര്മാര് നമ്മുടെ നാട്ടിലുണ്ടായിരുന്നോടാ'' എന്ന് ഞാന് കൂട്ടുകാരനെ കുറ്റപ്പെടുത്തും വിധം ചോദിക്കുകയും ചെയ്തു.
തിരിച്ച് പോക്കിന്റെ കൗണ്ട് ഡൗണ് തുടങ്ങിയ നാളുകളിലൊരിക്കല് അങ്ങനെ നിനച്ചിരിക്കാതെ ജനാധിപത്ത്യ വ്യവ്സ്ഥിതിയിലെ ഏറ്റവും “മനോഹരമായ” ആഘോഷങ്ങളിലൊന്നായ ഹര്ത്താല് കൊണ്ടാടാനും ഇത്തവണ ഭാഗ്യമുണ്ടായി. ഗാന്ധിജിയുടെ കാലത്തോളമോ അതിലേറെയോ പഴക്കമുള്ള നിസ്സഹകരണ സമരമുറയുടെ ആധുനിക രൂപമാണു ഒരര്ത്ഥത്തില് ഹര്ത്താല്. പക്ഷെ സ്ഥാനത്തും അസ്ഥാനത്തും നമ്മുടെ രാഷ്ട്രീയ പാര്ടികള് എടുത്ത് പ്രയോഗിക്കുക വഴി ഈ സമരായുധത്തിന്റെ മൂര്ച്ച കുറഞ്ഞു പോയിരിക്കുന്നുവെന്ന് പറയാതെ തരമില്ല. പുതിയ ആയുധങ്ങള് കണ്ട് പിടിക്കപ്പെടും വരെ നമുക്കീ മൂര്ച്ച കുറഞ്ഞ പ്രാക്ര്തായുധം തന്നെയാണു ശരണം.
വര്ഷങ്ങള്ക്ക് ശേഷമാണു ഈ അവസരവും കൈവന്നിരിക്കുന്നത്. ഒട്ടും മോശമാക്കിക്കൂടാ. കൂട്ടുകാരെയൊക്കെ വിളിച്ച് ''അറ്റന്ഡന്സ്'' ഉറപ്പാക്കി. തലേ ദിവസം വൈകിട്ട് തന്നെ നഗരത്തിലിറങ്ങി അത്യാവശ്യ ''വിഭവ സമാഹരണം '' നടത്തി മടങ്ങും വഴി തടമ്പാട്ട് താഴത്തെ ഒരു കെട്ടിടത്തിനു മുകളില് സാമാന്യം വലിയൊരു ജനക്കൂട്ടം കണ്ട് ഞാന് കൂട്ടുകാരനോട് വണ്ടി നിര്ത്താന് ആവശ്യപ്പെട്ടു.
''ഓഹോ .വലിയ ക്യൂവാണല്ലോ?. സാരമില്ല ഒരത്യാവശ്യത്തിനല്ലെ. ഞാന് തന്നെ നിന്നോളാം'' എന്നായി അവന്.
''എന്ത്?''
''കുന്തം. പിന്നെന്തിനാ ഇവിടെ നിര്ത്തിയത്? മല്ലിയും മുളകും വാങ്ങാനാണോ?'' അവന് ചൂടായി.
അപ്പോഴാണു ആ ബോര്ഡ് എന്റെ ശ്രദ്ദയില് പെട്ടത്. ''ബിവറേജസ് കോര്പറേഷന്''. നാളത്തേക്കുള്ള ''റേഷന്'' വാങ്ങാന് വന്നവരുടെ തിരക്കാണു. ഒരു ടെലഫോണ് ബില്ലടക്കാന് പോലും ക്യു നില്ക്കാന് മടിയുള്ള ഇവന് ''സാഹസം'' ഏറ്റെടുത്തതിന്റെ കാരണം അപ്പോഴാണു എനിക്ക് പിടി കിട്ടിയത്. ആഘോഷം എന്തായാലും മലയാളിക്കിപ്പോള് ''പനൈ നീര്''
(കടപ്പാട്: കോയമ്പത്തൂര് പാലക്കാട് ഹയ്വേയിലൊരിടത്ത് റോഡരികില് പന നൊങ്ക് വില്പനക്കാരന് തന്ന പാനീയം അമ്ര്ത തീര്ത്ഥം പോലെ നുണയുന്നതിനിടയില് ഞങ്ങചോദിച്ചു. ''അണ്ണാ ഇത് എന്നാ സാധനം''.
''തമ്പീ ഇതു വന്ന്പനൈ നീര്. ഞങ്കെ ഊറുക്ക് റൊമ്പ പ്രമാദം''.
തുടര്ന്നുള്ള യാത്രയില് ഞങ്ങളുടെ വാഹനം ഇടത്തോട്ടും വലത്തോട്ടും ആവശ്യമില്ലാതെ വെട്ടുകയും ഇടക്കിടെ ഓവര്സ്പീഡാകുകയും ഞങ്ങളുടെ സംസാരം ഞങ്ങള്ക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം അസ്പഷ്ടമാവുകയും വഴിയിലെവിടെയോ മയങ്ങിയ ശേഷം യാത്ര തുടരുകയും ചെയ്യാന് കാരണമാക്കിയ ''പനൈ നീര്'') ഒരവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. കല്ല്യാണ വീടുകള് പോലും കലഹ വീടുകളായി മാറുകയും ചടങ്ങുകള് പലതും മുടങ്ങുകയും ചെയ്തിട്ടും പയ്യന്റെ ''കൂട്ടുകാരല്ലെ?'' എന്തു ചെയ്യാന് പറ്റുമെന്ന് നിസ്സഹായരായിരിക്കുകയാണു നമ്മളിപ്പോഴും.
ഇറച്ചിക്കടക്ക് മുന്നിലെത്തുമ്പോള് സന്ധ്യ മയങ്ങിത്തുടങ്ങിയിട്ടും സാമാന്യം വലിയ തിരക്ക് തന്നെ ഉണ്ടായിരുന്നു. ഇപ്പോ അറുത്തിട്ട പോത്തിന്റെ കാലുകള് കെട്ടിത്തൂക്കുന്ന തിരക്കിലായിരുന്നു അന്ത്രു. ഇന്നിത് മൂന്നാമത്തേതാണെന്ന് കൂട്ടത്തിലാരോ പറഞ്ഞു. സാധാരണ ഗതിയില് രാവിലെ പത്ത് മണിയോടെ ചോര പറ്റിയ ദേഹവുമായി കൂരയിലെത്തി കുളി കഴിഞ്ഞ് കിടന്നുറങ്ങാറുള്ള അന്ത്രുവിനും കൂട്ടര്ക്കുമിന്ന് വിശ്രമിക്കാന് നേരമില്ല. നാളെ ഹര്ത്താലാണു. ഉദ്യോഗസ്ഥരാരും ജോലിക്ക് പോകില്ല. ബസ്സുകള് ഓടില്ല. തൊഴിലാളികള് അവനവന്റെ വീട്ടിലെ വാഴക്ക് തടമെടുത്തും, അദ്ധ്യാപകര് സ്വന്തം മക്കളുടെ മിടുക്ക് പരിശോധിച്ചും, ഡ്രൈവര്മാര് സ്വന്തം വാഹനത്തിനു വേണ്ടിടത്തും വേണ്ടാത്തിടത്തും ഗ്രീസ് പുരട്ടിയും സമയം പോക്കാന് കിട്ടുന്ന ''എ ഷോട്ട് ബ്രേക്ക്''.
അതിനു വേണ്ടി അന്ത്രു ഒരു ദിനം വിശ്രമിച്ചില്ലെങ്കിലെന്താ. സാധാരണ ഇറച്ചി തുണ്ടം തുണ്ടമായി മുറിച്ചിട്ട് തരാറുള്ള അന്ത്രു എന്റെ മുഖത്ത് പോലും നോക്കാതെ അവിടന്നും ഇവിടന്നുമൊക്കെ അരിഞ്ഞ കഷണങ്ങള് തൂക്കി പ്ലാസ്റ്റിക് സഞ്ചിയിലിട്ട് എനിക്ക് നേരെ നീട്ടി. ഒരു കയ്യില് കറിക്കത്തിയും മറുകയ്യില് ചോരയൊലിക്കുന്ന ഇറച്ചിയുമായി നില്ക്കുന്ന ഉണ്ടക്കണ്ണിയെ മനസ്സിലോര്ത്തപ്പോള് എന്റെ കാറ്റു പോയി. എങ്കിലും ചില ഉറച്ച തീരുമാനങ്ങളോടെ ഞാന് വീട്ടിലേക്ക് ചെന്നു. ഒരു കാര്യം ഇന്നറിയാം. ഒന്നുകില് ഞാന് അല്ലെങ്കില് അവള് രണ്ടിലോരാള് (ഇരുന്ന് ഇറച്ചി വെട്ടും. അല്ല പിന്നെ.)
ചെന്ന പാടെ ഞാന് ഇറച്ചിയും കത്തിയുമായി അടുക്കളയൂടെ പിന്നാം പുറത്തേക്ക് പോകുന്നതു കണ്ടപ്പോള് അവള് ചോദിച്ചു.
''എന്താ പരിപാടി. മുറിച്ചിട്ടില്ലെ?''
''ഇല്ല ഞാന് മുറിച്ചോളാം''.
ഞാന് തെല്ല് സങ്കോചത്തോടെ പറഞ്ഞു. അവളുടെ മനസ്സലിയുമെന്നും എനിക്ക് രക്ഷപ്പെടാമെന്നുമുള്ള മോഹം പക്ഷെ അവള് തല്ലിക്കെടുത്തി.
''മുറിക്കുന്നതൊക്കെ കൊള്ളാം കൈ വിരല് മുറിക്കാതെ നോക്കിയാല് മതി'' എന്നും പറഞ്ഞ് ചന്തിയും വെട്ടിച്ച് ''യു ടേണ്'' അടിച്ച് അവള് വണ്ടി വിട്ടു. പത്താം ക്ലാസ് പരീക്ഷക്ക്, എം എ ഇംഗ്ലീഷിന്റെ ചോദ്യപ്പേപ്പര് കയ്യില് കിട്ടിയവനെ പോലെ ഞാന് ഇറച്ചിപ്പൊതി തിരിച്ചും മറിച്ചും നോക്കി. പെട്ടന്നാണു മനസ്സില് ലഡു പൊട്ടിയത്. ഒരു പലകയില് വെച്ച് ഞാന് ഇറച്ചിക്കഷണങ്ങളില് ആഞ്ഞു വെട്ടാന് തുടങ്ങി. ചോരയൊലിക്കുന്ന ഒരു കഷണമെടുത്ത് വിരലില് രക്തം പുരട്ടിയ ശേഷം ഞാന് അലറി
''എടീ ആ ആഫ്റ്റര് ശേവൊന്നെടുത്തേ''. വിരലില് രക്തമൊലിപ്പിച്ച് നില്ക്കുന്ന എന്നെ കണ്ടതും ''പടച്ചോനേ ഞാനപ്പഴേ പറഞ്ഞതാ വിരലിനു വെട്ടരുതെന്നും'' പറഞ്ഞ് അവള് അകത്തേക്കോടി. അവളുടെ ഒരു വിരലു പ്രേമം എന്ന് പിറുപിറുത്ത് കൊണ്ട് ഞാന് കാത്തിരുന്നു. ആഫ്റ്റര് ഷേവ് തേച്ചതും ''രക്തം'' നിന്നു. വിരലും പൊത്തിപ്പിടിച്ച് ഞാന് പൈപ്പിനടുത്തേക്ക് പോയി. അവള് ് തന്ന തൂണിക്കഷണം കൊണ്ട് ചുറ്റിക്കെട്ടിയ ശേഷം ഞാന് വീണ്ടും ഇറച്ചി വെട്ടാനൊരുങ്ങി.
''ഇനിയും കൈക്കിട്ട് വെട്ടാനല്ലെ വേണ്ട മാറി നില്ക്കെന്നു'' പറഞ്ഞപ്പോള് എന്റെ മനസ്സില് വീണ്ടും ലഡു പൊട്ടി.് അവള് ഇത്തവണ നാട്ടിലേക്ക് പോകുമ്പോള് പ്രത്യേകം വാങ്ങിയ മൂര്ച്ചയുള്ള കത്തിയും കട്ടിംഗ് ബോര്ഡും എനിക്ക് മുന്നിലേക്ക് നീക്കി വെച്ച് ''ഇതിന് മേല് വെച്ച് സാവധാനം മുറിച്ചാല് മതി. തിരക്കില്ല '' എന്ന് പറഞ്ഞതും എന്റെ മനസ്സില് ലഡുവും ജിലേബിയും എല്ലാം കൂടെ പൊട്ടി ഒരു വകയായി.
ഞാന് ഹര്ത്താലിനെ പഴിച്ചു. അന്ത്രുവിന്റെ തന്തക്ക് വിളിച്ചു. പോത്തിനു വൈക്കോലും കാടിയും കൊടുത്ത് വളര്ത്തി കേരളത്തിലേക്കയച്ച അണ്ണാച്ചിയോടുള്ള അരിശമൊക്കെ പോത്തിറച്ചിയില് തീര്ത്തപ്പോള് പത്ത് മിനിറ്റ് കൊണ്ട് സംഗതി ക്ലീന്. അപ്പോഴേക്കും ഒരു പാത്രവുമായി അവള് വീണ്ടും വന്നു. ചൂടാറാത്ത മാംസവുമായി ഫ്രിഡ്ജിനു നേരെ നടന്ന അവളെ തടഞ്ഞ് കൊണ്ട് ഞാന് പറഞ്ഞു.
''ഈ കുന്തം കണ്ട് പിടിച്ചവനെ ഞാന് കൊല്ലും''
''അതിനിനി ഇയാള് ബുദ്ദിമുട്ടണമെന്നില്ല. അയാളൊക്കെ എന്നേ പോയി''
''ഇതിനകത്തോട്ട് തള്ളിക്കേറ്റാനല്ല ഞാന് ഫ്രഷ് ബീഫ് വാങ്ങിയത്. കൊണ്ട് പോയി വെക്കടീ അടുപ്പത്ത്.''
ഈ സീനിലേക്കാണു എന്റെ ഉമ്മ രംഗപ്രവേശനം ചെയ്യുന്നത്. രംഗം പൊടുന്നനെ ശാന്തമായി .ഉള്ളി മുറിച്ച് കണ്ണീരൊഴുക്കിക്കൊണ്ട് അവളെന്നെ കൊഞ്ഞനം കുത്തി. ഉമ്മ വലിയ പ്രഷര് കുക്കര് കഴുകിക്കൊണ്ട് വന്ന് എല്ലാം കൂടെ മിക്സ് ചെയ്ത് അതിലോട്ട് തള്ളാനുള്ള പരിപാടിയാണെന്ന് മനസ്സിലായപ്പോള് ഞാന് വീണ്ടും ഇടപെട്ടു.
''ഉമ്മാ വലിയ മണ് ചട്ടി ഇരിപ്പില്ലേ ഇവിടെ?''
വിറക് പുരയില് കാണും . എന്തിനാ മോനേ? ''
''ചുമ്മാ ഒന്നു കാണാനാ'' എന്നും പറഞ്ഞ് ഞാന് ചട്ടി തപ്പി എടുത്ത് കൊണ്ട് വന്ന് കഴുകാന് തുടങ്ങി. അവള് തുറിച്ച് നോക്കാനും. ഇറച്ചി കഴുകിക്കഴിഞ്ഞപ്പോള് ഞാന് ഉമ്മാക്ക് നേരെ ചട്ടിയെടുത്ത് നീട്ടി
''ഇങ്ങോട്ട് ഇട്ടോളൂ''.
''അല്ല ചട്ടിയില് വെക്കാനാണോ പരിപാടി''
''അതെ. പണ്ട് ഉമ്മ ബീഫ് വരട്ടാറില്ലെ . അതു പോലെ അടുപ്പത്ത് വിറകൊക്കെ വെച്ച്..''
''അടുപ്പില് ഊതാനൊന്നും ഉമ്മക്ക് വയ്യല്ലോ മോനെ''
''അതിനെന്താ പ്രശ്നം. ദാ ഇവളില്ലെ ഇവിടെ. ഇവള് നന്നായി ഊതും. (എനിക്കിട്ട് എത്ര ഊതിയതാ) ഗ്യാസ് അടുപ്പില് വെച്ചാല് ആ ടേസ്റ്റ് കിട്ടില്ല''
അങ്ങനെ ചട്ടി അടുപ്പത്തായി. പച്ച മുളകും കറിവേപ്പിലയുമൊക്കെ വീടിനു പിറകിലെ തൊടിയില് നിന്ന് ഞാന് തന്നെ പറിച്ച് കൊണ്ട് വന്നു ചട്ടിയില് നിക്ഷേപിച്ചു. അടുപ്പെരിയാന് തുടങ്ങി. അവള് ഊതാനും ഞാന് മാറി നിന്ന് ചിരിക്കാനും.
കനലുകള് ബാക്കിയായ അടുപ്പിനു മീതെ ചട്ടി മൂടി വച്ച് ഉറങ്ങാന് കിടക്കുമ്പോള് ഫ്രിഡ്ജും ഗ്യാസും കുക്കറുമൊക്കെ അന്ന്യമായിരുന്ന കാലത്തെ പെരുന്നാള് രാവുകള് മൈലാഞ്ചിപ്പാട്ടിന്റെ ശീലുമായി മെല്ലെ തഴുകിയുറക്കാനെത്തി .തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലെ വളകിലുക്കത്തിന്റെ സംഗീതം, ഹാ എത്ര മനോഹരം! നിലത്ത് വിരിച്ച ബെഡ്ഡ് ഷീറ്റിനാകുമോ അവളെ രാവുറക്കാന്?
തൊടിയില് നിന്ന് വെട്ടിക്കൊണ്ട് വന്ന വാഴയില കഴുകുന്നത് കണ്ട് മകന് ഓടി വന്നു.
''വാട്ട് ഈസ് ദിസ് പപ്പാ?''
''ബനാനാ ലീഫ്. മലയാളത്തില് വാഴയില എന്ന് പറയും.''
''ഓ ബനാനാ ലീഫ്'' എന്നും പറഞ്ഞ് അവനൊന്ന് പിടിച്ചതും അതിലൊരെണ്ണം കീറി താഴെ വീണു.
തൂശനിലയില് ചൂടുള്ള കപ്പയും ബീഫും വീണതോടെ ഇല പൊള്ളിയ നറുമണം പരന്നു. നാലഞ്ചു പേര് ഒത്ത് പിടിച്ചതോടെ കപ്പയും ബീഫും ഇലകളുമെല്ലാം കാലിയായി. ദശാബ്ദങ്ങള്ക്ക് മുമ്പനുഭവിച്ച രുചിക്കൂട്ടിന്റെ ലോകത്തേക്ക് വീണ്ടുമെത്താന് വഴി തുറന്ന ഹര്ത്താലുകാരെ ഞാന് നന്ദിപൂര്വ്വം സ്മരിച്ചു.
എന്റെ പറമ്പിലെ ഇളനീരും കരിക്കുമെല്ലാം അന്നുച്ചയോടെ തെങ്ങിനു ഭാരമൊഴിഞ്ഞു.
''ഏതായാലും കേറിയതല്ലേടാ ആ തേങ്ങ കൂടെ പറിച്ചോ രമേശാ''
എന്ന് ഉമ്മ വിളിച്ച് പറയുന്നത് കേട്ടു. തേങ്ങാ പറിക്കാന് ആളെ കിട്ടാത്തതിനാല് ഇപ്പോഴാരും തെങ്ങിന് ചുവട്ടിലേക്ക് പൊകാറേയില്ല. ഹര്ത്താലു കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലൊ?.
ഞായറാഴ്ചയും അവധി ദിവസങ്ങളിലും മറ്റും കെട്ടിയവളുമാരെയും കുട്ടികളെയും കൂട്ടി കല്ല്യാണത്തിനും അച്ചി വീട്ടിലും ബന്ധു വീടുകളിലും മറ്റും കറങ്ങാന് പോകുന്ന കൂട്ടുകാരെ ഒത്തു കിട്ടണമെങ്കില് ബന്ദോ ഹര്ത്താലോ പണിമുടക്കോ ഒക്കെ ഇടക്കിടെ സംഭവിക്കണം. കൂട്ടുകാരോടൊപ്പം ഗ്രാമം മുഴുവന് ചുറ്റിക്കറങ്ങിയും കട്ടയാട്ടു പാറയുടെ മുകളില് കയറിയിരുന്ന് പാട്ട് പാടിയും രാത്രി വൈകിയാണു തിരിച്ചെത്തിയത്. ഉമ്മയാണു വാതില് തുറന്ന് തന്നത്. അടഞ്ഞു കിടന്ന മുറിയുടെ വാതിലില് നോട്ടീസ് പോലെ എന്തോ പതിച്ചിരിക്കുന്നത് ശ്രദ്ദയില് പെട്ടു. വാടക മുടങ്ങിയതിനു ഗള്ഫില് മുനിസിപ്പാലിറ്റിക്കാര് ഒട്ടിക്കുന്നതു പോലെ എന്താണാവോ ഇവിടെയെന്നോര്ത്തു കൊണ്ട് ഞാന് ലൈറ്റിട്ടു. ഞെട്ടാതിരിക്കാന് പറ്റിയില്ല.
എന്റെ മടക്ക ടിക്കറ്റും ഒരടിക്കുറിപ്പും
''ഓര്മകള് ഉണ്ടായിരിക്കണം'.'
19 comments:
ഒരുപാട് അക്ഷരത്തെറ്റുകള്‍. ചിലതൊക്കെ ഫോണ്ട് പ്രശ്നവും ആണ് എന്ന് തോന്നുന്നു. വായനയ്ക്ക്, അതുകൊണ്ടാവാം ഒരു സുഖം കിട്ടീല.
ഹ്ഹ്ഹ്ഹ് ഇഷ്ടപെട്ടു
OMR - ഒന്നും മറക്കരുത് രാമാ. ''ഓര്‍മകള്‍ ഉണ്ടായിരിക്കണം“ :)
പോത്തിറച്ചീടെ കാര്യൊക്കെ പറഞ്ഞ്.....ശ്ശോ! വെശപ്പും കൂടി.
തുടക്കം ബോറടിച്ചു ..ഇറച്ചി മുറിക്കാന്‍ തുടങ്ങുന്ന ഭാഗം മുതല്‍ രസായി ...:)
ഈ പോസ്റ്റ് മറ്റൊരവസരത്തില്‍ ആണ് വായിച്ചിരുന്നതെങ്കില്‍ ഞാന്‍ അരുംപ്രാക്ക് പ്രാകിയേനെ! ഇവിടെ ഒരു ഹര്‍ത്താലില്ല ബന്ത് ഇല്ല, എന്തിനു
ഈ പറഞ്ഞപോലെ ജീവനുള്ള മൃഗത്തെ കൊന്ന് അന്ന് തന്നെ തിന്നാനുള്ള വകുപ്പും ഇല്ല. കിട്ടുന്ന ഇറച്ചിക്ക് എന്താ പ്രായമെന്ന് അറിയില്ല.എനിക്ക് ശരിക്കും ബോറഡിച്ചു.ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു സന്തോഷം ഇനി ഒന്നരമാസം ജാഥയും ബന്തും ഹര്‍ത്താലും ഒക്കെ നേരില്‍ കാണാം തീയടുപ്പില്‍ ഇത്തിരി കഞ്ഞി മണ്‍ചട്ടിയില്‍ ഒരു മീന്‍കറി. ചുട്ടരച്ച തേങ്ങാ ചമ്മന്തി.
ദൈവത്തിന്റെ സ്വന്തം നാടേ ഒരു കൊട്ട സ്വപ്നങ്ങളുമായി ഞാന്‍ വരുന്നു....ഇങ്ങനെ ഇന്നത്തെ ദിവസം എന്റെ സ്വപ്നത്തിനു തൊങ്ങലു തൂക്കിയ ഈ 'പോത്ത് വരട്ടിയതിനു' നന്ദി....:)
“ഓര്‍ക്കാന്‍ ഒരുപോത്ത്‌വരട്ടിയത്”...:)
പഹയാ കൊതിപ്പിക്കല്ലേ ..എത്ര കാലായെന്നരിയോ ഒരു ഹര്‍ത്താല്‍ ആഘോഷത്തില്‍ കൂടിയിട്ട്!
ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നല്ലത് തന്നെ .
അങ്ങനെ നാട്ടിലെത്തി ഹർത്താലാഘോഷിക്കാൻ ഭാഗ്യം കിട്ടിയല്ലെ...!! ഭാഗ്യവാൻ...!
ആഹാ.. :)
(ര്‍ എന്നതൊക്കെ ര് എന്നാ കാണുന്നെ, വായിക്കാന്‍ പ്രയാസം)
പോത്തിനു വൈക്കോലും കാടിയും കൊടുത്ത് വളര്ത്തി കേരളത്തിലേക്കയച്ച അണ്ണാച്ചിയോടുള്ള അരിശമൊക്കെ പോത്തിറച്ചിയില് തീര്ത്തപ്പോള് പത്ത് മിനിറ്റ് കൊണ്ട് സംഗതി ക്ലീന്‍.
നല്ല രസമായിരുന്നു വായന. ചോര പൊടിയുന്ന ഇറച്ചി ആകുമ്പോള്‍ നല്ല ഫ്രഷ് ആണല്ലോ. എന്നാലും പറ്റിക്കാന്‍ സമ്മതിക്കില്ല. എല്ലാം പഠിച്ച കള്ളന്മാരാ പഹയാ..ഹാസ്യ രൂപേണ അവതരിപ്പിച്ചെങ്കിലും പഴയ സ്വാദ് തിരഞ്ഞ ഓര്‍മ്മകള്‍ നന്നായ് നല്ല ഗൌരവം വരുത്തി.
അവസാനം ടിക്കറ്റിന്റെ അടിയിലെ അടിക്കുറിപ്പും നന്നായി.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
ചിരിപ്പിച്ചു...ഓർമ്മകളുണ്ടായിരിക്കണം....അനുഭവിക്കാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി....
അക്ഷര തെറ്റ് ഒക്കെ
അല്പം after shave പുരട്ടി
ശരി ആക്കാം ...നല്ല രസം ആയി
എഴുതി കേട്ടോ ..ishttappettu ....
പോത്തും എഴുത്തും ..ഹ ..ഹ ...
@ all
വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും
ക മാ ന്നു മിണ്ടാതെ പോയവര്‍ക്കും
പെരുത്തു നന്ദിയുണ്ട് ,
ടെക്നിക്കല്‍ പ്രോബ്ലംസ് ഉടന്‍ പരിഹരിക്കാം കേട്ടോ
കടവുളേ, ഇതു വന്ത് ഒരു പന്നയ് പോസ്റ്റ്. ഞ്ചങ്ക ഊരുക്കിത് അരുമയാന ഗോസ്റ്റ്. ഒരു 'അക്സര'ത്തെറ്റ് ആയിറം തെറ്റ് മാതിരി ഇറ്‌ക്ക്.
അണ്ണാ തമ്പീ, കാപ്പാത്തുങ്കോ കാപ്പാത്തുങ്കോ..!
:) കലക്കി
ഹെ ഹെ ഹേ..
മാണിക്യേച്ചി പറഞ്ഞ പോലെ.. ഹ് മം
(ഇവിടേം നോ ഹര്‍ത്താത്സ് :( )
പോത്ത് വരട്ടിയിലരിശം തീർക്കാം അല്ലേ ഭായ്
:) kalakki
ഫോണ്ട് പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? വായിക്കുമ്പോ ഫോണ്ടിന്റെ മായാജാലം അരോചകമാവുന്നു . ഇടയ്ക്കിടെ ഉള്ള അക്ഷരത്തെറ്റുകളും .
നന്നായി ഈ പോത്ത് ബ്ലോഗ് .
കോയമ്പത്തൂര്‍ പാലക്കാട് ഹയ്വേയിലൊരിടത്ത് റോഡരികില് പന നൊങ്ക് വില്പനക്കാരന് തന്ന പാനീയം അമ്ര്ത തീര്ത്ഥം പോലെ നുണയുന്നതിനിടയില് ഞങ്ങചോദിച്ചു. ''അണ്ണാ ഇത് എന്നാ സാധനം''.
''തമ്പീ ഇതു വന്ന്പനൈ നീര്. ഞങ്കെ ഊറുക്ക് റൊമ്പ പ്രമാദം''.
തുടര്ന്നുള്ള യാത്രയില് ഞങ്ങളുടെ വാഹനം ഇടത്തോട്ടും വലത്തോട്ടും ആവശ്യമില്ലാതെ വെട്ടുകയും ഇടക്കിടെ ഓവര്സ്പീഡാകുകയും ഞങ്ങളുടെ സംസാരം ഞങ്ങള്ക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം അസ്പഷ്ടമാവുകയും വഴിയിലെവിടെയോ മയങ്ങിയ ശേഷം യാത്ര തുടരുകയും ചെയ്യാന് കാരണമാക്കിയ ''പനൈ നീര്‍'')
Ninnodum parayan pattila ... adutha blogil athu nintethakum ellam
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ