Friday, January 13, 2012

വയലട മല മുകളില്‍




ഇത്തവണ പത്തു ദിവസത്തെക്കായിരുന്നു അവധി യാത്ര.
പെരുന്നാള് കൂടാന്‍ . സമയം കുറവെങ്കിലും ചെറിയൊരു ട്രിപ്പ്‌ ഇല്ലാതെ എന്താഘോഷം ?
ദൂരെയെങ്ങും പോകേണ്ട എന്ന തീരുമാനത്തില്‍ "മുറ്റത്ത് വല്ല മുല്ലയും " ഉണ്ടോ എന്നായി ചിന്ത. ബാലുശേരിക്കടുത്തു "വയലട" എന്ന സ്ഥലത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരു ഉച്ച മയങ്ങിയ നേരത്ത് കൂട്ടുകാരനും നാട്ടിലെ നമ്മുടെ ടൂര്‍  കോടിനെട്ടരും ആയ റിയാസ് മാഷിനോപ്പം ഹോണ്ട ആക്ടീവയില്‍ യാത്ര തിരിച്ചു.
 
വയലട ടൌണില്‍ എത്തിയപ്പോള്‍  സമയം നാല് മണി.  ആ ടൌണിനെ പറ്റി പറയുകയാണെങ്കില്‍ 
"ഹരിത മനോഹരമാണീ വയലട
പട്ടില്‍ കുളിച്ചു വിളങ്ങി നിന്നൂ ".
ഒരു മാട കട ,ഒരു ചായക്കട, ഒരു ബസ് വെയിറ്റിംഗ് ഷെഡ്‌,പിന്നെ ചുമ്മാ കോട്ടുവാ ഇട്ടു തെണ്ടി നടക്കുന്ന നാലഞ്ചു പട്ടികള്‍ ,അവയെ കല്ലെറിയുന്ന കുട്ടികള്‍ .ഇതാണ് നമ്മ പറഞ്ഞ ടൌണ്‍ .

വഴിയില്‍ കണ്ട ഒരു ചേട്ടനോട് മാഷ്‌ ഇവിടെയുള്ള പ്രധാന കാഴ്ചകളെ കുറിച്ച്  അന്വേഷിച്ചു ഒരു എഫ് ഐ ആര്‍ തയാര്‍ ആക്കാനായി സമീപിച്ചു. പുള്ളിയുടെ ശരീര ഭാഷയും സംസാര ഭാഷയും ഇനിയും കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത ഏതോ ഗോത്ര ഭാഷയുമായി (ചില അനോണി കമന്റ്സിനോടും ) സാമ്യം തോന്നിയതിനാല്‍ ഞാന്‍ അല്‍പ്പം വിട്ടു പിടിച്ചു. അല്‍പ്പ സമയത്തിനകം തന്നെ "എല്ലാം പിടി കിട്ടിയവനെ പോലെ "  മാഷ്‌ അവിടെ നിന്നും സ്കൂട്ടാവുന്നത് കണ്ടു.

ഇവിടെ നിന്ന് ഓരോ ചായയും പരിപ്പ് വടയും കഴിച്ച ശേഷം ഞങ്ങള്‍ "മുള്ളന്‍ പാറ" ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. ബൈക്കുമായി ഇനിയും മുന്നോട്ടു പോയാല്‍ ബൈക്ക്  തിരികെ കൊട്ടയില്‍ കോരി എടുക്കേണ്ടി വരുമെന്ന്‍ അറിഞ്ഞതോടെ യാത്ര കാല്‍ നടയായി തുടര്‍ന്നു. കരിങ്കല്‍ പാകിയ വഴിയിലൂടെ കാപ്പി തോട്ടത്തിനു നടുവിലൂടെയുള്ള യാത്ര

മനസ്സിന് പുതു ജീവന്‍ നല്കാന്‍ പോന്നതായിരുന്നു. ചെറിയ കളിമണ്‍ വീടുകളില്‍ കര്‍ഷക സ്ത്രീകള്‍ പറമ്പും തൊടിയും കള വെട്ടുന്ന ജോലിയിലാണ്.
മുള്ളന്‍ പാറയുടെ ഒരു ഭാഗം ഞങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായെങ്കിലും  വഴി അവസാനിക്കുന്ന ലക്ഷണം കാണാനില്ല .

ഒരു കിലോ മീറ്റര്‍ ദൂരം നടന്നു കിതച്ചപ്പോള്‍ ഞങ്ങള്‍ക്ക്  മുള്ളന്‍ പാറയുടെ  "സൈന്‍ ബോര്‍ഡ്  " കാണാനായി.  ഇവിടെ നിന്നും ആ കാണുന്ന വഴിയിലൂടെ അമ്പത് മീറ്റര്‍ ചെന്നാല്‍ ലക്ഷ്യ സ്ഥാനം എത്താം. ബോര്‍ഡിനു പിറകില്‍ കാണുന്ന ചെറിയ വീട് (ചിന്ന വീട് ) ഒരു സ്വകാര്യ റിസോര്‍ട്ടാണ്
.

ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത്  കയറ്റം ആരംഭിക്കുകയായി.  വനം വകുപ്പിന്റെ അതിര് കല്ലുകള്‍ കാണാം ഇവിടെ. വന മേഖലയിലൂടെ അല്‍പ്പം മുന്നോട്ടു നടന്നാല്‍ കയറിയെത്തുന്നത് വലിയൊരു പാറയുടെ മുകളിലേക്കാണ്.

ഇനി ഇവിടെ നിന്നുള്ള കാഴ്ചകള്‍  സംസാരിക്കട്ടെ .
കക്കയം ഡാമില്‍ നിന്നും  വൈദ്യുത ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളം ഒരു കായല്‍ പോലെ കെട്ടിക്കിടക്കുന്ന ഇടമാണ് അകലെ കാണുന്നത്.

ഊട്ടിയുടെയും കൊടൈ കനാലിന്റെയും ഒക്കെ ചെറു പതിപ്പായ ആ മനോഹര പ്രദേശം ഇപ്പോള്‍ കല്യാണ ആല്ബ ഷൂട്ടിംഗ് കാരുടെ പറുദിസയാണ്. ജില്ലയില്‍ അടുത്ത ദിവസം കല്ല്യാണം കഴിഞ്ഞ ദമ്പതിമാരെ കാണണമെങ്കില്‍ അവിടെ ചെന്നാല്‍ മതി. ഏറെ ടൂറിസം സാദ്യതയുള്ള ഈ പ്രദേശം ഇപ്പോഴും അവഗണിക്കപ്പെട്ടു കിടക്കുകയാണ്.

കക്കയം , പേരാമ്പ്ര, കൂരാച്ചുണ്ട്, തലയാട് , തുടങ്ങിയ ചെറിയ  അങ്ങാടികളും മറ്റും ഇവിടെ നിന്ന്  കാണാം .
സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ പാറ മുകളില്‍ നിന്നുള്ള പ്രക്രതിയുടെ ദ്രശ്യങ്ങള്‍ നയനാനന്ദകരമാണ്.

ആനയുടെ ചൂരുണ്ടോ ഇളം കാറ്റിനെന്നൊരു സന്ദേഹം വന്നതോടെ മുട്ടുകാലിലൊരു പെരുപ്പ്‌ .. പിന്നെ തിരിച്ചിറക്കം.

വഴിയില്‍ ചന്ദ്രേട്ടനെ കണ്ടു . അറുപതുകളില്‍ ഇവിടെ കുടിയേറിയ കര്‍ഷകന്‍ . ഇവിടെ റബറിന് വളര്‍ച്ച ഇല്ലത്രെ. പന്നി ശല്യം രൂക്ഷം. അത് കൊണ്ട് സ്ഥലത്തിനും ഡിമാണ്ട് കുറവാണ്. പന്നികളെ തുരത്താനുള്ള പടക്കം പൊട്ടിക്കാനുള്ള വിദ്യയാണിത്. കമ്പി വേലിയില്‍ ആരെങ്കിലും തൊട്ടാല്‍ ഈ സംഭവം പോട്ടുമത്രേ.
സൂര്യന് അപ്പോഴേക്കും തിരികെ പോകാന്‍ ധൃതിയായി  . ചുരമിറങ്ങി തലയാട് വഴി തിരികെ യാത്ര. നേരിയ തണുപ്പുള്ള സുഖമുള്ള യാത്ര. ശുഭ യാത്ര:)


41 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഈ സ്ഥലത്തെ പറ്റി കൊടുവള്ളി ഉള്ള ഒരു കൂട്ടുകാരന്‍ മുമ്പ് പറഞ്ഞത് ഓര്‍ക്കുന്നു
നോക്കട്ടെ അടുത്തെ വെകേഷനില്‍ .. ഈ കുറഞ്ഞ പരോളില്‍ ഇതൊക്കെ നടക്കൂ ..............

ഒരു ദുബായിക്കാരന്‍ said...

അഞ്ച് പൈസ ചിലവില്ലാതെ ഒരു യാത്ര !! അതിനെ കുറിച്ചൊരു യാത്ര വിവരണ പോസ്റ്റും..കൊള്ളാം..

Unknown said...

ഇഷ്ടായി ഈ വിവരണം റഷീദ് ക്കാ ....

പട്ടേപ്പാടം റാംജി said...

മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ അല്ലെ?
സൌമ്യമായ ഒരു സുന്ദരയാത്ര.

Unknown said...

റശീദ്...ചെറിയ ഒരു യാത്രയും അതിന്റെ വിവരണവും വളരെ മനോഹരമായിട്ടുണ്ട്.മണമില്ലാത്ത മുറ്റത്തെ മുല്ലയ്ക്കും വേണമെങ്കിൽ, സുഗന്ധം പരത്താൻ കഴിയുമെന്ന് മനസ്സിലായി.. നമ്മുടെ നാടുകളിൽ അറിയപ്പെടാതെ കിടക്കുന്ന മനോഹരമായ ഇത്തരം പ്രദേശങ്ങളെ പരിചയപ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ്..ഇവയൊക്കെ ഉപേക്ഷിച്ചാണ് നമ്മൾ ഊട്ടിയും കൊടൈക്കനാലുമൊക്കെ തേടിപ്പോകുന്നത്.
ഇനിയും വരട്ടെ ഇതുപോലെയുള്ള ചെറിയ യാത്രാവിവരണങ്ങൾ...
ആശംസകൾ.

TPShukooR said...

എന്നെ പിശുക്കന്‍ എന്ന് വിളിക്കാമോ എന്നറിയില്ല. ഞാന്‍ പൊതുവേ ഈ മുറ്റത്തെ മുല്ലയുടെ ഒരു ആളാണ്‌. കക്കാടം പൊയില്‍, അരിപ്പാറ, തുഷാരഗിരി, വെള്ളരിമല, വയനാട്, കക്കയം ഡാം, നിലമ്പൂര്‍ വനപ്രദേശങ്ങള്‍, തുടങ്ങിയ ചുറ്റുപാടുള്ള സ്ഥലങ്ങളാണ് എനിക്ക് പഥ്യം.

കക്കയം ഡാമില്‍ പോയിട്ടുണ്ടെങ്കിലും വയലട കേട്ടിട്ടില്ലായിരുന്നു. ങ്ഹാ, അടുത്ത തവണ പോയിക്കളയാം. പോസ്റ്റും ചിത്രങ്ങളും അവതരണവും ഇഷ്ടപ്പെട്ടു.

Sidheek Thozhiyoor said...

നന്നായിരിക്കുന്നു വിവരണവും ഫോട്ടോകളും ..

Echmukutty said...

ആ ഫോട്ടൊയൊക്കെ വളരെ ഇഷ്ടപ്പെട്ടു. എഴുത്തും നല്ല രസമായി വായിച്ചു. യാത്രകൾ ചെയ്യുന്ന ഭാഗ്യവാന്മാരെപ്പറ്റി അസൂയ മനസ്സിൽ കിളിർക്കുന്നുവോ.......ഹേയ്, ഞാനൊരു നല്ല മനുഷ്യനല്ലേ? എനിയ്ക്ക് അസൂയ ഒന്നുമില്ല.

കുഞ്ഞൂസ് (Kunjuss) said...

ചിത്രങ്ങളും ചെറുവിവരണവും അസ്സലായി... കയ്യെത്തും ദൂരത്തെ ഇത്തരം കൊച്ചുസ്വര്‍ഗങ്ങള്‍ നല്‍കുന്ന കാഴ്ചകള്‍, സന്തോഷം എല്ലാം പങ്കു വെച്ചതിനു നന്ദി ട്ടോ...

Mohamedkutty മുഹമ്മദുകുട്ടി said...

യാത്രയൊക്കെ കൊള്ളാം.ചിന്ന വീട് എന്നാല്‍ അര്‍ത്ഥം വേറെയാ..!.ക്യാമറയും തൂക്കി നമ്മുടെ ഉള്‍നാടുകളിലൂടെ പോയാല്‍ ഇനിയും ധാരാളം നല്ല കാഴ്ചകള്‍ കാണാം.

Pradeep Kumar said...

എന്റെ അടുത്ത പ്രദേശമായതുകൊണ്ട് പലതവണ വയലട കക്കയം ഭാഗത്തിന്റെ വശ്യത അനുഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്....വെള്ളം കെട്ടിക്കിടക്കുന്ന ആ മനോഹരമായ സ്ഥലത്തുവെച്ചാണ് അങ്ങാടി എന്ന സിനിമയില്‍ ജയനും സീമയും സ്വപ്നത്തിലെ പ്രണയം അഭിനയിക്കുന്ന 'കണ്ണും കണ്ണം തമ്മില്‍ തമ്മില്‍.....' എന്ന ഗാനരംഗം ചിത്രീകരിച്ചത്.

ആ പ്രദേശം അനുഭവിച്ചവര്‍ക്ക് ഈ പോസ്റ്റ് അപൂര്‍ണമെന്നേ തോന്നു. അത് ഈ ലേഖനത്തിന്റെ കുഴപ്പമല്ല.... വശ്യമായ ആ പ്രകൃതി അത്ര എളുപ്പം വര്‍ണിച്ചു തീര്‍ക്കാന്‍ ആവുന്നതല്ല....

ഭംഗിയായി. എഴുത്തും.,ചിത്രങ്ങളും.

റശീദ് പുന്നശ്ശേരി said...

@ Jabbarkka :നന്ദി ജബ്ബാര്‍ക്ക .. അജണ്ടാകളില്ലാത്ത ഒരു യാത്രക്ക് പറ്റിയ ഇടം

@ഒരു ദുബായിക്കാരന്‍ : അതെ നിങ്ങളെ പോലുള്ള പിശുക്കന്മാര്‍ക്ക് ഇത്തരം ചെലവ് കുറഞ്ഞ സ്ഥലം കാണിച്ചു തന്നാല്‍ മതിയല്ലോ :)
നന്ദി ഡിയര്‍

@"YUNUS.COOL :വായനക്ക് നന്ദി യൂനുസ്

@ഷിബു തോവാള : തീര്‍ച്ചയായും ഷിബൂ. ഇത്തരം സ്ഥലങ്ങള്‍ പരിചയപ്പെടുത്തുന്നത് നല്ലതാണ് . നന്ദി കേട്ടോ

@പട്ടേപ്പാടം റാംജി : അതെ മുറ്റത്തെ മണമുള്ള എത്ര മുല്ലകള്‍ .. നന്ദി ചേട്ടാ

@ Shukoor :നന്ദി ശുകൂര്‍
നമ്മുടെ അയല്‍ ദേശങ്ങളില്‍ തന്നെ ഇത് പോലെ നിരവധി ഇടങ്ങളുണ്ടല്ലോ

Ismail Chemmad said...

വളരെ മനോഹരമായ ചിത്രങ്ങളോടെ ഒരു മനോഹര സ്ഥലത്തെ അതിലും മനോഹരമായി വര്‍ണിച്ചിരിക്കുന്നു.

ishaqh ഇസ്‌ഹാക് said...

ചൊറിഞ്ഞ് വരുന്നുണ്ട്..!
ആരേ പറഞ്ഞത് മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന്..
മുറ്റത്തായാലും മുതുകത്തായാലും മുല്ല മുല്ല തന്നെ,
മൂക്കിന് റൈഞ്ചില്ലാന്ന് തിരുത്തൂ...:)
പടങ്ങളും പറഞ്ഞരീതിയും ഇഷ്ടമായി.

ഷാജി പരപ്പനാടൻ said...

പുന്നശേരീ ഇനി നാട്ടില്‍ പോകുമ്പോള്‍ പറയണേ..ഞമ്മളും ബരനുണ്ട്...നല്ല പരിചയപ്പെടുത്തലിനു ആശംസകള്‍..

അലി said...

നല്ല യാത്ര...

ഷാജു അത്താണിക്കല്‍ said...

ആദ്യമായി കേള്‍ക്കുന്ന ഒരു പുതിയ സ്ഥലം,
കൊള്ളാം
ഫോട്ടോസ് അടിപൊളി

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി ട്ടോ പുന്നശേരീ...
ഏതാണ്ട് എനിക്കും അടുത്താണ് ഈ സ്ഥലം.
ഒരു യാത്ര തരപ്പെടുമോ എന്ന് നോക്കട്ടെ .
തലയാട് എന്ന സ്ഥലത്ത് കുറെ വര്‍ഷങ്ങള്‍ മുമ്പ് പോയിരുന്നു. നല്ല ഭംഗിയുള്ള സ്ഥലം.
ഇച്ചിരി നര്‍മ്മവും കൂട്ടി പറഞ്ഞ യാത്ര നന്നായി

Akbar said...

കാഴ്ചകള്‍ സുന്ദരം. കൂടെ യാത്ര ചെയ്ത ഒരു അനുഭൂതി എനിക്കും ഉണ്ടായി.

ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട്. എന്നു വെച്ചാല്‍ ബ്ലോഗര്‍ ഒരു മല കയറിയാല്‍ ഒരു പോസ്റ്റ് ഇറങ്ങും. :)

khaadu.. said...

നന്നായി ഈ ചിത്രങ്ങളും ചുരുങ്ങിയ വിവരണങ്ങളും ...

നന്ദി...നമസ്കാരം...

Sureshkumar Punjhayil said...

ee puzayum.. kulir kaattum ...!!!

Manoharam, ashamsakal...!!!

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിലെ ഒരു നല്ല സഞ്ചാരനുഭങ്ങളാണല്ലോ ഇത്തവണ

കൊമ്പന്‍ said...

പുന്നശ്ശേരി ഇക്കാ അടിപൊളി വിവരണം തുടക്കം കണ്ടപ്പോള്‍ കഥാപ്രസ ഗമാണ് എന്ന് കരുതി

റശീദ് പുന്നശ്ശേരി said...

@sidheek Thozhiyoor: നന്ദി സിദീക്കാ ബ്ലോഗില്‍ കാണാനില്ലല്ലോ ???
@Echmukutty :എച്മൂസ്
അസൂയ ഒന്നും വേണ്ടാ .. അത്രക്ക് യാത്രകള്‍ താങ്കള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാ :)
@കുഞ്ഞൂസ് (Kunjuss): അതെ
ഭൂമിയിലെ സ്വര്‍ഗം തന്നെ നമ്മുടെ നാട് അല്ലെ .. വരവിനു നന്ദി
@Mohamedkutty മുഹമ്മദുകുട്ടി : ഇക്കാ സന്തോഷം
"ചിന്ന വീട് " ആ അര്‍ത്ഥത്തില്‍ തന്നെയാ കേട്ടോ എഴുതിയത് .. അവിടെ ഇടയ്ക്കിടെ ....എന്ന് കേട്ടു :)

Pradeep Kumar : വെറുതെ ഒരു രസത്തിന് കുറച്ചു ഫോട്ടോസ് മാത്രം ഇടുന്നത് എങ്ങനെയെന്നു കരുതിയാണ് സത്യത്തില്‍
പോസ്റ്റില്‍ ചെറു വിവരണം കൊടുത്തത്
എന്നാല്‍ ഈ പോസ്റ്റില്‍ താങ്കളുടെ കമന്റ് വന്നതോടെ ഞാന്‍ ധന്യനായി. അങ്ങാടിയുടെ ഷൂട്ട്‌ ഇവിടെ
നടന്നു എന്നത് ഞാനടക്കമുള്ള പലര്‍ക്കും പുതിയ അറിവ് തന്നെയാണ്. ഞാന്‍ ഇതില്‍ ഏറെ സന്തുഷ്ടന്‍ ..
ഒരുപാട് നന്ദി പ്രദീപ്‌ മാഷേ

Jefu Jailaf said...

നന്നായിരിക്കുന്നു പുന്നശ്ശേരി ചെറിയ പോസ്റ്റ്..

Anil cheleri kumaran said...

ഉൾനാറ്റുകളിലെ ഇത്തരം യാത്രാ വിവരണങ്ങൾ ഒരു നൊസ്റ്റാൾജിയ ഉണർത്തുന്നുണ്ട്.

പഥികൻ said...

പ്രകൃതി രമണീയമായ സ്ഥലം..യാത്രകൾ തുടരുക..

Yasmin NK said...

മുറ്റത്തെ മുല്ലക്കും മണമൊക്കെയുണ്ട് കേട്ടോ...ഇങ്ങനെയുള്ള യാത്രകള്‍ സംഘടിപ്പിക്കാനല്ലെ ഞങ്ങള്‍ ഇവിടെ www.keralawondertours.com

വീകെ said...

നല്ല സ്ഥലം...ഇത്തരം മുറ്റത്തെ സൌന്ദര്യം ഇനിയും പോരട്ടെ....
ആശംസകൾ...

ഓക്കേ കോട്ടക്കൽ said...

നമ്മുടെ സ്വന്തം നാട്ടിലെ കാഴ്ചകള്‍ കാണാന്‍ നാം മറന്നു പോകരുത്... നന്നായി അവതരിപ്പിച്ചു..

! വെറുമെഴുത്ത് !

ente lokam said...

വയലടയില്‍ വന്നത് താമസിച്ച്
എന്നാലെന്ത്? കാഴ്ചകള്‍ അവിടെ
തന്നെ ഉണ്ടല്ലോ...താങ്ക്സ് റഷീദ്.....

ജന്മസുകൃതം said...

വിവരണവും ഫോട്ടോകളും നന്നായിരിക്കുന്നു..

മിന്നു ഇക്ബാല്‍ said...

ഊട്ടിയുടെയും കൊടൈ കനാലിന്റെയും ഒക്കെ ചെറു പതിപ്പായ ആ മനോഹര പ്രദേശം ഇപ്പോള്‍ കല്യാണ ആല്ബ ഷൂട്ടിംഗ് കാരുടെ പറുദിസയാണ്. ജില്ലയില്‍ അടുത്ത ദിവസം കല്ല്യാണം കഴിഞ്ഞ ദമ്പതിമാരെ കാണണമെങ്കില്‍ അവിടെ ചെന്നാല്‍ മതി. ഏറെ ടൂറിസം സാദ്യതയുള്ള ഈ പ്രദേശം ഇപ്പോഴും അവഗണിക്കപ്പെട്ടു കിടക്കുകയാണ്.


കല്യാണം കയിഞ്ഞാല്‍ ഫോടോ എവിടുന്നു എടുക്കും എന്ന കണ്ഫുഷനിലയിരുന്നു ഞാന്‍ ..

താങ്ക്സ് റഷീകാ...
വെരി ഇന്ഫോര്‍മടിവ്‌ പോസ്റ്റ്‌ !
...

നാമൂസ് said...

ബാലുശ്ശേരിയില്‍ കിനാലൂര്‍ [എഴുകണ്ടി} ഞാന്‍ എല്ലാവര്‍ഷവും ഒരു തവണയെങ്കിലും പോവ്വാറുണ്ട്. ഇനി അടുത്ത തവണ യാത്ര ഇവിടേക്കും കൂടെ കരുതിയിട്ടാകും..! തീര്‍ച്ച..!!!!

വേണുഗോപാല്‍ said...

ഞാന്‍ ഒരു യാത്രക്ക് കുറച്ചു ദിവസം പോയപ്പോള്‍ പുന്നശ്ശേരി വയലട മല കേറാന്‍ പോയോ ...
സുന്ദരമായ സ്ഥലം .....
ഇങ്ങള്‍ ഇനി നാട്ടില്‍ പോവുമ്പോള്‍ പറയണം ടോ .. ഞാനും കുട്ട്യോളും വരാം ..
ചെലവ് കുറഞ്ഞ ഒരു ഔടിംഗ് ആവൂലോ ?

അനശ്വര said...

അങ്ങനെ ഹോണ്ടാ ആക്ടീവയിലും ടൂര്‍ പോയി..വിവരണവും ചിത്രവും ഇഷ്ടമായി.[ഒരു കയറ്റത്തിനൊരിറക്കം എന്ന ചൊല്ലിന്റെ അര്‍ഥം പറഞ്ഞു തന്ന അക്ബറ്ക്കയുടെ കമന്റും ഇഷ്ടായി..
മിന്നുക്കുട്ടി പോട്ടം പിടിക്കാനുള്ള സ്ഥലവും തിരഞ്ഞ് വെച്ച്..എങ്കില്‍ ഞാന്‍ വേറെ സ്ഥ്ലം നോക്കാവേ..രണ്ടാളും ഒരേ സ്ഥലായാല്‍ ബ്ലോഗിലുള്ളോര്‍ക്ക് ആല്‍ബം കാണാന്‍ ഒരു രസോം കാണില്ല..]

Absar Mohamed said...

വായിക്കാന്‍ വൈകി.....
വിവരണവും ഫോട്ടോകളും നന്നായിട്ടുണ്ട് ട്ടോ...

Unknown said...

യാത്രകള്‍, പ്രകൃതിയുമായ് ഇഴ ചേര്‍ന്നത്-മനസ്സിനും ശരീരത്തിനും ഉന്മേഷദായകം.

വായനയിലൂടെ മുഴുവനുമാവാഹിക്കാന്‍ കഴിയുകയില്ല,
എങ്കിലും
പങ്കുവെച്ചതില്‍ നന്ദി..

എന്‍.ബി.സുരേഷ് said...

kashtam. kozhikkodu undayitt ivide pokan patiyilla.

മണ്ടൂസന്‍ said...

നല്ലൊരു യാത്രാ വിവരണം. വളരെ വിജ്ഞാനപ്രദം. മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട് ന്ന് മനസ്സിലാക്കിത്തന്നു അല്ലേ ? നന്നായി. പിന്നെ ആ വണ്ടി കൊണ്ട് കയറിയാൽ നിങ്ങൾ, മോഹൻലാൽ വന്ദനത്തിൽ സൈക്കിളും ഏറ്റി വരുന്ന പോലെ പോലെ ഉള്ള തിരിച്ചിറക്കം ഭാവയിൽ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. ആശംസകൾ.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

വരാൻ താമസിച്ചു... നല്ല യാത്ര.. നല്ല വിവരണം...!!

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next