Thursday, October 27, 2011

ചില്ലറ പാട്ട് പരീക്ഷണങ്ങള്‍

ചെറുപ്പം തൊട്ടേ  പാട്ടുകളോട്  പ്രണയമായിരുന്നു. പ്രത്യേകിച്ച് ശോക ഗാനങ്ങള്‍ . പാട്ടുകാരനാവുക എന്ന മോഹവുമായി ചെന്ന് കയറാന്‍ സിംഹത്തിന്റെ മടയൊന്നും കണ്ടില്ലെങ്കിലും  പാടാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും "സംഗതികളുടെ" അധിപ്രസരത്താല്‍ ദയനീയ പരാജയമായി മാറി. തോറ്റു കൊടുക്കാന്‍ മനസ്സില്ലായിരുന്നു. അകത്തു കയറിയ താള ബോധം ബഹിര്‍ ഗമിച്ചത് എഴുത്തിന്റെ രൂപത്തിലായിരുന്നു. പ്രീ ഡിഗ്രിക്കാരന്റെ  എഴുത്ത് പലരും വാഴ്ത്തി. മാപ്പിളപ്പാട്ട് രചനാ മത്സരങ്ങളില്‍ സ്ഥിരം ജേതാവായത്തോടെ ചെറിയ അവസരങ്ങള്‍ തേടി വരാന്‍ തുടങ്ങി.
കരീം കക്കാട് എന്ന ജ്യേഷ്ഠ തുല്യനായ സുഹ്രത്തിനെ
  പരിചയപ്പെട്ടത്‌ ജീവിതത്തിലെ വഴിത്തിരിവായി. മാപ്പിളപ്പാട്ട് കാസറ്റുകള്‍ വിപണി വാഴുന്ന കാലത്ത് ഞങ്ങള്‍ മലയാള ചരിത്രത്തിലാദ്യമായി ദഫ് മുട്ട് എന്ന കലാ രൂപത്തെ കാസറ്റിലാക്കി വിപണിയിലെത്തിച്ചു, സംഗതി ഏറ്റു എന്ന് മാത്രമല്ല വന്‍ ലാഭമായി മാറുകയും ചെയ്തു.  എന്റെ രചനകള്‍ അങ്ങനെ നാലാള്‍ പാടാന്‍ തുടങ്ങി. ഞങ്ങളെ അനുകരിച്ചും ഞങ്ങളുടെ സഹായത്തോടെയും പ്രമുഖ കാസറ്റ് നിര്‍മാതാക്കള്‍ എല്ലാം ദഫ് ഗാനങ്ങള്‍ക്ക് പിന്നാലെ വന്നു. കോഴിക്കോട് സ്റ്റാര്‍ ഓടിയോസിലെ കൊയക്കയുടെ പിന്‍ തുണ കിട്ടിയതോടെ ഒരു മാപ്പിളപ്പാട്ട് കാസറ്റ്‌  ഇറക്കാനായി ശ്രമം. ചെറിയ മുതല്‍ മുടക്കില്‍ മതിയെന്നായിരുന്നു തീരുമാനം.
ഞാനും ടി പി അബ്ദുള്ള ചെറുവാടി എന്ന എഴുത്തുകാരനും രചന നിര്‍വഹിച്ച്, കൊടിയത്തൂരിലെ ഹുസന്‍ മാഷുടെ (മാഷ്‌ ഇന്ന്
  നമ്മോടൊപ്പമില്ല. കഴിവുറ്റ എഴുത്തുകാരനും കലാകാരനുമായിരുന്നു അദ്ദേഹം) മക്കളായ നാദിയ ഹുസന്‍ (അന്ന് ബേബി നാദിയ ) ശാഹദ് (കൈരളി പട്ടുറുമാലില്‍ ജനപ്രിയ ഗായകനായിരുന്നു കഴിഞ്ഞ വര്ഷം ശാഹദ്. അന്ന് മൂന്നാം ക്ലാസ്സില്‍ ) നിയാസ് ചോല എന്നിവര്‍ പാടിയ "പൊന്‍ താരം" എന്ന കാസറ്റിന്റെ സംഗീതം ജോയ് വിന്സന്റ്  ചേട്ടനായിരുന്നു. തുടര്‍ന്നിറങ്ങിയ ഇതേ ടീമിന്റെ "പുന്നാരം" എന്ന കാസറ്റിനായി
കെ വി അബൂട്ടിയാണ് (ഏഷ്യാനെറ്റ്
  "മൈലാഞ്ചി " ഷോയിലെ വിധി കര്‍ത്താവ്. രണ്ടു പേര്‍ ചാനലിലെത്തി ,, മൂന്നാമന്‍ ഞാനാകുമോ .ആയാലും നിങ്ങള്‍  ഞെട്ടേണ്ട.ഓരോരോ ആഗ്രഹങ്ങളേ !  ) സംഗീതം നിര്‍വഹിച്ചത്. 
കോഴിക്കോട് നടക്കാവില്‍ എം കെ മുനീര്‍ സാഹിബിന്റെ വീടിനടുത്തുള്ള "പല്ലവി സ്റ്റുഡിയോയില്‍ " മനോജ്‌ എന്ന റികോഡിസ്ടാണ്  ഗാനങ്ങള്‍ റിക്കോഡ്‌ ചെയ്തത്. അന്നൊക്കെ സ്പൂളില്‍ ആയിരുന്നു റിക്കോഡ്‌ ചെയ്തിരുന്നത്. റികോഡിംഗ് ദിവസം പാട്ടുകാരും വാദ്യ മേളക്കാരുമെല്ലാം ഒന്നിച്ചു ഹാജരാകണം. ഒറ്റ ടേക്കില്‍ പാട്ടിനൊപ്പം തന്നെ മേളം വായിക്കും. തെറ്റിയ ഭാഗങ്ങള്‍ മാത്രം റീ ടെയ്ക് എടുക്കും.അതായിരുന്നു നാലഞ്ചു വര്‍ഷം മുമ്പ് വരെയുള്ള രീതി .
എന്നാലിന്ന് കമ്പ്യൂടര്‍ വന്നതോടെ പാടുന്നവരും എഴുതുന്നവരും സംവിധായകനും മേളക്കാരും ഒന്നും തമ്മില്‍ അറിയുക പോലും ഇല്ലാത്ത അവസ്ഥയായി. ഓരോരുത്തരുടെയും സൗകര്യം പോലെ വന്നു അവരുടെ ഭാഗം ചെയ്തു അവസാനം മിക്സ് ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. ദുബായില്‍ തുടങ്ങിയ ജോലികള്‍ തീരുന്നത് ചിലപ്പോള്‍ കൊച്ചിയിലാകും.  കോഴിക്കോട്ടെ മികച്ച  കലാകാരന്മാരുടെ ഒരു സംഘമായിരുന്നു അന്ന് മിക്കവാറും എല്ലാ പരിപാടികള്‍ക്കും മേളം ഒരുക്കിയിരുന്നത് .കോഴിക്കോട് അബൂ ബക്കര്‍ (അവുക്കാക്ക)യാണ്  ഞങ്ങള്‍ക്ക് വേണ്ടി തബല വായിച്ചത്. 
അവസാന നിമിഷം സ്റ്റുഡിയോയിലിരുന്നു ചില വരികള്‍ തിരുത്തി എഴുതേണ്ടി വരുമ്പോഴത്തെ ടെന്‍ഷനും എല്ലാവരും ഒത്തു ചേര്‍ന്നുള്ള ആ അപൂര്‍വ നിമിഷങ്ങളും എല്ലാം വീണ്ടും ഓര്‍ത്ത്‌ പോയത്  കാസറ്റില്‍ നിന്നും ഞാന്‍ എം പീ ത്രിയിലേക്ക് പകര്‍ത്തിയ ഗാനങ്ങള്‍ കേട്ടപ്പോഴാണ്. കാലപ്പഴക്കം ചില അപാകതകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഹാജിമാര്‍ മക്കയില്‍ വീണ്ടും സാഗരം തീര്‍ക്കുമ്പോള്‍  നാദിയ പാടിയ എന്റെ  ഈ ഗാനം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

മക്കത്തെ കഅബ ശരീഫ് മുത്തി മണത്തിത വന്നിടും കാറ്റേ
മദീനത്തെ റൗള ശരീഫ് സിയാറത്ത് ചെയ്തിരുന്നോ
മസ്ജിദുല്‍ ഹറമില് പോയിരുന്നോ
മുത്തു റസൂലിനെ ഓര്‍ത്തിരുന്നോ

ശറഫുറ്റ ഹജറുല്‍ അസുവദില്‍ മുഖം ചുംബിച്ചോ
ശിഫയുറ്റ കുളിര്‍ സംസം കുടിച്ചിരുന്നോ
അറഫയില്‍ പോയിരുന്നോ ഹജ്ജിന്റെ അമലുകള്‍ കണ്ടിരുന്നോ
മീനയില്‍ ചെന്നിരുന്നോ ഹജ്ജിന്റെ പ്രാര്‍ത്ഥന കേട്ടിരുന്നോ .. ഹജ്ജിന്റെ ...

ബദറിന്റെ പടക്കളത്തില്‍ പുളകം കൊണ്ടോ
ബഹുമാന്യ സ്വഹാബത്തിന്‍ ചരിതം കേട്ടോ
ഹിറ ഗുഹ കണ്ടിരുന്നോ ഹഖിന്റെ മധു മൊഴി കേട്ടിരുന്നോ
ഹിറ ഗുഹ കണ്ടിരുന്നോ ഹഖിന്റെ മധു മൊഴി കേട്ടിരുന്നോ ...ഹഖിന്റെ ...

സഫ മര്‍വാ മലക്കിടയില്‍ സഇയും ചെയ്തോ
സഹരത്താം ഹാജറാവിന്‍ കണ്ണീരോര്‍ത്തോ
ഉഹദെന്ന മല കണ്ടോ ഹംസത്തെന്നസദിനെ ഓര്‍മ വന്നോ
ഉഹദെന്ന മല കണ്ടോ ഹംസത്തെന്നസദിനെ ഓര്‍മ വന്നോ
  ഹംസത്തെന്ന ...

മക്കത്തെ കഅബ ശരീഫ് മുത്തി മണത്തിത വന്നിടും കാറ്റേ ...






 ഈ ഒപ്പനപ്പാട്ട്  പിന്നെ വേറെ ആരെങ്കിലും വന്നു കേള്‍ക്കുമോ ? കേട്ടിട്ട് പോയാല്‍ മതി ,അതന്നെ.

 

35 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എന്റെ അയല്‍ നാട്ടുകാരായ ടി പി അബ്ദുള്ള ചെറുവാടി യും കെ വി അബൂട്ടി യും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന
കലാകാരന്മാരാണ് .. അങ്ങിനെ ഓരോന്നായി പോരട്ടെ ബായി ............

വേണുഗോപാല്‍ said...

പുന്നശ്ശേരി ഇക്ക ... ഞാനും ഇത് പോലെ ഒരു പാട് ആശിച്ചതാ,,,, എന്ത് ചെയ്യാന്‍. ഒന്നും നടന്നില്ല ... ഈ പരിപാടി കൊള്ളാം... കാഫു മല കണ്ട ... ആ രീതിയിലുള്ള പഴയ ഗാനങ്ങള്‍ വന്നോട്ടെ ..
ശ്രോതാവായി ഞാന്‍ ഉണ്ടാവും ... ആശംസകള്‍

TPShukooR said...

ആ കാലങ്ങള്‍ എനിക്കും ഇന്നും വിലപ്പെട്ട ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് തന്നെ. ഇതില്‍ പൊന്‍താരം, പുന്നാരം എന്നിവയില്‍ എന്‍റെ പെങ്ങള്‍ ബാസിമയും പാടിയിട്ടുണ്ട്.
ടി പി അബ്ദുള്ള ചെറുവാടിയെക്കുറിച്ച് ഞാന്‍ മുമ്പ് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അതില്‍ ഈ ആദ്യ സംരംഭങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. എല്ലാം ഓര്‍മിപ്പിച്ചതിനു വളരെ നന്ദി. ചാനലില്‍ അടുത്തത് താങ്കള്‍ ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Akbar said...

പാട്ട് കേട്ടു. നന്നായിരിക്കുന്നു റഷീദ് ഭായി. പരീക്ഷണം വിജയിച്ചല്ലോ. അപ്പൊ ഇനി ഈ രംഗത്ത് ഇനിയും പലതും ചെയ്യാമല്ലോ. തുടരുക. ആശംസകളോടെ.

സ്വന്തം സുഹൃത്ത് said...

പോരട്ടെ പോരട്ടെ പെട്ടിയിലുള്ള ഓരോന്നും..
പാട്ടുകള്‍ കേട്ടു.. ഗംഭീരം .. ..!
നിങ്ങള്‍ പണ്ടേ മാധ്യമ സ്യണ്ടിക്കെറ്റിന്റെ ആളല്ലേ .. ഇനി ചാനലില്‍ വരാത്തതില്‍ വിഷമിക്കേണ്ട :)

shahjahan said...

തുടരുക. ആശംസകളോടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ഒപ്പനപ്പാട്ടാണ് കേമം കേട്ടൊ ഭായ്

Echmukutty said...

പാട്ടുകൾ ഇനിയും വരട്ടെ...പാട്ടിനെക്കുറിച്ചുള്ള കഥകളും വരട്ടെ. അഭിനന്ദനങ്ങൾ.

khader patteppadam said...

പാട്ട് കേട്ടു, കഥയും വായിച്ചു. നന്നായി. ഇനിയും സ്റ്റോക്ക് ഉണ്ടാകുമല്ലോ .പങ്കു വെച്ചാല്‍ ഉപകാരം.താഴെ കാണുന്ന സംഗീത സൈറ്റിലേക്ക് ക്ഷണിക്കുന്നു.

http://www.malayalasangeetham.info/php/masterIndex.php

ഒരു ദുബായിക്കാരന്‍ said...

ഭായ്..ങ്ങള് പുലിയാണല്ലേ..രണ്ടു പാട്ടും കിടിലന്‍..എന്നാലും ഒപ്പന പാട്ട് ഒരുപടി മുന്നില്‍ നില്‍ക്കുന്നു...നമ്മള്‍ അടുത്ത തവണ കാണുമ്പോള്‍ ഒരുമിച്ചൊരു ഫോട്ടോയെടുക്കണം..അഥവാ ടീവിയില്‍ ഒക്കെ വന്നു പ്രശസ്തനയാല്‍ എന്റെ ഫ്രണ്ട് ആണെന്ന് പറയാലോ..

ശിഖണ്ഡി said...

ഒപ്പന പാട്ട് ഉഷാര്‍....
വല്ല അവാര്‍ഡിനും സ്കോപ് ഉണ്ടോ???
വിവരമുള്ളവര്‍ പറയട്ടെ!!!

വീകെ said...

ഒപ്പനയാ കൂടുതൽ ഇഷ്ടമായത്..
ആശംസകൾ...

രമേശ്‌ അരൂര്‍ said...

പാട്ടുകളും അത് കെട്ടിയുണ്ടാക്കിയ കഥയും കേട്ടു,,ഒപ്പനയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത് ...എന്റെയും രണ്ട് ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട് :) അടങ്ങിയിരിക്കാതെ പരിശ്രമിച്ചു കൊണ്ടിരിക്കുക റഷീദ് ..:)
വരും ഒരു നാള്‍ ...:)

Unknown said...

നല്ലൊരു പാട്ട്, ഒപ്പനയ്ക്ക് പറ്റും

ബഷീർ said...

ആളു പുലിയാണെന്നറിയാം പുപ്പുലിയാണെന്ന് ഇപ്പ മനസിലായി :) വരികൾ വായിച്ചു, നന്നായിട്ടുണ്ട്.. ഓഡിയോ കേൾക്കാൻപറ്റുന്നില്ല. എന്റെ സിസ്റ്റത്തിലെ പ്രശ്നമാണൊ എന്നറിയില്ല. പിന്നെ നോക്കാം. ആശംസകൾ

നാമൂസ് said...

പാട്ടിന്റെ വഴിയറിയുന്നു.
ഇനിയുമേറെ ദൂരം താണ്ടാന്‍ സാധിക്കട്ടെ എന്നാശംസ..!!
{പാട്ടുകള്‍ രണ്ടും കേട്ടു, നന്നായിരിക്കുന്നു. }

kochumol(കുങ്കുമം) said...

എല്ലാരും പാട്ട് കേട്ടുന്നു പറയുന്നു ഞാന്‍ രണ്ടു ദിവസം കൊണ്ട് നോക്കീട്ടു നടക്കുന്നില്ല.എന്താണ് കാരണം എന്ന് മനസ്സിലാവണില്ല ..

മൻസൂർ അബ്ദു ചെറുവാടി said...

അബ്ദുള്ള എന്‍റെയും നാട്ടുകാരന്‍ ആണല്ലോ.
പാട്ട് നന്നായി ട്ടോ .
അഭിനന്ദനങ്ങള്‍

റശീദ് പുന്നശ്ശേരി said...

@വട്ടപോയില്‍ : ടി പി യുടെ അലമാകന്തം എന്നാ പാട്ട് അബുട്ടിക്ക ട്യുന്‍ ചെയ്ത് യേശുദാസ് പാടിയിട്ടുണ്ട്. നല്ല കഴിവുള്ളവരാ രണ്ടു പേരും
@വേണു ഗോപാല്‍ : പാട്ട് ഇഷ്ടമായതില്‍ സന്തോഷം. ഇക്ക എന്ന് വിളിച്ചു എന്നെ വയസ്സനാക്കിയത്തില്‍ :(
@ശുകൂര്‍ : അതെ ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞ കാലം. ഞാന്‍ വായിച്ചിരുന്നു ആ പോസ്റ്റ്‌.
@അക്ബര്‍ : പരീക്ഷണം തുടരുന്നു. ഇന്ന് ആല്‍ബം ക്ര്ഷിയായി മാറിയില്ലേ ? വരവിനു നന്ദി
@സ്വന്തം സുഹ്രത്ത് : പെട്ടിയില്‍ ഉള്ളത് ഒരുപാടുണ്ട്. വാങ്ങാന്‍ ആളുണ്ടെല്‍ ഞമ്മള്‍ തയാര്‍. നന്ദി
@നന്മണ്ടന്‍ : വരവിനു നന്ദി, സന്തോഷം
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.: അതെ ചേട്ടാ എനിക്കും ആ ഗാനമാ കൂടുതല്‍ ഇഷ്ടം. നന്ദി
@എച്ച്മുകുട്ടി : വരവിനും സഹിച്ചതിനും നന്ദി
@ഖാദര്‍ പട്ടേ പാടം : അത് വഴി വരാം ഇക്കാ .നന്ദി
@ഒരു ദുബായിക്കാരന്‍ : ശജീരെ നിനക്ക് ഞാന്‍ ഓട്ടോഗ്രാഫ് തരുന്നുണ്ട്. പടം പിന്നെ . വരവിനും സഹിച്ചതിനും നന്ദി
@ശികണ്ടി : അവാര്‍ഡോ ഇതിനോ ? എന്നെ പാണ്ടിയാക്കല്ലേ സ്നേഹിതാ :)
@രമേശ്‌ അരൂര്‍ : രമേശ്‌ ജീ ആല്‍ബത്തെ കുറിച്ചു ഫെസ് ബോകില്‍ പറഞ്ഞിരുന്നല്ലോ അല്ലെ .പുതിയതൊരെണ്ണം ഞാനും ചെയ്യുന്നുണ്ട് :)
പാട്ട് ഇഷ്ടായല്ലോ സന്തോഷം .വായനക്കും വരവിനും നന്ദി. ശ്രമം തുടരാം
@മൊട്ട മനോജ്‌ :മനോജ്‌ ഭായ് .പാട്ട് ഇഷ്ടായല്ലോ സന്തോഷം .വായനക്കും വരവിനും നന്ദി
@ ബഷീര്‍ പി .ബി : ബഷീര്‍ ജീ ബ്രൌസര്‍ മാറ്റി നോക്കൂ . ഫയര്‍ ഫോക്സും എക്സ്പ്ലോരരുമം വരക്കാന .പുലിയോന്നുമല്ല വെറും എലി:)
@നമൂസ് : വായനക്കും വരവിനും നന്ദി . സന്തോഷം
@കൊച്ചു മോള്‍ :ബ്രൊസര്‍ മാറി നോക്കൂ .. ക്രോമില്‍ ചിലപ്പോ പ്രശ്നമുണ്ടെന്നു തോന്നുന്നു. ബാക്കി ഓ ക ആണ്. ഫയര്‍ ഫോക്സ് നോക്കൂ :) നന്ദി
@ചെരുവാടീ : അതെ നിങ്ങടെ നാട്ടില്‍ എനിക്ക് കുറെ ബന്ധങ്ങള്‍ ഉണ്ട് കേട്ടോ : പാട്ട് ഇഷ്ടായല്ലോ സന്തോഷം :)

@ എല്ലാ കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും: സഹിച്ചതിനും വായനക്കും വരവിനും നന്ദി :)

ഉമ്മു അമ്മാര്‍ said...

അപ്പൊ താങ്കള്‍ ഒരു പുലി തന്നെയാണല്ലേ... ഈ പാട്ട് കേക്കാന്‍ സാധിച്ചില്ല എന്താണെന്നറിയില്ല വീട്നും ശ്രമിക്കാം....... ഏതായാലും ഒത്തിരി നല്ല പാട്ടുകള്‍ ഇനിയും ഉണ്ടാകട്ടെ.........http://vanithavedi.blogspot.com/2010/07/blog-post.html ഇത് ഞാന്‍ പണ്ട് നടത്തിയ പരീക്ഷണമാ.. ഒന് നോക്കുമല്ലോ അല്ലെ..

ente lokam said...

അഭിനന്ദനങ്ങള്‍ റഷീദ്...അമ്പട പുപ്പുലി..

ഇനി ചാന ലില്‍ കാണാം...പ്രാര്‍ഥിക്കുന്നു .


വരികള്‍ കേള്‍വിയുടെ

ഭംഗി തരില്ല...എനിക്കിത് കേള്‍ക്കാന്‍ പറ്റുന്നില്ല..

വീണ്ടും ശ്രമിക്കാം...

റശീദ് പുന്നശ്ശേരി said...

പ്രിയരേ
ഫയര്‍ ഫോക്സില്‍ പാട്ട് കേള്‍ക്കുന്നുണ്ട്. ചില ബ്രൌസറുകളില്‍ ബുദ്ദിമുട്ടുന്ടെന്നു തോന്നുന്നു

ഷാജു അത്താണിക്കല്‍ said...

ഹൊ
ആശംസകള്‍ ഭായി

Naushu said...

രണ്ടുപാട്ടുകളും ഇഷ്ട്ടായി....
അഭിനന്ദനങ്ങള്‍

കൊമ്പന്‍ said...

എല്ലാം വളരെ മനോഹരമായിരിക്കുന്നു പുന്നശ്ശേരി
മനസ്സിലൊരു വല്ലാത്ത സന്തോഷം തോന്നുന്നു

Unknown said...

അപ്പൊ ഇങ്ങളും മറ്റേ കൂട്ടത്തില്‍ ഉള്ളതായിരുന്നു അല്ലെ......<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<< പുലി ... പുപ്പുലി
സംഭവം രസമായിട്ടുണ്ട്
congratz

Mohamedkutty മുഹമ്മദുകുട്ടി said...

പ്രിയ റഷീദ് പുന്നശ്ശേരി(ഇനി വാലും ചേര്‍ത്തു വിളിച്ചില്ല എന്നു വേണ്ട! )താങ്കളുടെ രണ്ടു പാട്ടുകളും കേട്ടു.എല്ലാവരും പറഞ്ഞ പോലെ ഒപ്പന കൂടുതല്‍ ഇഷ്ടപ്പെട്ടു. പിന്നെ പഴയ സൂക്ഷിപ്പുകള്‍ എത്ര ക്ലിയറല്ലെങ്കിലും(അന്നത്തെയും ഇന്നത്തെയും വിത്യാസമല്ലെ?) അതൊക്കെ വീണ്ടും കേള്‍ക്കാന്‍ കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. ഇന്നത്തെ സാങ്കേതിക വിദ്യയ്ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. പഴയ ഗാനങ്ങള്‍,ഫോട്ടോകള്‍ ,വീഡിയോകള്‍ ഇതൊക്കെ ഇന്നു തേടിപ്പിടിച്ചു സൂക്ഷിക്കുവാനും മറ്റുള്ളവരുമായി പങ്കു വെക്കുവാനും കഴിയുന്നു.ഞാനും എന്റെ കുറെ പഴയ സമ്പാദ്യങ്ങള്‍ (ഫോട്ടോകളും വീഡിയോകളും) സുക്ഷിച്ചിട്ടുണ്ട്. ചിലര്‍ക്ക് പാട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞു ,അത് ബ്രൌസറിന്റെയും പിന്നെ ചില പ്ലഗ്ഗിനുകളുടെയും കുഴപ്പമാവും. എപ്പോഴും സിസ്റ്റത്തില്‍ ഫ്ലാഷ് പ്ലെയറിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഉള്ളതും നല്ലതാ. അഭിനന്ദനങ്ങള്‍!.

Mohamedkutty മുഹമ്മദുകുട്ടി said...

അല്ല ഭായ്, മുകളില്‍ ഫോട്ടോസ് എന്നു പറഞ്ഞു പ്രത്യേകം ഒരു ബട്ടണ്‍ കണ്ടു അമര്‍ത്തി നോക്കി.പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല!

Jefu Jailaf said...

ആ മൊട്ടത്തലയിൽ ഇത്രയും ഫുദ്ധിയുണ്ടെന്നു ഇപ്പഴാ മനസ്സിലായതു. കലക്കീട്ടൊ.. ഇഷ്ടായി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വായിച്ചു പക്ഷെ ഓഫീസില്‍ പാട്ട് കേള്‍ക്കാനുള്ള സജ്ജീകരണം ഇല്ലാത്തതിനാല്‍ പിന്നീട് ആവാമെന്ന് വച്ച്
പരീക്ഷണങ്ങള്‍ തുടരട്ടെ...

Vp Ahmed said...

വളരെ ഇഷ്ടപ്പെട്ടു. ഇനിയും കാണുമല്ലോ.

ഷബീര്‍ - തിരിച്ചിലാന്‍ said...

വെരുതേയല്ല ദുബായിക്കാരന്‍ വെള്ളിയാഴ്ച കണ്ടപ്പോള്‍ ആക്കറാന്തം കാട്ടി ഫോട്ടോ എടുത്തത്.

റ്ഷീദ്ഭായ്... നമിച്ചിരിക്കുന്നു... രണ്ട് പട്ടുകളും കൊള്ളാം.. ഒപ്പനപ്പാട്ട് ശരിക്കും ഇഷ്ടായി.

K@nn(())raan*خلي ولي said...

പ്രണയിക്കാന്‍ എനിക്കൊപ്പം നില്‍ക്കുന്നത് മാപ്പിളപ്പാട്ടുകളാണ്.
മാപ്പിളപ്പാട്ട് കേള്‍ക്കുന്നവരുടെയുള്ളില്‍ പ്രണയവും സഹജീവിസ്നേഹവും ശക്തമായിരിക്കും.

പക്ഷെ ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ കേട്ടാല്‍ കാമഭ്രാന്തരാകും.
ലാ-ഷക്ക ഫീഹി.!

Kadalass said...

ഇനിയും വരട്ടെ നല്ല ഗാന രചനകൾ!
താങ്കളുടെ ആഗ്രഹങ്ങൾ പൂവണിയട്ടെ
എല്ലാ ആശംസകളും നേരുന്നു.

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

നല്ല വരികള്‍ ...ആശംസകള്‍

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next