Tuesday, February 26, 2013

വീണ്ടുമൊരു തിറക്കാലം



ര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊടോളിഎടത്തിലെ തിറ ഉത്സവത്തിന് കൂടാന്‍ കഴിഞ്ഞത്
കുഞ്ഞു നാളിന്‍റെ ര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേന്‍മിഠായിയുടെ മധുരവും പച്ചനിറത്തിലൊരു പ്ളാസ്റ്റിക്ക് കാറും 
അത് വാങ്ങി തന്ന മുഖം മാഞ്ഞു പോയ ന്‍റെ അമ്മാവനും
മണ്ണാന്‍തൊടിക്കാരുടെ  കൊയ്ത്ത് കഴിഞ്ഞ  പാടത്തെ വെളുത്ത കുറ്റികളും,
നിറ നിലാവില്‍  കുളിച്ച തിറയും ചെണ്ടക്കാരും പെട്രോള്‍മാക്സുകള്‍ വെട്ടം വീഴ്ത്തുന്ന ര്‍ണ്ണവളകള്‍, ആലവട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍ ബലൂണുകള്‍,പീപ്പികള്‍..
അതിനു ചുറ്റും കൂടി നില്‍ക്കുന്ന ഗ്രാമത്തിലെ വിസ്മയ നയനങ്ങള്‍, കുഞ്ഞു കുറുമ്പുകള്‍‍.


കൊടോളി ഗ്രാമത്തിന്‍റെ ഉത്സവമാണ് എടത്തിലെ തിറ.
നരിക്കുനിയില്‍ നിന്നും പാലങ്ങാട് നിന്നും നിറഞ്ഞൊഴുകുന്ന കൈത്തോടുകളും നാട്ടുവഴികളും താണ്ടിയാല്‍ പണ്ട് കൊടോളിയിലെത്താംഇന്ന് തൊടില്ല റോഡുണ്ട്.
ഒടുപാറയില്‍ നിന്നും കൊടോളി നിന്നും കല്ല്യാണം കഴിഞ്ഞ്  മറ്റ് ദേശങ്ങളില്‍ ചേക്കേറിയ ആണുംപെണ്ണുമെല്ലാം ജാതി മത ഭേദമന്യേ  ആണ്ടിലൊരു നാള്‍ സ്വദേശത്തു സംഗമിക്കുന്ന അപൂര്‍ ദിനമാണിത്അവര്‍ കൈകുഞ്ഞുങ്ങളെയുമായി വൈകുന്നേരത്തോടെ പാതയോരങ്ങളില്‍ ഹാജരുണ്ടാവും.
പാറുവും അമ്മിണിയും ആയിഷയും പാത്തുമ്മയും എല്ലാം കലപില കൂട്ടുന്ന പിള്ളേരെ മറന്ന് വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ചെണ്ട മേളത്തിന്‍റെയും വാദ്യ ഘോഷത്തിന്‍റെയും 
അകമ്പടിയോടെ എഴുന്നെള്ളത്ത് വരികയായി.



കൊടോളി ഗ്രാമത്തിന്‍റെ പടിഞ്ഞാറേ അതിരില്‍ മുക്കാലുംപാറ എന്ന കുന്നിന്‍ മുകളില്‍ നിന്നാണ് എഴുന്നെള്ളത്ത് ആരംഭിക്കുന്നത്. ഗ്രാമത്തിനു  മീതെ ഏതു നിമിഷവും പതിക്കാമെന്ന നിലയില്‍ വലിയൊരു പാറക്കല്ല് ചരിഞ്ഞു നില്‍പ്പുണ്ട്.
”നാട്ടിക്കല്ല്” എന്നറിയപ്പെടുന്ന കല്ലിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യ കഥകള്‍ പലതും ഉമ്മയുടെ വീട്ടില്‍ അന്തിയുറങ്ങിയിരുന്ന കാലത്ത് കേട്ടതോര്‍മയുണ്ട്. വിസ്മയകരമായ  ചില അടയാളങ്ങള്‍ ഭൂമിയില്‍ ദൈവം ദൃഷ്ടാന്തങ്ങളായി നമുക്ക് മുന്നില്‍  പടുത്തു വച്ചിട്ടുണ്ട്. അവയിലൊന്നായി നാട്ടിക്കല്ലും ഞങ്ങളുടെ സ്വന്തമായി ഉയര്‍ന്നു നില്‍ക്കുന്നു.
നാട്ടിക്കല്ലില്‍ പൂജകള്‍ അര്‍പ്പിച്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഴക്കുലകളും ഇളനീരും തൂക്കിയ ചുമട്ടുകാരും താലപ്പൊലിയും വാദ്യങ്ങളുമായി നീങ്ങുന്ന യാത്രയുടെ  അര്‍ത്ഥമോര്‍ത്ത് വ്യാകുലപ്പെടാനൊന്നും നമ്മളില്ല. ഇത് ഗ്രാമത്തിന്‍റെ സ്വന്തം ഉത്സവമത്രേ.



മുന്‍ നിരയില്‍ തന്നെ ഉണങ്ങിയ വാഴ ഇല ദേഹത്ത് ചുറ്റിയ കോലം അടിവച്ചുനീങ്ങുന്നുവഴിയരികില്‍ കൂടി നില്ക്കുന്നവര്‍ അവര്‍ക്ക് ദക്ഷിണ ല്‍കുന്നു.
എഴുപതിനു മുകളില്‍ പ്രായമുള്ള വകയിലെ ഒരു മൂത്തമ്മയെ അപ്പോഴാണ്‌ കാണുന്നത്അടുത്ത ഗ്രാമത്തില്‍  മകന്‍റെ  വീട്ടില്‍  പേരക്കുട്ടികളെ കളിപ്പിച്ച് കൊണ്ടിരിക്കെ  മുങ്ങിയതാണ് കക്ഷിഎടത്തിലെ തിറ കൂടാന്‍, പണ്ട് മുതലേ ശീലിച്ചു പോയതല്ലേ.
അവരുടെ പഴയ ഗാങ്ങില്‍ ഇന്ന് അവശേഷിക്കുന്നവരെല്ലാം കൂടെ തന്നെയുണ്ട്.വെറ്റില പങ്കു വെച്ചും, നീട്ടി തുപ്പിയും “കിസ്സ” പറഞ്ഞ് രസിക്കുന്നതിനിടെയാണ് കോലം കടന്നു വരുന്നത്.മടിശീലയില്‍ നിന്ന് പത്തിന്‍റെ നോട്ടെടുത്ത് ദക്ഷിണ കൊടുത്തു മൂത്തുമ്മ.


കഴിഞ്ഞ ദിവസം കല്യാണം കഴിഞ്ഞ യുവതികള്‍ മുതല്‍ തലമുറകളുടെ ഒരു സംഗമം തന്നെ ഒടുപാറയിലെ കവലയില്‍ പീടിക വരാന്തയിലും ടെറസിലും പാറയുടെ മുകളിലും സ്കൂളിന്‍റെ മുറ്റത്തുമായി കാത്തിരിപ്പുണ്ട്. പടക്കവും കത്തിക്കാനുള്ള ഓലചൂട്ടുകളും പതിവ് പോലെ മുന്നേ നടക്കുന്നു. ഇടയ്ക്കിടെ ദിക്കുകള്‍ നടുക്കി പൊട്ടുന്നു. ഒടുപാറയില്‍ അല്‍പ സമയം എഴുന്നെള്ളത്ത് നിശ്ചലമാകും. കൂടി നില്‍ക്കുന്നവരെ സന്തോഷിപ്പിക്കാന്‍ താളമേളങ്ങള്‍ ഒന്ന് കൊഴുക്കും.  മേളക്കാര്‍ക്ക് സ്ഥലത്തെ മുസ്ലിം ചെറുപ്പക്കാരുടെ വക നാരങ്ങാ വെള്ളമുണ്ടാകും. കുന്നിറങ്ങി വന്നവര്‍ക്ക് ദാഹമകറ്റിയ ശേഷം വീണ്ടും മുന്നോട്ട്. സൂര്യന്‍ അസ്തമിച്ചു തുടങ്ങിയ ചുവപ്പിന്‍റെ  ക്യാന്‍വാസില്‍ പെണ്‍പടയും കുട്ടിപ്പട്ടാളവും വീടുകളിലേക്ക് തിരിക്കും. അല്‍പ്പം മുതിര്‍ന്നവരാകട്ടെ എഴുന്നെള്ളത്ത് എത്തും മുമ്പേ കുറുക്കു വഴികള്‍ കടന്ന് വാഴപ്പമ്പത്തെ മതിലുകളില്‍ സ്ഥാനം പിടിക്കാന്‍ വണ്ടി വിടും.

കൂട്ടുകാരന്‍ ശരീഫിനോപ്പം ഉത്സവപ്പറമ്പില്‍ വെറുതെ നടന്നു. മുമ്പൊക്കെ രീഫിന്‍റെ തറവാട് വക വയലിലായിരുന്നു ഉത്സവം നടന്നിരുന്നത്. അമ്മാവന്മാരോടൊപ്പം അന്ന് തിറ കാണാന്‍ പോയ രാത്രി. കളിപ്പാട്ടങ്ങള്‍ അടുക്കി വച്ച കടകളിലൊന്നില്‍ നിന്ന് പച്ച നിറമുള്ള ഒരു പ്ലാസ്റ്റിക് കാര്‍ വാങ്ങി തന്ന മൂസകുട്ടി എന്ന സദാ പുഞ്ചിരിക്കുന്ന മുഖം. പാലങ്ങാടെക്കുള്ള യാത്രയില്‍ ഇതേ പാടവരമ്പ് മുറിച്ചു കടക്കവേ ശക്തമായ ഒരു മിന്നല്‍പിണര്‍ അകാലത്തില്‍ തട്ടിയെടുത്ത നടുക്കുന്ന സായാഹ്നം. ഓര്‍മകളില്‍ എവിടെയും ഇന്ന് ആ മുഖം തെളിയാറില്ല. നിറഞ്ഞൊഴുകിയ പാടവും തോടും തൊടികളും നെല്‍കൃഷിയുമെല്ലാം മറവിയിലാണ്ട പ്രതാപത്തിന്‍റെ കഴിഞ്ഞകാലമോര്‍ത്ത് നാം വ്യാകുലപ്പെടാറില്ല. 


ഉത്സവങ്ങള്‍ പലത് വീണ്ടും കഴിഞ്ഞു. തലമുറകള്‍ കൈമാറി കിട്ടിയ ചെണ്ടകളിലെ യുവതാളങ്ങള്‍ അമ്പലപ്പറമ്പില്‍ അരങ്ങു തകര്‍ക്കുന്നു. എടത്തിലെ അമ്പലപ്പടിയില്‍ കല്‍പ്പടവുകള്‍ക്ക് ഇരു വശങ്ങളിലും രണ്ട് സിംഹങ്ങള്‍ ഇരിപ്പുണ്ട്. ജീവനില്ലാത്ത ആ രൂപങ്ങളെ ഭയന്ന് വഴി മാറി നടന്ന എത്ര വൈകുന്നേരങ്ങള്‍. അശേഷം ഭയമില്ലാതെ ഞാനവയെ തൊട്ടു. വാദ്യമേളങ്ങളുടെ  ദ്രുതതാളത്തില്‍ ഗ്രാമത്തിന്‍റെ ഉത്സവത്തില്‍ ലയിച്ച് ആലവട്ടവും വര്‍ണ്ണവിളക്കുകളും ,ചുക്കുകാപ്പിയും,പൊരിയും,പിന്നിട്ട് തിരക്കുകളിലേക്ക് വീണ്ടും തിരികെ ഒരു യാത്ര.





11 comments:

മൻസൂർ അബ്ദു ചെറുവാടി said...

ഉത്സവം,നാട്,ഓര്‍മ്മകള്‍,സന്തോഷം,ഗൃഹാതുരത്വം .
നന്നായി പകര്‍ത്തി .
എനിക്ക് തിറയുത്സവം എന്നാല്‍ കാശ് വെച്ച് കിലുക്കി കുത്ത് കളിച്ചിട്ട് അമ്മാവന്‍റെ കയ്യില്‍ നിന്ന് കിട്ടിയ തല്ലിന്‍റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് .
അതൊക്കെ ഓര്‍മ്മയില്‍ വന്നു .
നീ കിലുക്കികുത്ത് കളിച്ചോ ? :)

ഷാജു അത്താണിക്കല്‍ said...

ഇത്സവങ്ങൾ എല്ലാം നാടിന്റെ ഓർമകളാണ്

പട്ടേപ്പാടം റാംജി said...

ആദ്യമൊക്കെ ഓരോ ഉത്സവങ്ങളും ഒരാഴ്ചയോളം നീളുന്ന ആഘോഷങ്ങളായിരുന്നു.
ഓര്‍മ്മകള്‍ മധുരിക്കുന്നവ....

aboothi:അബൂതി said...

കൊള്ളാം
അഭിനന്ദനങ്ങള്‍

അഷ്‌റഫ്‌ സല്‍വ said...

അതെ കൈമോശം വന്നു പോകുന്നു ഈ ഉത്സവങ്ങളൊക്കെ ....ഉത്സവങ്ങളില്‍ കണ്ടിരുന്ന കൂട്ടായ്മയും
ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെട്ട ചില ആഘോഷങ്ങള്‍ മാത്രം .മന്‍സൂര്‍ ചോദിച്ച പോലെ കിലിക്കി കുത്ത് കളിച്ചോ ?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല ഓര്‍മ്മകള്‍ ..ഓര്‍മപ്പെടുത്തലും

Muralee Mukundan , ബിലാത്തിപട്ടണം said...

കാലങ്ങൾക്ക് ശേഷം
ഗൃഹാതുരത്വം പേറുന്ന
തിറയാട്ടത്തിൻ ഓർമ്മകളുമായി
വീണ്ടും എത്തിയതിൽ സന്തോഷം കേട്ടൊ ഭായ്

Sidheek Thozhiyoor said...

തിറക്കാല കാഴ്ചകള്‍ ഉഷാറായി..
കൊടോളി ഗ്രാമത്തിന്‍റെ പടിഞ്ഞാറേ അതിരില്‍ മുക്കാലുംപാറ എന്ന കുന്നിന്‍ മുകളില്‍ നിന്ന്കൊണ്ട് തന്നെ എല്ലാം കണ്ടു.

kerala muslim matrimonial said...

നല്ല ഒരു ഓർമ്മക്കുറിപ്പ് ....

ആഷിക്ക് തിരൂര്‍ said...

കുഞ്ഞു നാളിന്‍റെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേന്‍മിഠായിയുടെ മധുര പകർന്ന പ്രിയ സുഹൃത്തിനു ഒത്തിരി നന്ദി ... വീണ്ടും വരാം ..
സസ്നേഹം
ആഷിക്ക് തിരൂർ

Shahida Abdul Jaleel said...

നല്ല ഓര്‍മ്മ കുറിപ്പ്‌ ഇതുപോലെ ചെറുപ്പത്തിലെ ഒരുപാട് നല്ല ഓര്‍മ്മകളുമായി നാട്ടില്‍ പല ഉത്സവങ്ങളിലും പങ്കെടുക്കാന്‍ പറ്റിയത് ഓര്‍ത്തു പോയി ...

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next