Friday, July 23, 2010

ഭീകരതയുടെ അടയാളം


നഗ്നനായി പിറന്നപ്പോള്‍ അയാള്‍വലിയ വായില്‍ നിലവിളിച്ചു.

ആരോ സമ്മാനിച്ച ഒരു തുണ്ടം തുണി കൊണ്ട്ആദ്യമായി നാണം മറച്ചു.

അയാളുടെ സമ്മതമില്ലാതെ തന്നെ,

ഇളം നെറ്റിയില്‍ ചിലര്‍ ചന്ദനം ചാര്‍ത്തി,

ഒരു പാത്രം വെള്ളത്തില്‍ മാമോദിസ മുക്കി,

ലിംഗാഗ്രത്തിലെ ഇളം തൊലി ചെത്തിയായിരുന്നുമറ്റു ചിലര്‍ സംതൃപ്തരായത്.

അപ്പോഴെല്ലാം അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടിരുന്നു .

പിന്നീട്പരിണാമ ദശയിലേപ്പോഴോചന്ദന ക്കുറി മാഞ്ഞു പോയി,

മാമോ ദിസാ വെള്ളംപെരു മഴയില്‍ മീനച്ചിലാറിന്റെ കരുത്തായി.

പക്ഷെ,

ലിംഗാഗ്രത്തിലെ ആ അടയാളം മാത്രംമാഞ്ഞു പോയില്ല.

തീവ്രാനുഭവത്തിന്റെ വേദനയും പേറി,

''ഭീകരതയുടെ''

അടയാളമായിസംശയങ്ങളുടെ നിഴലായി,

ആ കരിഞ്ഞ മുറിപ്പാട് മാത്രം ഇപ്പോള്‍ ബാക്കിയായി.

21 comments:

അലിഅക്‌ബര്‍ said...

Thudakkam GambeeraM

( O M R ) said...

പിന്നെയും സംശയാലുക്കള്‍ ബാക്കിയായി. അവര്‍ ലിംഗാഗ്രം നോക്കി ഉറപ്പുവരുത്തി. ആദ്യം ചെയ്യപ്പെട്ടത് 'സുന്നത്ത്'. പിന്നെ സംഭവിച്ചത് രാമന്‍റെ പേരില്‍..!

(ബൂലോകത്തേക്ക് സ്വാഗതം)

Ameer Hassan said...

Dear Punnan

Better late than not!

Shereef Karassery said...

ജ്ജ് അങ്ങട്ട് തൊടങ്ങിയോ! ഞമ്മള്‍ ബായിചോളാം

Unknown said...

EPPOZHENGILUM THUDANGIYATHU NANNAYI............
THANKS

റശീദ് പുന്നശ്ശേരി said...

thanks all of you
for your visit and
valuable comments

Akbarali Charankav said...

നല്ല ആശയമുണ്ട്‌. ഇതിനു സമാനമായ ഒരു നല്ല കഥ ശിഹാബുദ്ദീന്‍ പൊയ്‌തുകടവ്‌ എഴുതി "ഭീകരന്‍" എന്നത്‌ നേരത്തെ മാതൃഭൂമിയില്‍ പ്രസിദ്ദീകരിച്ചിരുന്നു.

ബൂലോകത്തേക്ക്‌ സ്വാഗതം.
തുടക്കം തന്നെ ഗംഭീരം..
എല്ലാവിധ ആശംസകളും നേരുന്നു.

K@nn(())raan*خلي ولي said...

സ്വാഗതം.
(ലിംഗത്തില്‍ പിടിച്ചാ വരവ് അല്ലെ!)

Unknown said...

All the best da... all the best..

Indian Expat said...

ഇങ്ങനെയോക്കെത്തന്ന്യാ മോനേ, ബ്ലോഗന്മാര്‍ ജനിക്ക്ണത്.. ജ്ജ് ബലദ് കാല്‍ ബെച്ഛങ്ങ്ട്ട് തൊടങ്ങിക്കോ.. ഒക്കെ സര്യൈക്കോളും.. എല്ലാ ബാബുഗങ്ങളും ഇന്നാ പുടിച്ച്ചോ..!!
അന്റെ കുട്ടിക്ക

Sulfikar Manalvayal said...

എന്‍റെ പ്രിയ സുഹുര്‍ത്ത് റഷീദിന് ബ്ലോഗു ലോകത്തേക്ക് സ്വാഗതം.
തുടക്കം തന്നെ മനോഹരമായ കവിതയില്‍ ആണല്ലോ.
നന്നായി, കാലിക പ്രസക്തമായ വരികള്‍.
അക്ബര്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുക. വരികള്‍ അത് മറ്റു കവിതകളുടെ ആവര്‍ത്തനം ആവാതിരിക്കാന്‍ നോക്കുക.
ഇനിയും എഴുതൂ..

Sulfikar Manalvayal said...

നല്ല ഒരു ടൈറ്റില്‍ ഡിസൈന്‍ ചെയ്തു ബ്ലോഗിന്റെ ലേ-ഔട്ട്‌ ഒന്ന് കൂടെ ഭംഗിയാക്കൂ.
എന്നാല്‍ പിന്നെ ഞാന്‍ പിന്തുടരാന്‍ തീരുമാനിച്ചു.

റശീദ് പുന്നശ്ശേരി said...

@ali akbar ആദ്യ തേങ്ങ ഉടച്ചതിനു നന്ദി
@OMR എന്തു ചെയ്യാം ഇപ്പോഴത് കരിനിഴലിന്റെയും ഭൂതമായി
@Ameer Hassan: Thank u Very much sir
@shareef karassey തന്തോയം തന്തോയം
@kannooran എല്ലാരും തുടങ്ങിയത് അവിട്ന്നാണല്ലോ വന്ന വഴി മറക്കുന്നവനല്ല
@akbar ali ''മഹാന്മാര്‍'' ഒരു പോലെ ചിന്തിക്കുന്നു.
പക്ഷെ ആ ''രക്തം'' ഞാന്‍ കണ്ടില്ലാ ട്ടോ
@shamsu/@subair/@kutty പെരുത്ത് സന്തോഷം
@sulfi ബ്ലോഗിന്റെ തീരത്ത് കണ്ണ് തള്ളി അന്തൊം കുന്തൊം വിട്ട് കണ്ണ് തള്ളി നില്‍പ്പാണു.നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.
പെരുത്ത് സന്തോഷം

Anonymous said...

വായിച്ചു, നന്നായിട്ടുണ്ടേ, ഇനിയും സഹികേണ്ടി വരുമോ,നല്ലതിനയീ കതിരികുന്നൂ

പ്രിയസ്നേഹിതന്‍ സലിം REC

നൗഷാദ് അകമ്പാടം said...

റഷീദ് ഭായി,
തുടക്കം തന്നെ ശക്തമായ വരികളുമായാണല്ലോ..
കവിത ലഹരിയായ് പതഞ്ഞുപൊങ്ങുന്ന ഒരു മനസ്സുകാണുന്നു താങ്കളില്‍..
സുഖിപ്പിച്ചതല്ല...
ഇനിയും ഒരു പാട് പറയാനുണ്ട് ആ വരികള്‍ക്കപ്പുറം..തീര്‍ച്ച..
പുതിയ ചിന്തകളും പുതിയ സമീപനങ്ങളുമായി ബൂലോകത്ത് സജീവമാകൂ..

ഞാനും തുടക്കത്തില്‍ ബ്ലോഗ്ഗില്‍ ആദ്യ രചന പോസ്റ്റ് ചെയ്ത് അന്തം വിട്ട് നിന്നിട്ടുണ്ട്..
വായനക്കാരിലേക്ക് എങ്ങനെയെത്തുമെന്ന് ഒരു പിടിയുമില്ലായിരുന്നു..
ഒരു പാട് കഴിഞ്ഞാണു പല വഴികളും മുന്നില്‍ തെളിഞ്ഞ് വന്നത്..
പുതു ബ്ലോഗ്ഗേഴ്സിന് ഒരു വഴികാട്ടിയും സഹായിയുമാവട്ടെ എന്ന് കരുതിയാണു പുതിയ പോസ്റ്റിട്ടത്..
അതിലല്പ്പം വിമര്‍ശനവും നിരീക്ഷണവും കടന്നു കൂടിയത് സ്വാഭാവികം..
ആ ശ്രമത്തെ പോസിറ്റീവ് ആയി കാണ്ടാല്‍ മതി കെട്ടോ..
വിജയാശംസകളോടെ

റശീദ് പുന്നശ്ശേരി said...

@സലിം: സഹിക്കാന്‍ തക്ക മനസ്സുണ്ടല്ലോ അത് മതി
@നൗഷാദ് അകമ്പാടം: വിലപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് നന്ദി. ഓരോ തുടക്കാക്കാരനും താങ്കളുടെ ബ്ലോഗില്‍ നിന്ന് പഠിക്കാനുണ്ട്.

Kalpakanchery said...

പ്രിയ പുന്നാ,
കമന്റാന്‍ വൈകിപ്പോയോ?
ക്ഷമീ.., കണ്ടില്ലായിരുന്നു.
കൂട്ടുകാരൊക്കെ തൊട്ടു നോക്കിയല്ലോ,
ചിലരൊക്കെ കൊത്തി വലിച്ചിട്ടുമുണ്ടല്ലോ!!

കവിത കൊള്ളാം, വൈലാലിലെ സുല്ത്താന് ശേഷം
സുന്നത്ത് കല്യാണം സാഹിത്യത്തില്‍ തോലിയുരിച്ച്ചത്
നീയാകണം...!!
ഭീകരവാദികള്‍ക്ക് ഈ ഒരടയാളം മാത്രം ദര്‍ശിക്കുന്ന
സര്‍വര്‍ക്കും നിന്‍റെ കവിത ഒരാഘാതമാകട്ടെ...!!

കല്ലില്‍ നിന്ന് കണ്ണാടിയുണ്ടാക്കിയതും വിഷത്തില്‍ നിന്ന്
വേദനാ സംഹാരികള്‍ തീര്‍ത്തതും മനുഷ്യരാണല്ലോ...!!!

ഭാവുകങ്ങള്‍,

ഏറനാടന്‍ said...

കരുത്താര്‍ന്ന കാമ്പുള്ള ചിന്താവിഷയമായ പ്രമേയം ഭംഗിയായി പറഞ്ഞിരിക്കുന്നു. ഭാവുകങ്ങള്‍..

Haneef Mandoor... said...

വരാന്‍ വൈകിയില്ല.....വീണ്ടും വന്നപ്പൊഴാ അറിഞെ...കമന്റാന്‍ ഇത്തിരി വൈകി...ക്ഷമി....!

നന്നായിരിക്കുന്നു...ഇനിയും പൊന്നൊട്ടെ..നല്ല കിടിലം സാധനങളു തന്നെ പ്രതീക്ഷിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

''ഭീകരതയുടെ''(ലിംഗായ...നമഹ: )

അടയാളമായിസംശയങ്ങളുടെ നിഴലായി,

ആ കരിഞ്ഞ മുറിപ്പാട് മാത്രം ഇപ്പോള്‍ ബാക്കിയായി.

suhairpunnan said...

ഇതു മാത്രം തോഴിലക്കിയാല്‍ നീ രക്ഷപെടും ....

നിനക്ക് 15 വര്ഷം പിന്നോട് തിരിക്കാന്‍ പറ്റുമോ ....

നീ എഴ്തുന്നതും വരക്കുനതും അത്യം കണ്ടുതുടങ്ങിയ കാലം ഒര്തുപോയതട ....

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev