skip to main |
skip to sidebar

മദിരാശി ഉള്ളോരെഴുത്തുപെട്ടി
അന്ന് തുറന്നപ്പോള്‍ കത്തുകിട്ടി ...
അന്പുള്ള മല്ലു നീ ഇദയം പൊട്ടി
എഴുതിയ കത്ത് ഞാന്‍ കണ്ടു കെട്ടി.
ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി
മുല്ലപ്പെരിയാറിന്റെ ഫണ്ട് മുക്കീ
ചുണ്ണാമ്പുസുര്‍ക്കിയില്‍ മഷി കലര്‍ത്തി
കത്തിന്റെ കള്ളാസു നീയൊരുക്കീ
വാക്കുകള്‍ സ്റ്റീല്‍ ബോംബായ് ഉള്ളില്‍ തറക്കുന്നു
വാക്യങ്ങള്‍ ഡാം പൊട്ടിയ വെള്ളം പോല്‍ ചീറ്റുന്നു
കരളിനെ പെരിയാറിന്‍ കര പോലെയാക്കുന്നു
കത്ത് പിടിച്ച എന്‍ കൈകള്‍ തരിക്കുന്നു
ഞെട്ടിപ്പോയീ ,,,ഇദയം പൊട്ടിപ്പോയീ
ഞെട്ടിപ്പോയീ ,,,ഇദയം പൊട്ടിപ്പോയീ
കത്തിന് മറുപടി തരാനൊരു വടിയില്ല പൊട്ടീപ്പൊയി
തമിഴന്റെ ആവശ്യം അറിയാത്തൊരു മലയാളി
പൊണ്ണന്‍ അവനാണ് അവരുടെ തെറ്റിന്റെ "മൊയലാളി "
കര്‍ഷകരാണാ വിഷയത്തില്‍ പോരാളി
അവരെ എതിരിടും നിങ്ങള്‍ വിഡ്ഢികളുടെ തേരാളി
കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
സംഭവം അടിപിടി പുകിലുകള്‍ നടന്നിട്ടില്ലേ
ഇപ്പഴും നടക്കുന്നില്ലേ
ഇനിയും നടക്കുകില്ലേ
എന്തെന്ത് പ്രശനങ്ങള്‍ ഡാമിന്നുണ്ടെന്നാലും
എന്നും സുര്‍ക്കി കൊണ്ട് ഓട്ട പൊത്തി വച്ചാലും
ഏറെ പാട് പെട്ട് കോടതി വിധി വന്നാലും
എത്ര കോന്തന്മാര്‍ ഡാം വന്നു കണ്ടാലും
തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
അയലത്തെ തമിഴ് ജനമതിനെല്ലാം വഴിയുണ്ടാക്കും
അതില്‍ നിങ്ങള്‍ പെട്ട് പോകും
മുല്ലപ്പെരിയാര്‍ എന്നത് ആറാത്തൊരു കോപ്പാണ്
മനസ്സില്‍ വോട്ടിന്റെ ലഡ്ഡു പൊട്ടും വാക്കാണ്
മാനാഭിമാനമില്ലാ മല്ലൂന്റെം നേര്‍ക്കാണ്
മറുപടി പറയാനായ് കഴിയുന്നത് ആര്‍ക്കാണ്
തെറിച്ചു പോകും അധികാരം തെറിച്ചു പോകും
തെറിച്ചു പോകും അധികാരം തെറിച്ചു പോകും
ഭരണത്തിന്‍ സുഖമത് കിടുകിടാ വിറച്ചു പോകും
കിടുകിടാ വിറച്ചു പോകും
നന്ദി : അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍ (എന്നെ കൊണ്ട് ഇത് ചെയ്യിച്ചതിനു)
നൗഷാദ് അകമ്പാടം (ഫോടോ ,,,കോപി അടിച്ചു മാറ്റിയതിനു )
ശ്രീ കൊമ്പന്‍ മൂസ (കത്ത് തുടങ്ങി വച്ചതിനു )
ഇത് സഹിക്കാന്‍ വരുന്നവര്‍ക്ക് (അഡ്വാന്‍സ് )