Monday, August 12, 2024

ചിനാബിന്റെ തീരം

 


ആപ്പിൾ നിറച്ച ട്രക്കുകൾ ചുരമിറങ്ങുന്ന തിരക്കിൽ പെട്ട് കിടന്ന 12  മണിക്കൂറുകൾ. ഇത്തവണത്തെ കശ്മീർ യാത്ര ജമ്മുവിൽ നിന്ന് പുതിയ ഹൈവേയിലെ ചുരങ്ങളും തുരങ്കങ്ങളും കടന്ന് 6 മണിക്കൂർ കൊണ്ട് ശ്രീനഗർ പിടിക്കാമെന്നായിരുന്നു മോഹം. എന്നാൽ ജമ്മു ശ്രീനഗർ ദേശീയ പാതയിൽ റമ്പൻ, ദിഗ്‌ദോൽ ഭാഗങ്ങളിലെ കുപ്പിക്കഴുത്ത് പോലെ അപകടകരമായ ചില വളവുകളിൽ വാഹന ബാഹുല്യം കാരണം നിന്നും നടന്നും തുരങ്കങ്ങളിൽ  കുടുങ്ങിയുമുള്ള യാത്ര അവസാനിച്ചത് പന്ത്രണ്ട് മണിക്കൂർ കൊണ്ടാണ്. ഈ ഭാഗങ്ങളിൽ മലയിടുക്കുകൾക്കിടയിലൂടെ  അത്യഗാധമായ താഴ്ചയിൽ ചിനാബ്  നദി ഒഴുകുന്നുണ്ട്.






ചിനാബിന്റെ തീരം ചേർന്ന് കൂറ്റൻ പാലങ്ങളും തുരങ്കങ്ങളും മറ്റുമായി നാഷണൽ ഹൈവേയുടെ പണി പുരോഗമിക്കുന്നു. വഴിയിൽ തകർന്നു വീണ ചില തുരങ്കങ്ങളും മണ്ണിൽ പുതഞ്ഞു പോയ വിലപിടിപ്പുള്ള യന്ത്രോപകരങ്ങളും 

 മറ്റും കണ്ടു. ഇത് വഴി ബനിഹാലിൽ എത്തുകയാണ് ദുഷ്കരം. ഒക്ടോബറിൽ ആപ്പിൾ മരങ്ങൾ കായ്ച്ചു നിൽക്കുന്ന തോട്ടങ്ങളിൽ നിന്ന് ആപ്പിളുമായി ഇറങ്ങുന്ന ട്രക്കുകൾ അത്രയേറെയുണ്ട് നിരയായി നിൽക്കുന്നു. ചിലയിടങ്ങളിൽ വൺ വേയാണ്. ഇവിടെ കടന്നു പോകാൻ മണിക്കൂറുകൾ വേണം.
ഒന്നും ചെയ്യാനില്ലാതെ റോഡിലൂടെ നിരയായി നിൽക്കുന്ന വാഹനങ്ങളിലെ വിവിധ ദേശക്കാരായ മനുഷ്യരുമായി സംസാരിച്ചു. നാൽപത് വർഷമായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന കുൽദീപുമായി സൗഹ്രദത്തിലായത് പെട്ടന്നാണ്. ഹിമാചൽ രജിസ്‌ട്രേഷനുള്ള വാഹനത്തിൽ ഹരിയാനയിൽ നിന്നുള്ള ലോഡുമായി രണ്ട് ദിവസം മുമ്പ് പുറപ്പെട്ടതാണ്. ട്രക്ക് ജീവിതത്തിലെ 
ബനിഹാലിൽ നിന്ന്  ഖാസിഗുണ്ട് വരെ എത്തുന്ന 40 കിലോമീറ്റർ ദൂരമുള്ള ചുരം റോഡ് കടന്ന് വേണമായിരുന്നു നേരത്തെ ശ്രീനഗറിലെത്താൻ. ഈ നാൽപത് കിലോമീറ്റർ വലിയ ട്രക്കുകൾ കയറി ഇറങ്ങുന്നത് പത്ത് മണിക്കൂറോളം സമയമെടുത്തായിരുന്നു. മഞ്ഞു വീഴ്ച തുടങ്ങിയാൽ പിന്നെ ഇവിടെ ഗതാഗതം പൂർണമായി നിലക്കുകയും ചീയും.8 കിലോമീറ്റർ മല തുരന്ന് പണിത തണലിലൂടെ പത്ത് മിനിറ്റ് കൊണ്ട് ഇപ്പോൾ ഇത്രയും ദൂരം താണ്ടാനാവും. അദ്ദേഹത്തിന്റെ കഥകൾ കേട്ടിരുന്ന്  കുറെ നേരം പോയതറിഞ്ഞില്ല. അപ്പോൾ മുന്നിൽ നിന്ന് വാഹനങ്ങൾ നീങ്ങിത്തുടങ്ങി. വീണ്ടും കാണാമെന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ യാത്ര പറഞ്ഞു.
ഹൈവേയിൽ ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലും തുരങ്കങ്ങളും പാലങ്ങളുമുണ്ട്. ഇത് കൂടു പൂർത്തിയാകുന്നതോടെ ജമ്മുവിൽ നിന്ന് മൂന്നോ നാലോ മണിക്കൂർ കൊണ്ട് കാശ്മീരിലെത്താമെന്ന് പ്രതീക്ഷിക്കുന്നു. മലമുകളിലെ ചെറിയ ലോകത്ത് ജീവിച്ച് പുറം ലോകമറിയാതെ മരിച്ചു പോയ തലമുറകൾ എത്രയായിരിക്കും. പുതിയ കാലവും സാങ്കേതിക മികവുകളും വഴിതരണികൾ ഇല്ലാതാക്കി മുന്നേറുകയാണ്. കാശ്മീരിൽ തോട്ടങ്ങളിൽ പറിച്ച ആപ്പിളുകൾ ഒറ്റ ദിവസം കൊണ്ട് നമ്മുടെ കൈകളിലെത്തുന്ന നാളുകൾ വിദൂരമായിരിക്കില്ല.

0 comments:

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next