അത് ഇന്നലെയായിരുന്നു
ഞാന്‍ പോലും ഓര്‍ത്തിരുന്നില്ല
ഓര്‍മ്മിപ്പിക്കാന്‍ ആരും ഉണ്ടായതുമില്ല
സാധാരണ പോലെ ..
അതിനിവിടെ എന്തെങ്കിലുമൊക്കെ
നടന്നിട്ട് വേണ്ടേ അല്ലെ ??
ആയിരത്തൊന്നു പോസ്റ്റ് കളോ
അഞ്ഞൂറ് ഫോളോവേഴ്സോ
ഇരുനൂറ്റമ്പതു കമന്റുകളോ
വിവാദ പുരുഷരെ
"ആദരിക്കലോ"
"നിഗ്രഹിക്കലോ"
ഇതൊന്നുമില്ലാതെ
"പാഥേയം" അഴിച്ചു വെച്ചിട്ട്
ഒരു വര്ഷം തികഞ്ഞു കെട്ടോ..
പാതി വഴിയിലായ പോസ്റ്റുകള്‍
ഹാഫ് സെഞ്ചുറി തികക്കാന്‍ വെമ്പുന്ന
അഭിമാന മുഹൂര്‍ത്തം കൂടിയാണിത് .
എന്റെ ജന്മ ദിനം പോലും ഇങ്ങനെയാണ്
മിക്കവാറും അന്ന് പനിച്ചു കിടക്കും .
വെറുതെയല്ല ഇന്നലെ കരച്ചില്‍ വന്നത് .
പിന്നെ ഓര്‍മ്മ വന്നപ്പോള്‍
നിങ്ങളെയൊക്കെ വിളിച്ച്
ഒരു കട്ടന്‍ ചായയെങ്കിലും തരണ്ടേ
എന്ന് കരുതി .
ഈ ആഘോഷ വേളയില്‍
ഞങ്ങള്‍ക്കൊപ്പം പുതിയൊരാള്‍ കൂടിയുണ്ട്
രണ്ടാഴ്ച മുമ്പ് പിറന്ന ഞാന്‍ കണ്ടിട്ടില്ലാത്ത "അവന്‍ "
പ്രാര്‍ഥിക്കുക
ഒരു വര്‍ഷത്തെ പ്രയാണം സമ്മാനിച്ച
പുതു സൌഹ്രദങ്ങളുടെ ബൂ ലോഗമേ
എന്റെ സ്നേഹവും സന്തോഷവും
നിനക്ക് നന്ദി ...നിങ്ങള്ക്ക് നന്ദി
സസ്നേഹം
