Monday, August 12, 2024

വെള്ള മണൽ പരപ്പിലൊരു പച്ചത്തുരുത്ത്



ബീബീസ് ലോഡ്ജിലെ മുറിയിലിരുന്നാൽ ബോട്ട് ജെട്ടി കാണാം.നേരിയ തണുപ്പുള്ള കാറ്റ് സദാ വീശിക്കൊണ്ടിരിക്കുന്ന 

ശാന്തമായ നീല ലഗൂണിലെ വെള്ള മണൽ പരപ്പിലൊരു പച്ചത്തുരുത്ത്.കടമത്ത് ദീപ്. അണിഞ്ഞൊരുങ്ങി ഹൂറി  ചമഞ്ഞൊരു ബീബി തന്നെയാണ് കടമത്ത്. ഇളനീരിന്റെ മധുരമുള്ള സ്നേഹം കൊണ്ട് വിരുന്നൂട്ടുന്ന നാട്ടുകാരാണ് ലക്ഷദീപിനെ ഏറ്റവും മനോഹരമാക്കുന്നത്.
ബോട്ട് ജെട്ടിയാണ് ദീപുകളിലെ  പുറത്തേക്കുള്ള ഏക വഴി. അത് കൊണ്ടായിരിക്കാം രാവിലെ മുതൽ ആളുകൾ ജെട്ടിയുടെ അടുത്ത് അൽപനേരം കൂട്ടം കൂടി നിൽക്കുന്നത് കാണാം. അടുത്തുള്ള ചായക്കടകളിൽ അന്നേരം നല്ല തിരക്കാണ്. ചിലപ്പോൾ അടുത്ത ദീപുകളിൽ നിന്ന് ഒന്നോ രണ്ടോ വെസലുകൾ വരാനുണ്ടാകും. അതുമല്ലെങ്കിൽ പുറം കടലിൽ നങ്കൂരമിട്ട ഒരു കപ്പലിൽ നിന്ന് യാത്രക്കാർ വരാനും പോകാനുമുണ്ടാകും. അന്നേരങ്ങളിൽ ബൈക്കുകളും ഓട്ടോയും കാറും സൈക്കിളുമൊക്കെയായി പരിസരത്ത് ചെറിയ ബഹളമയമായിരിക്കും. അത് കഴിഞ്ഞാൽ പിന്നെ ശൂന്യമായ ജെട്ടിയും പരിസരവും പെട്ടന്ന് മറ്റൊരു ഭാവം പകരും. നമുക്കപ്പോൾ ലഗൂണിനോട് ചേർന്നുള്ള റോഡിലൂടെ വലത്തോട്ടോ ഇടത്തോട്ടോ പോകാം. എങ്ങോട്ട് പോയാലും എത്തുക കടലിലാണെന്നതിനാൽ തിരിച്ചു നടന്നാൽ വഴി തെറ്റാതെ മുറിയിലെത്താം. 9 കിലോ മീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയുമുള്ള ഈ ദീപാണ് ഞാൻ സഞ്ചരിച്ച ദീപുകളിൽ ഏറ്റവും ആകർഷകമായി തോന്നിയത് .
രാവിലെയോ വൈകുന്നേരമോ മീൻ പിടുത്ത ബോട്ടുകൾ മടങ്ങി വരുമ്പോഴാണ് മറ്റൊരു തിരക്ക് കാണുക. ചൂര മീനോ ബെൽറ്റ് ഫിഷോ പോലുള്ള മത്സ്യങ്ങളാണ് ഉണ്ടാവുക. മത്സ്യങ്ങൾ കൊണ്ട് എന്ത് വിഭവവും ഉണ്ടാക്കാൻ മിടുക്കികളാണ് ഇവിടത്തെസ്ത്രീകൾ. ചൂരയുടെ ചമ്മന്തി,ഉപ്പേരി,അച്ചാർ,കറികൾ,എന്ന് വേണ്ട വിവിധതരം സ്നാക്സുകളും ദീപ് സൽക്കാരങ്ങളിൽ നിറഞ്ഞു നിന്നു. 
അടിയിൽ ഗ്ലാസ്സ് ഘടിപ്പിച്ച ബോട്ടിൽ നീലനിറമുള്ള ലഗൂണിലൂടെ ഒരു സവാരി തരപ്പെടുത്തി. വിവിധ വര്ണങ്ങളിലും രൂപങ്ങളിലുമുള്ള കടൽ മത്സ്യങ്ങളും അപൂർവ ജീവികളും പവിഴപ്പുറ്റുകളും മറ്റും കണ്ടുള്ള യാത്ര അപൂർവ സൗഭാഗ്യമാണ്. സന്ധ്യ മയങ്ങിയപ്പോൾ ലഗൂണിൽ കുളിക്കാനിറങ്ങി.അപ്പോഴാണ് കാലിൽ കൊത്തിക്കളിക്കുന്ന മത്സ്യങ്ങളുടെ കൂട്ടമെത്തിയത്. തങ്ങ കോയയുടെ വീട്ടിൽ നിന്ന് ടോർച്ചുകളും വലയും എത്തി. വല വിരിച്ച് വെളിച്ചം കാണിച്ച് മീനുകളെ ആകർഷിച്ചു വലയിലാക്കി ഒറ്റ വീശിൽ തന്നെ നാലഞ്ച് കിലോ മീൻ. പിന്നെ കടപ്പുറത്ത് തന്നെ അത് പാകം ചെയ്ത് കഴിക്കുന്ന തിരക്ക്.  ആ രാത്രിയിൽ തങ്ങ കോയയുടെ പറമ്പിലെ തെങ്ങുകളിൽ നിന്ന് ഇളനീർ പറിച്ചു കുടിച്ചു. നിലാവ് സാക്ഷിയായി പാട്ടിന്റെയും അറബാനയുടെയും താളത്തിൽ ഞങ്ങൾ സ്വയം മറന്നു.
വൈകുന്നേരങ്ങളിൽ അസ്തമയഭംഗി നോക്കി വെളുത്ത മണലിൽ ഇരിക്കുമ്പോൾ അധികം അകലെയല്ലാതെ ഒരു നിഴൽ പോലെ അമിനി ദീപ് കാണാം. കടമത്ത് നിന്ന് അമിനിയിലേക്ക്   കടൽപ്പാലം നിർമിക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും ശക്തമായ അടിയൊഴുക്കും കടലാഴവും തടസമായതിനാൽ ഉപേക്ഷിക്കുകയായിരുന്നുവത്രെ. നോക്കിയാൽ കാണുന്ന ദൂരമാണെങ്കിലും ഒരു മണിക്കൂർ നേരം കടലിലൂടെ ചുറ്റിയാണ് ബോട്ടുകൾ അങ്ങോട്ട് എത്തുക. രാവിലെയും വൈകിട്ടും ഇരു ദീപുകൾക്കുമിടയിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബോട്ടുകളുമുണ്ട്.അത്തരമൊരു മത്സ്യബന്ധന ബോട്ടിലാണ് ഞങ്ങൾ പിറ്റേ ദിവസം അമിനിയിലേക്ക് പോയത്. തിരമാലകളിൽ ചാഞ്ചാടിയുള്ള ആ യാത്ര ജീവിതത്തിൽ അവിസ്മരണീയമായ ഒരു കടലനുഭവം തന്നെയായിരുന്നു. 

റശീദ് പുന്നശ്ശേരി 

ചിനാബിന്റെ തീരം

 


ആപ്പിൾ നിറച്ച ട്രക്കുകൾ ചുരമിറങ്ങുന്ന തിരക്കിൽ പെട്ട് കിടന്ന 12  മണിക്കൂറുകൾ. ഇത്തവണത്തെ കശ്മീർ യാത്ര ജമ്മുവിൽ നിന്ന് പുതിയ ഹൈവേയിലെ ചുരങ്ങളും തുരങ്കങ്ങളും കടന്ന് 6 മണിക്കൂർ കൊണ്ട് ശ്രീനഗർ പിടിക്കാമെന്നായിരുന്നു മോഹം. എന്നാൽ ജമ്മു ശ്രീനഗർ ദേശീയ പാതയിൽ റമ്പൻ, ദിഗ്‌ദോൽ ഭാഗങ്ങളിലെ കുപ്പിക്കഴുത്ത് പോലെ അപകടകരമായ ചില വളവുകളിൽ വാഹന ബാഹുല്യം കാരണം നിന്നും നടന്നും തുരങ്കങ്ങളിൽ  കുടുങ്ങിയുമുള്ള യാത്ര അവസാനിച്ചത് പന്ത്രണ്ട് മണിക്കൂർ കൊണ്ടാണ്. ഈ ഭാഗങ്ങളിൽ മലയിടുക്കുകൾക്കിടയിലൂടെ  അത്യഗാധമായ താഴ്ചയിൽ ചിനാബ്  നദി ഒഴുകുന്നുണ്ട്.






ചിനാബിന്റെ തീരം ചേർന്ന് കൂറ്റൻ പാലങ്ങളും തുരങ്കങ്ങളും മറ്റുമായി നാഷണൽ ഹൈവേയുടെ പണി പുരോഗമിക്കുന്നു. വഴിയിൽ തകർന്നു വീണ ചില തുരങ്കങ്ങളും മണ്ണിൽ പുതഞ്ഞു പോയ വിലപിടിപ്പുള്ള യന്ത്രോപകരങ്ങളും 

 മറ്റും കണ്ടു. ഇത് വഴി ബനിഹാലിൽ എത്തുകയാണ് ദുഷ്കരം. ഒക്ടോബറിൽ ആപ്പിൾ മരങ്ങൾ കായ്ച്ചു നിൽക്കുന്ന തോട്ടങ്ങളിൽ നിന്ന് ആപ്പിളുമായി ഇറങ്ങുന്ന ട്രക്കുകൾ അത്രയേറെയുണ്ട് നിരയായി നിൽക്കുന്നു. ചിലയിടങ്ങളിൽ വൺ വേയാണ്. ഇവിടെ കടന്നു പോകാൻ മണിക്കൂറുകൾ വേണം.
ഒന്നും ചെയ്യാനില്ലാതെ റോഡിലൂടെ നിരയായി നിൽക്കുന്ന വാഹനങ്ങളിലെ വിവിധ ദേശക്കാരായ മനുഷ്യരുമായി സംസാരിച്ചു. നാൽപത് വർഷമായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന കുൽദീപുമായി സൗഹ്രദത്തിലായത് പെട്ടന്നാണ്. ഹിമാചൽ രജിസ്‌ട്രേഷനുള്ള വാഹനത്തിൽ ഹരിയാനയിൽ നിന്നുള്ള ലോഡുമായി രണ്ട് ദിവസം മുമ്പ് പുറപ്പെട്ടതാണ്. ട്രക്ക് ജീവിതത്തിലെ 
ബനിഹാലിൽ നിന്ന്  ഖാസിഗുണ്ട് വരെ എത്തുന്ന 40 കിലോമീറ്റർ ദൂരമുള്ള ചുരം റോഡ് കടന്ന് വേണമായിരുന്നു നേരത്തെ ശ്രീനഗറിലെത്താൻ. ഈ നാൽപത് കിലോമീറ്റർ വലിയ ട്രക്കുകൾ കയറി ഇറങ്ങുന്നത് പത്ത് മണിക്കൂറോളം സമയമെടുത്തായിരുന്നു. മഞ്ഞു വീഴ്ച തുടങ്ങിയാൽ പിന്നെ ഇവിടെ ഗതാഗതം പൂർണമായി നിലക്കുകയും ചീയും.8 കിലോമീറ്റർ മല തുരന്ന് പണിത തണലിലൂടെ പത്ത് മിനിറ്റ് കൊണ്ട് ഇപ്പോൾ ഇത്രയും ദൂരം താണ്ടാനാവും. അദ്ദേഹത്തിന്റെ കഥകൾ കേട്ടിരുന്ന്  കുറെ നേരം പോയതറിഞ്ഞില്ല. അപ്പോൾ മുന്നിൽ നിന്ന് വാഹനങ്ങൾ നീങ്ങിത്തുടങ്ങി. വീണ്ടും കാണാമെന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ യാത്ര പറഞ്ഞു.
ഹൈവേയിൽ ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലും തുരങ്കങ്ങളും പാലങ്ങളുമുണ്ട്. ഇത് കൂടു പൂർത്തിയാകുന്നതോടെ ജമ്മുവിൽ നിന്ന് മൂന്നോ നാലോ മണിക്കൂർ കൊണ്ട് കാശ്മീരിലെത്താമെന്ന് പ്രതീക്ഷിക്കുന്നു. മലമുകളിലെ ചെറിയ ലോകത്ത് ജീവിച്ച് പുറം ലോകമറിയാതെ മരിച്ചു പോയ തലമുറകൾ എത്രയായിരിക്കും. പുതിയ കാലവും സാങ്കേതിക മികവുകളും വഴിതരണികൾ ഇല്ലാതാക്കി മുന്നേറുകയാണ്. കാശ്മീരിൽ തോട്ടങ്ങളിൽ പറിച്ച ആപ്പിളുകൾ ഒറ്റ ദിവസം കൊണ്ട് നമ്മുടെ കൈകളിലെത്തുന്ന നാളുകൾ വിദൂരമായിരിക്കില്ല.

ഗൾഫ്കാരന്റെ ലോകങ്ങൾ

വൈകുന്നേരം ഒഴിഞ്ഞിരുന്ന് ഒരു ചായ കുടിക്കാനാണ് ഞാനാ ബേക്കറിയിൽ കയറാറുള്ളത്ഇരിക്കാനുള്ള ഒരിടം എന്നതിൽ കവിഞ്ഞ ഒരു പ്രത്യേകതയും  കടയിലെ ചായക്കോ കടികൾക്കോ ഇന്ന് വരെ നൽകാനായിട്ടില്ല എന്നതാണ് യാഥാർഥ്യംഇന്നലെ കയറിയപ്പോൾ പുതിയ ഒരാളാണ് ക്യാഷിൽസപ്ലയറും മാറിയിട്ടുണ്ട്.ബോർഡൊക്കെ ഒന്ന് മിനുക്കി അകത്തും ചില ക്രമീകരണങ്ങളൊക്കെ വരുത്തിയിട്ടുണ്ട്ഒരു നാലഞ്ച് ലക്ഷം പൊടിച്ചു കാണും.
വെറുമൊരു ചായയും കടിയും പറഞ്ഞതോടെ അതെടുക്കാൻ അവിടത്തെ  പരവേശം കണ്ടാലറിയാം പുതിയ ആളുകളാണെന്ന്ചായ കൊണ്ട് തന്നത് കൗണ്ടറിൽ നേരത്തെ കണ്ട ചെറുപ്പക്കാരനാണ്.
"ഗൾഫിൽ ആയിരുന്നല്ലേ?" കുശലാന്വേഷണങ്ങൾക്കിടയിൽ ഞാൻ ചോദിച്ചു.
"അതെ.. കഴിഞ്ഞ മാസം നിർത്തി പോന്നു കട കൊടുക്കുന്നെന്ന് കേട്ടപ്പോൾ ഏറ്റെടുത്തുമൂപ്പർ ഗൾഫിൽ പോകാൻ വേണ്ടി വിറ്റതാ"
കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടെ ഞാനിത് എത്ര തവണ കേട്ടു എന്നറിയില്ലഎത്ര പേരെ ഇതേ രൂപത്തിൽ പരിചയപ്പെട്ടു എന്നും നിശ്ചയമില്ലഒരു കാര്യം ഉറപ്പാണ്മിക്കവരും പ്രവാസം അവസാനിപ്പിച്ച് നാട്ടിലൊരു സംരംഭവുമായി മുന്നോട്ട് പോകാൻ തയാറായി വന്നവരായിരുന്നുഇവരിൽ പലരുടെയും കഥകൾ ഞാനിവിടെ ഇരുന്ന് കേട്ടതാണ്കുറെ കാലം പ്രവാസിയായിരുന്നതിനാൽ അവർ പറഞ്ഞ കഥകളിളെല്ലാം ഞാൻ എന്നെ കണ്ടെത്തിയിരുന്നു.അവരുടെ സ്വപ്നങ്ങളുടെ രസതന്ത്രം എനിക്ക് പെട്ടന്ന് ഉൾക്കൊള്ളാമായിരുന്നു.
 അങ്ങാടി അവസാനിക്കുന്നിടത്താണ് ഷാഹിദിന്റെ ഫർണിച്ചർ ഷെഡുള്ളത്ഞങ്ങൾ നേരത്തെ തന്നെ നല്ല പരിചയക്കാരാണ്എനിക്കൊരു ടീപ്പോയി ഉണ്ടാക്കി തരാൻ വേണ്ടി അവനെ ഏല്പിച്ചിട്ട് മാസങ്ങളായി.ഇടക്ക് കാണുമ്പോൾ "നമുക്ക് പെട്ടന്ന് സെറ്റാക്കാം ഒരു കടയുടെ ഉത്‌ഘാടനം  മാസമുണ്ട് അതൊന്ന് കഴിഞ്ഞോട്ടെഎന്നാണ് സ്ഥിരം പറയുകഫർണിച്ചർ പണി മെല്ലെ സൈഡാക്കി വച്ച് അവനിപ്പോൾ ഇന്റീരിയർ വർക്കിന്‌ പിന്നാലെയാണ്അതാകുമ്പോ കറണ്ട് ബിൽ മുതൽ സംഭാവന പിരിവ് വരെയുള്ള പലതും ലാഭിക്കാംപണിയാണെങ്കിൽ പണിയോട് പണി.പത്ത് ബംഗാളികളും അവനും ഒരു ഓട്ടോ വണ്ടിയും ഒരു മിനിറ്റ് നിൽക്കാൻ നേരമില്ലാതെ ഓടുന്നത് കാണാം. "കുറെ ഗൾഫ്കാരിങ്ങനെ പൈസയും കൊണ്ട് പിന്നാലെ കൂടുമ്പം എങ്ങനെയാ നിൽക്കാൻ നേരം"  എന്നാണ് ഇടക്കവൻ തമാശ പറയാറ്അവൻ പറയുന്ന ഒരു കടയുടെ ഉത്‌ഘാടനം ചില മാസങ്ങളിൽ ഒന്നും രണ്ടുമൊക്കെയാവാംഓരോ സംരംഭകന്റെയും സ്വപ്നങ്ങൾക്കനുസരിച്ച് വലുതാവുകയും ചെറുതാവുകയും നിറം മാറുകയും ചെയ്യുന്ന സ്ഥാപനങ്ങൾ കൊണ്ട് നമ്മുടെ നാട് വികസിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്ഇവയിൽ പലതും കെട്ടിപ്പൊക്കുന്നതാകട്ടെ മുമ്പേ ഗമിച്ച സ്വപ്നാടകരുടെ നഷ്ടസ്വപ്നങ്ങൾക്ക് മീതെയാണ് താനും.
വർഷങ്ങൾക്ക് മുമ്പാണ് ഷമീമിനെ കണ്ട് തുടങ്ങിയത്ഇടക്കൊരു പൊറാട്ട കഴിക്കാൻ തോന്നുമ്പോൾ കയറി ചെന്നിരുന്ന ഒരു സാധാരണ ഹോട്ടൽവർഷങ്ങൾ സൗദിയിൽ ജോലി ചെയ്ത് തിരിച്ച്ചെത്തിയ ആളാണ് ഷമീംകച്ചവടമൊക്കെ അങ്ങനെ തട്ടിയും മുട്ടിയും പോകുന്ന കാലത്ത് പൂട്ടണോ നിക്കണോ തിരിച്ച്‌  ഗൾഫ് പിടിക്കണോ എന്നൊക്കെയുള്ള സന്ദേഹങ്ങൾ പങ്ക് വെക്കാവുന്ന ഒരാളെന്ന നിലയിൽ ഞങ്ങൾ അടുപ്പത്തിലായിഒരു ദിവസം അവന്റെ കടക്ക് മുന്നിലെ ചെറിയ കോണിൽ ഉപയോഗിച്ച കുറെ ബേക്കറി അലമാരകളും ഓവനും അടുപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നുവില്പനക്ക് എന്നൊരു ബോഡുമുണ്ട്പഴയൊരു പ്രവാസി സുഹൃത്ത് തുടങ്ങി കുടുങ്ങിയ ബേക്കറി ഒഴിവാക്കി തിരിച്ചു പോകുമ്പോൾ ഏൽപ്പിച്ചു പോയതാണ്വിലയൊന്നും നോക്കണ്ടാ കിട്ടിയതിനു കൊടുത്തോളാൻ പറഞ്ഞു.
അടുത്ത ആഴ്ച ചെന്നപ്പോൾ അതൊക്കെ കാലിയായിരുന്നുബേക്കറി തുടങ്ങാൻ പോകുന്ന ആരോ അതെല്ലാം വാങ്ങിച്ചു കൊണ്ടുപോയി.ചില്ലറ ലാഭമൊക്കെ കിട്ടിയത്രേ.ഇപ്പോൾ
വേറെ ചില ഐറ്റംസ് എത്തിയിട്ടുണ്ട്വില കിട്ടിയാൽ അകത്തുള്ളതും ഞാൻ കൊടുക്കുമെന്ന് അവൻ പറഞ്ഞത് ഞാൻ തമാശയാക്കിഎന്നാൽ അവൻ വാക്ക് പാലിച്ചുകുറച്ച് ദിവസം കഴിഞ്ഞു ചെല്ലുമ്പോൾ അവന്റെ ഹോട്ടൽ മുഴുവൻ പഴയ അടുപ്പും അലമാരയും ഫ്രിഡ്ജും ഫ്രീസറും മറ്റുമായി നിറഞ്ഞിട്ടുണ്ട്സപ്ലയർ ബംഗാളി അലമാരയുടെ തുരുമ്പൊക്കെ പോക്കി പെയിന്റടിക്കുന്നുതൽക്കാലം ഒന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചുപഴയ ഫ്രിഡ്ജ് പൊടിതട്ടുന്നതിനിടയിൽ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നീട് അത് വഴി പോകുമ്പോൾ  കടയിൽ തിരക്ക് വർദ്ദിച്ചു വരുന്നതും അതിനടുത്ത മുറികൾ കൂടി ഷമീമിന്റെ കടയാവുന്നതും  ഭാഗത്തെ ചില ഗോഡൗണുകൾ അവന്റെ കയ്യിൽ വരുന്നതുമൊക്കെ കാണാൻ സാധിച്ചുപിന്നീട് കണ്ടപ്പോൾ  
"ഗൾഫിൽ പോകണ്ടേ ഷമീമേഎന്ന ചോദ്യത്തിന് "
"എന്തിന് ഗൾഫ്‌കാരൊക്കെ ഇപ്പൊ ഇവിടെ വരുന്നുണ്ടല്ലോഎന്നായിരുന്നു അവന്റെ മറുപടി.
ഒരു ഗൾഫ്കാരൻ വന്ന് കുറെ സാധനങ്ങളും വാങ്ങി എവിടെയെങ്കിലും ഒരു ഹോട്ടൽ തുടങ്ങുംകുഴിമന്തിപ്രവാസി തട്ടുകട തുടങ്ങിയ ക്ളീഷേ ബോഡും വക്കുംആദ്യത്തെ കുറച്ച് ദിവസം ഓന്റെ വീട്ടുകാരും കുടുംബക്കാരുമൊക്കെയായി നല്ല തിരക്കായിരിക്കുംനാട്ടിലെ യുവാക്കളൊക്കെ ഇടക്കൊന്ന് വന്ന് രുചി നോക്കിപ്പോകുംകുറച്ചു ദിവസം കഴിഞ്ഞാൽ കുഴിയുമില്ല മന്തിയുമല്ല എന്നറിയുന്നതോടെ അവർ പുതിയ രുചി തേടും.പിന്നെ പിന്നെ അവനും ബംഗാളിയും മാത്രം ബാക്കിയാവുംഅപ്പോഴേക്കും വലിയ കടവും ബാധ്യതയും ആയിട്ടുണ്ടാകും.അപ്പോൾ അവൻ വീണ്ടുമെന്റെ അടുത്ത് വരുംഎന്തെങ്കിലും തന്ന് ഇതൊന്ന് തിരിച്ചെടുക്കാൻ.അടുത്ത ആൾ ഗൾഫിൽ നിന്ന് വരുമ്പഴേക്ക് ഞാൻ അതൊക്കെ തുടച്ചു വൃത്തിയാക്കി വക്കുംഹോട്ടൽതട്ടുകടബേക്കറികൂൾബാർ അങ്ങിനെ പ്രവാസി സംരംഭകർക്ക് ആവശ്യമായത് എന്തും മിതമായ നിരക്കിൽ ഇവിടെ കിട്ടുംതിരിച്ചെടുക്കുമെന്ന ഉറപ്പുമുണ്ട്. അങ്ങിനെ ഒരു റൊട്ടേഷനിൽ തെറ്റില്ലാതെ പോകുന്നുനമ്മുടെ സെക്കൻഡ് ഹാൻഡ് ഐറ്റംസൊന്നും പിടിക്കാത്ത വേറെ കുറെ ആളുകളുണ്ട്മിക്കവാറും കുറെ പേർ  ഷെയറിട്ട് തുടങ്ങുന്ന പരിപാടിഅവര് കോയമ്പത്തൂരും മൈസൂരുമൊക്കെ പോയി പുത്തൻ സാമഗ്രികൾ കൊണ്ടിറക്കുംകട പൂട്ടുമ്പോ അതും വാങ്ങേണ്ട ചുമതല എനിക്ക് തന്നെയാണ്ഓരോ ചായ കുടിച്ച് കൊണ്ട് ഞങ്ങൾ സംസാരിച്ചിരുന്നു.
"ദേ  ഫ്രിഡ്ജ് കണ്ടോ രണ്ട് വർഷം കൊണ്ട് അഞ്ച് തവണയാണ് ഞാനത് വിറ്റത്എനിക്ക് ഏറ്റവും കൂടുതൽ ലാഭം നേടിത്തന്ന  സാധനം  ഓർമക്കായി സൂക്ഷിച്ചു വച്ചാലോ എന്നാലോചിക്കുകയാണ് ഞാൻ." 
സത്യത്തിൽ ചിരിക്കണോ കരയണോ എന്ന ഒരു മാനസികാവസ്ഥയിലായി ഞാനപ്പോൾ.
ഓരോ പ്രവാസിയുടെയും എത്ര നാളത്തെ സ്വപ്നങ്ങളാണ് നാട്ടിലെ ശിഷ്ടകാല  സുന്ദരജീവിതംപ്രഭാതത്തിനു മുമ്പേ മുഴങ്ങുന്ന അലാറത്തിന്റെ നിലവിളിയിൽ തുടങ്ങുന്ന നിശ്ശബ്ദ നെടുവീർപ്പുകൾ തലമുറകൾ രണ്ടോ മൂന്നോ കൈമാറി വന്ന മാറ്റങ്ങളൊന്നും ഉൾക്കൊള്ളാൻ മാത്രം ഇപ്പോഴും വളർന്നിട്ടില്ലസാധാരണ പ്രവാസിയുടെ അതിജീവന പ്രതീക്ഷകൾ അനന്തമായി പായുന്ന സമയ സൂചികൾ പോലെ നീളുന്നതാണ്എങ്ങിനെയെങ്കിലും കരപിടിക്കാൻ സാധിക്കുന്ന ആളുകളുടെ ഇന്നത്തെ അവസ്ഥയാണ് മേൽ പറഞ്ഞ അനുഭവ സാക്ഷ്യങ്ങൾഇരുപതും മുപ്പതും വർഷങ്ങൾ നീണ്ട പ്രവാസപ്പെരുമഴക്കൊടുവിൽ ഏറെ പ്രതീക്ഷകളോടെ നാടണയുന്നവർ നേരിടുന്ന മാനസിക അടിയന്തിരാവസ്ഥയും സാമ്പത്തിക സന്ദേഹങ്ങളും ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്
കാലമേറെ മാറിയിട്ടും നാടും നാട്ടുകാരും മാറിയിട്ടും തട്ടുകടയിൽ നിന്നും കുഴിമന്തിയിൽ നിന്നും കരകയറാത്ത സംരംഭക സ്വപ്നങ്ങളാണ് ഇന്നും  സാധാരണ പ്രവാസിയുടേത്ആട്കോഴികന്നുകാലി ഫാമുകൾബേക്കറികൂൾബാർപച്ചക്കറിവണ്ടിടാക്സി മുതൽ നാലഞ്ച് പേർ ചേർന്ന് തുടങ്ങുന്ന ചെറുകിട കച്ചവടങ്ങളിൽ ഒതുങ്ങുകയാണ് പ്രവാസി സംരംഭങ്ങളിപ്പോഴുംഒരാൾ തുടങ്ങി വിജയിപ്പിച്ച് കരകയറിയ  സംരംഭങ്ങൾ അതേ പടി പകർത്തുകയെന്ന ഒട്ടും ശ്രമകരമല്ലാത്ത മാർക്കറ്റ് സ്റ്റഡിയാണ് (കമ്പോള പഠനംമലയാളികൾക്ക് ഇന്നുമിഷ്ടംഅതിന് ഗൾഫെന്നോ നാടെന്നോ വ്യത്യാസമില്ല
അയാൾ  തുടങ്ങുന്ന സമയംപ്രദേശത്തിന്റെ ആവശ്യംഉപഭോഗ്‌താക്കളുടെ താല്പ്പര്യങ്ങളൾ,സമാനമായ സംരംഭങ്ങൾ,മത്സര സാധ്യതകൾനമ്മുടെ മാത്രം പ്രത്യേകതകൾ,വിപണന തന്ത്രംതുടങ്ങി പല ഘടകങ്ങളും വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ചിലവഴിക്കുന്ന പണവും സമയവുമാണ് ഓരോ സംരംഭത്തിന്റെയും ഭാവി നിർണയിക്കുന്നത്ഇതൊന്നുമില്ലാതെ എല്ലാം ഭാഗ്യത്തിന് വിട്ടുകൊടുക്കുന്ന അപകടകരമായ രീതിയാണ് നമ്മളിപ്പോഴും പിൻ തുടരുന്നത്ഇത് നാം തുടങ്ങുന്ന സംരംഭത്തിന് മാത്രമല്ല മറ്റുള്ള കച്ചവടക്കാരുടെ നിലനിൽപ്പ് കൂടി അവതാളത്തിലാക്കുംഅതാണ് നാട്ടിലിപ്പോൾ കാണുന്ന കുഴിമന്തി ദുരന്തം
ഓരോ നിമിഷവും പുതിയ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന തലത്തിലേക്ക് നെറ്റ്‌വർക് കണക്ടീവിറ്റി നമ്മുടെ നാടിനെ മാറ്റിയിട്ടുണ്ട്പ്രവാസഭൂമികയിൽ ഇപ്പോഴും "റേഷനായിമാത്രം കിട്ടുന്ന ഡാറ്റ നമ്മുടെ നാട്ടിൽ വിപ്ലവകരമായ സാഹചര്യം ഉണ്ടാക്കിയിട്ടുമുണ്ട്ഇഷ്ടമുള്ളതെന്തും വിരൽത്തുമ്പിൽ വാങ്ങുന്ന തലമുറക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ശീലിക്കുകയാണ് നാട് പിടിക്കുന്ന ഓരോ പ്രവാസിയും ആദ്യമായി ചെയ്യേണ്ടത്ഒന്നോ രണ്ടോ വർഷം ശമ്പളമില്ലാതെ ജീവിക്കാൻ വേണ്ട മുതൽ മുടക്കാണ്  കയ്യിൽ ഉണ്ടാകേണ്ടത് സമയം കൊണ്ട് നാട് വിട്ടു പോയ കാലത്തിൽ നിന്ന് വർത്തമാനത്തിലേക്ക് സ്വയം സന്നിവേശിപ്പിക്കാൻ കഴിയുക എന്നതാണ് വിജയത്തിന്റെ മുഖ്യ ഘട്ടം. എല്ലാ അർത്ഥത്തിലും പ്രവാസമെന്ന മത്ത് വിട്ട ശേഷം അത് വരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ഏറ്റവും അനുയോജ്യമായ ഒരു തീരുമാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.അത് വരെയുള്ള ക്ഷമയാണ് നിങ്ങൾ നാട്ടിൽ നിൽക്കണോ നിത്യപ്രവാസിയായി തുടരണോ എന്ന കാര്യം ഉറപ്പാക്കുക
ഒന്ന് വച്ചാൽ പത്ത് എന്ന സിദ്ധാന്തവുമായി തിരിച്ചെത്തുന്ന പ്രവാസികളെ വശത്താക്കാൻ വരുന്നവർക്ക്  ഇപ്പോഴും  നല്ല കൊയ്ത്ത് തന്നെയാണ്സ്വയം തീരുമാനമെടുക്കാൻ അങ്കലാപ്പുള്ളവരെ വലയിൽ വീഴ്ത്താൻ ഇവർ മിടുക്കരായിരിക്കും.ചൂഷണങ്ങൾ തിരിച്ചറിയാനുള്ള ശേഷി സിദ്ധിക്കുക എന്നതാണ് പ്രവാസം കൊണ്ട് ഓരോരുത്തരും ആർജ്ജിക്കേണ്ട ഒരു  കാര്യംപ്രലോഭനങ്ങളിൽ വീഴാതിരിക്കൽ  വളരെ സാഹസകരമാണ്പ്രത്യേകിച്ച് ആവശ്യത്തിൽ കവിഞ്ഞ സമ്പത്ത് കയ്യിൽ വരുമ്പോൾ 
മുന്നിലെത്തുന്ന അവസരങ്ങളുടെ വലയിൽ വീഴുക എളുപ്പമാകുംസാമ്പത്തിക ചൂഷണങ്ങൾ പെരുകിയ കാലത്ത് സ്വയം ചിന്തിച്ച് ഔചിത്യപൂർണമായ തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്.
സാമ്പത്തിക അച്ചടക്കം ശീലിക്കാൻ ഏറ്റവും നല്ല മാർഗമാണ് പ്രവാസംകിട്ടുന്ന വരുമാനത്തിൽ നിന്ന് കൃത്യമായ വിഹിതങ്ങൾ മനസ്സിലാക്കി ചിലവഴിക്കുകവലിയ ചെലവുകൾക്ക് മുൻകൂട്ടി ബഡ്ജറ്റ് നിശ്ചയിക്കുകവരവ് ചിലവുകൾ ആവശ്യമെങ്കിൽ രേഖപ്പെടുത്തുകകൂട്ട് കച്ചവടങ്ങളിൽ കൃത്യമായ കണക്ക് സൂക്ഷിക്കുകയും ലാഭനഷ്ടങ്ങൾ രേഖപ്പെടുത്തി ധാരണയിൽ മുന്നോട്ട് പോവുകയും ചെയ്യുക.പുതിയ സംരംഭങ്ങളിൽ  ഒരു വർഷമെങ്കിലും പിടിച്ച് നിൽക്കാനുള്ള സാമ്പത്തിക സ്രോതസ് ഉണ്ടായിരിക്കുകഇതൊന്നുമില്ലാതെ കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് തുടങ്ങുകയും ഒന്ന് രണ്ട് മാസം കൊണ്ട് തന്നെ തീരുമാനമാകുകയും ചെയ്യുന്ന അപകടകരമായ കച്ചവടരീതിയാണ് പലരുടെയും ഭാവി തുലക്കുന്നത്
നമ്മുടെ ആത്മവിശ്വാസക്കുറവിനെ ചൂഷണങ്ങൾക്ക് വിട്ട് കൊടുക്കാതിരിക്കുക. പ്രപഞ്ചത്തിൽ നമ്മളല്ലാത്ത മറ്റൊരാൾക്കും നമ്മുടെ വളർച്ച ബാധ്യതയല്ല എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വേണ്ടത്സംശയമുണ്ടെങ്കിൽ പിന്നിട്ട വഴികൾ ഓർത്ത് നോക്കുകപലഘട്ടങ്ങളിൽ പല ദേശങ്ങളിൽ പല വേഷം കെട്ടി കൂടെ വന്ന എത്ര മനുഷ്യർ.  അവസരങ്ങൾ ഒരുക്കിയുംവഴിതടഞ്ഞുംകൂടെ നിന്നുംപ്രോത്സാഹിപ്പിച്ചുംനിരുത്സാഹപ്പെടുത്തിയും വന്നവർക്കിടയിലൂടെ മുന്നേറാൻ നിങ്ങൾ കാണിച്ച തിടുക്കവും ഉത്സാഹവും നേടിത്തന്ന വിജയങ്ങൾ നിങ്ങളുടേത് മാത്രമായി മാറിയില്ലേമറ്റുള്ളതെല്ലാം പടച്ചവനൊരുക്കിയ സാഹചര്യങ്ങളായിരുന്നുസഹായിച്ചവരെ മറക്കാതിരിക്കുകയും ദ്രോഹിച്ചവരെ മറക്കുകയും ചെയ്യുകഅതോടൊപ്പം സന്തോഷവും സമാധാനവും നാളെ കൈവരുന്ന ഒന്നല്ലെന്നും മുന്നോട്ട് പോകുന്ന ഓരോ നിമിഷവും ആത്മീയവും ബൗദ്ധികവുമായ സന്തോഷങ്ങൾ കൊണ്ട്  സമ്പന്നമാണെന്നും മനസ്സിലാക്കുന്നിടത്ത് നമുക്ക് വലിയ ആനന്ദം കണ്ടെത്താനാകും
ചെറിയ മുതൽ മുടക്കും മിതമായ ലാഭവുംചെറിയ മുതൽ മുടക്കും വലിയ ലാഭവുംവലിയ മുതൽ മുടക്കും ചെറിയ ലാഭവുംവലിയ മുതൽ മുടക്കും വലിയ ലാഭവും എന്നിങ്ങനെ ഒട്ടനവധി അവസരങ്ങൾ ബിസിനസിലുണ്ട്ഏത് കച്ചവടത്തിനും ഒരു എളിയ തുടക്കവുംനിലനിൽപ്പ് കാലവുംവളർച്ച ഘട്ടവുംപക്വത കാലവുമടങ്ങിയ ഒരു ചാക്രിക രീതിയുണ്ട്ഇതറിഞ്ഞു കൊണ്ട് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സംരംഭകൻഅവർക്ക് ഓരോ ഘട്ടത്തിലും തങ്ങൾ എത്തിച്ചേരേണ്ട നാഴികക്കല്ലുകളെ കുറിച്ച് വ്യക്തമായ ധാരണയും അതിനായുള്ള ആൾ ബലവും തന്ത്രങ്ങളും ഉണ്ടായിരിക്കും.അല്ലാതെ ഇന്ന് മുതൽ മുടക്കി നാളെ മുടക്ക് മുതൽ തിരിച്ചെടുത്ത് മറ്റന്നാൾ തൊട്ട് ലാഭം കൊയ്യാമെന്ന മോഹവുമായി വരുന്നവരാണ് ഈയാംപാറ്റകളായി പരിണമിക്കുന്നത്.അവസരങ്ങൾ നമുക്ക് ചുറ്റും ധാരാളമുണ്ട്.ജീവിതമായാലും കച്ചവടമായാലും അവ യഥാസമയം കണ്ടെത്തുകയും ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നിടത്താണ് വിജയത്തിന്റെ രസതന്ത്രമുള്ളത്പ്രവാസം വെറുമൊരു ചവിട്ട് പടിയായി കാണുകപുരോഗതിയിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം മാത്രമാണത്തിരികെ വരാൻ പ്രിയപ്പെട്ട ഒരിടമുണ്ടെന്നതാണ് പ്രവാസത്തെ ഇത്രമേൽ സമ്പന്നമാക്കുന്നത്.
റശീദ് പുന്നശ്ശേരി

prev next