Thursday, July 9, 2020

My Lyrics


1

നൂറേ മദീനാ മെഹബൂബെ സലാം 
നയനോം കി താരാ മഹമൂദേ സലാം
തിങ്കൾ നിലാവേ തങ്കൾ ശഫീഏ 
അസ്സലാത്തു വസ്സലാം 
കൻസുൽ ഇലാഹി ശംസുൽ ഫലാഹി  
അസ്സലാത്തു വസ്സലാം  

അഭിവന്ദ്യ രാജാ 
അൻപുടെ താജാ
അകമാണ്ത്വാഹാ 
അവരെൻറെ റൂഹാ 
പള്ളി മിനാരത്തിൽ പാറും പറവകൾ 
ചൊല്ലും  സ്വലാത്താണ് 
അറവന മുട്ടിൻറെ താളത്തിൽ ഫക്കീറ് 
പാടുന്ന ബൈത്താണ് 

സല്ലി അലാ ഹാദനബി 
അലാ ആലിനബി 

തിങ്കൾ നിലാവേ തങ്കൾ ശഫീഏ 
അസ്സലാത്തു വസ്സലാം 
കൻസുൽ ഇലാഹി ശംസുൽ ഫലാഹി  
അസ്സലാത്തു വസ്സലാം  
നൂറേ മദീനാ മെഹബൂബെ സലാം 
നയനോം കി താരാ മഹമൂദേ സലാം

അഴകാം മദീനാ 
അവിടൊന്ന് ചേരാൻ  
അദബോടെ  റൗളാ 
അണയാൻ മുറാദാ 
ആയിരം കാതങ്ങൾ താണ്ടിക്കൊണ്ടെത്തുന്നോർ 
ചൊല്ലുന്ന  ശുക്റാണ് 
ആലങ്ങൾക്കാകെയും കാരണ ഭൂതരെ 
വാഴ്ത്തുന്ന  ദിക്റാണ്

സല്ലി അലാ ഹാദനബി 
അലാ ആലിനബി 

തിങ്കൾ നിലാവേ തങ്കൾ ശഫീഏ 
അസ്സലാത്തു വസ്സലാം 
കൻസുൽ ഇലാഹി ശംസുൽ ഫലാഹി  
അസ്സലാത്തു വസ്സലാം  
നൂറേ മദീനാ മെഹബൂബെ സലാം 
നയനോം കി താരാ മഹമൂദേ സലാം



2


വോ റബ് കീ റഹ്മത് ഹേ
ആഷിഖ് ഹേ ഹാദി ഹേ
യേ ലബ്  സേ ബോലൂഗേ
പ്യാരാ  നാം
സല്ലി സല്ലി സല്ലി സല്ലി അലാ
ഖൈരി ഖൈരി ഖൽകി
ഹുബ്ബി ഹുബ്ബി ഹുബ്ബി ഹുബ്ബിനാ
ദിൽസേ

ബദറുദ്ദുജാ ശാഹേ ജഹാൻ
പ്യാരേ റസൂൽ സലാം
ഖൈറുൽവറാ നൂറേ ജിനാൻ
മേരാ റസൂൽ സലാം

സിന്ദഗീ ഇൻ കേ ലിയേ
ഇശ്ഖ് സേ ബർ ദോ ഖുദാ

സല്ലി സല്ലി സല്ലി സല്ലി അലാ
ഖൈരി ഖൈരി ഖൽകി
ഹുബ്ബി ഹുബ്ബി ഹുബ്ബി ഹുബ്ബിനാ
ദിൽസേ

ശംസുൽ ഹുദാ റൂഹേ അനാം
രാജാ റസൂൽ സലാം
സൈനുൽ ഉലാ  പീറേ കിറാം
ഖാജ റസൂൽ സലാം

യാ കരീം   മേരേ ദുആ
മാൻഗ് ലൂ  ഇൻകാ രിളാ

സല്ലി സല്ലി സല്ലി സല്ലി അലാ
ഖൈരി ഖൈരി ഖൽകി
ഹുബ്ബി ഹുബ്ബി ഹുബ്ബി ഹുബ്ബിനാ
ദിൽസേ

Rasheed Punnassery
Anwar Aman
Ziayaul Haq

3



വിരഹത്തിൻ നൊമ്പരമെല്ലാം ഉള്ളിലൊതുക്കി കാത്തിരിക്കും
കരയുന്നൊരു കുഞ്ഞുകിനാവാണെന്നും പ്രവാസം
കര തേടും കടലിൻ നടുവിൽ
കാരുണ്യത്തിൻ ദൂത് പോലെ
ചിരി തൂകാനിവർക്കില്ല ഒട്ടും മനപ്രയാസം

താണ്ടുന്നൊരു ദൂരമെല്ലാം
ഉറ്റവരുള്ളിൽ കൂട്ടിരിക്കും
വീണ്ടും വരൂമെന്നൊരു ദിനമത്
കാത്ത് കാത്തു പൂതി തീർക്കും
കണ്ടോരുടെ  സങ്കട കഥകൾ
സ്വന്തമെന്ന മനസ്സാലേ
കണ്ടറിയുന്നിവരുടെ വ്യഥകൾ
ക്കെന്നാണാശ്വാസം

നാടിന്റെ നട്ടെല്ലാണിവർ
നന്മയിലെല്ലാം കൂട്ട് കൂടും
ആടുന്നൂ വേഷം പലതും
വീടും നാടും  പോറ്റുവാൻ
ഓടുന്നൊരു യന്ത്രം പോലെ
തീരുന്നോരോ രാപ്പകലും
തേടുന്നു നന്മകൾ മാത്രം
എന്നും പ്രവാസീ

4
പ്രവാസി
-------
ഇനിയെന്ത് ചെയ്യുവാൻ
ഇനിയെങ്‌ പോകുവാൻ
ഇവിടെക്കിടന്നങ് മരിച്ചിടേണോ?
ആരോട് പറയുവാൻ
ആരുണ്ട് കേൾക്കുവാൻ
ആത്മാവ് പുകയുന്ന ചോദ്യ ചിഹ്നം?
സങ്കടക്കടൽ കടന്നകലേക്ക്
നീന്തുമ്പോൾ
സങ്കൽപ്പമേറെ കൂടെ വന്നു .
സ്വന്തങ്ങൾ സ്നേഹങ്ങൾ
സാമൂഹ്യ ബന്ധങ്ങൾ
സന്താപകണ്ണീരിൽ പൂണ്ടു നിന്നു
പച്ചപ്പ് തേടിയോർ പാവങ്ങൾ
പാഴ്മരുഭൂമിയിൽ
പിച്ചവെച്ചങ്ങനെ നീങ്ങി മെല്ലെ .
പണിയുന്നു രാപ്പകൽ നാളെക്ക് വേണ്ടി
പലനാൾ കിനാ കണ്ട
പട്ടിണിയില്ലാത്ത സ്വപ്ന ലോകം .
അപരാധമേതുമേ ചെയ്തതില്ല
അഖില പ്രവാസികൾ,
അരുതേ ഞങ്ങളെ കൈവിടല്ലേ .
അപരന്റെ നോവുകൾ നെഞ്ചോട് ചേർത്തവർ,
അന്തസ്സ്‌ കാത്തവർ
അന്യരല്ലിതു നാടിൻ സേവകന്മാർ
ഇനിയെന്ത് ചെയ്യുവാൻ
ഇനിയെങ്‌ പോകുവാൻ
ഇവിടെക്കിടന്നങ് മരിച്ചിടേണോ?
ആരോട് പറയുവാൻ
ആരുണ്ട് കേൾക്കുവാൻ
ആത്മാവ് പുകയുന്ന ചോദ്യ ചിഹ്നം?
റശീദ് പുന്നശ്ശേരി

5-
കൊറോണയെന്നൊരു രോഗം നാട്ടിൽ പടരുകയായി
കുറേ മനുഷ്യരതിനാൽ മരണം പുൽകുകയായി
കഠിനമായ പരീക്ഷണം നാം അറിയുകയായി
കുടുങ്ങി നമ്മൾ വീട്ടു തടങ്കലിൽ  അനന്തമായി

വുഹാനിൽ നിന്നും തുടങ്ങിയാദ്യം  പകർച്ച വ്യാധി
വിറച്ചു ലോകം പനിച്ചു മരണം തുടർച്ചയായി
വിദഗ്ദരെല്ലാം മരുന്നിനായത വിയർക്കയായി
വിധിക്കു മുന്നിൽ കുതിച്ച ലോകം കിതച്ചുപോയീ

അലഞ്ഞിടല്ലേ തെരുവിലൊന്നുംഅലക്ഷ്യരായി
അകൽച്ചയാവാം പകർച്ച മാറാൻ നമുക്ക് വേണ്ടി
അറിഞ്ഞിരിക്കാം സുരക്ഷ മുഖ്യംഅകറ്റു ഭീതീ
അതിജയിക്കും നമ്മളൊന്നായ്ദുരന്തമാരീ

റശീദ് പുന്നശ്ശേരി

6-


0 comments:

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next