ഫേസ് ബുക്കില്‍ അലയുമ്പോള്‍ വന്നു കയറി ഒരു .."ഹായ് " ..
വര്‍ഷങ്ങളായി ബ്ലോഗിലൂടെ പരിചിതമായ നാമം.
ഞാനും വിട്ടു കൊടുത്തില്ല . ഹൈ വോള്‍ട്ടില്‍ തന്നെ തിരികെ കൊടുത്തു.
"ഹായ് .."
"നിങ്ങളുടെ എഴുത്ത് വായിക്കാറുണ്ട്. "
"നന്ദി. താങ്കള്‍ ഇപ്പോള്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തിയോ ? പുതിയ പോസ്റ്റൊന്നും ഇല്ലല്ലോ?"
"ജോലി തിരക്കാ .രാത്രി വരുമ്പോള്‍ വൈകും എഴുതാന്‍ സമയം പോരാ."
"എവിടെയാ ജോലി ??"
"ഞാന്‍ ഷാര്‍ജയില്‍ . നിങ്ങള്‍ ?"
"ഹോ, ഞാനും ഷാര്‍ജയിലാണല്ലോ?"
"അതെയോ ? എവിടെയാ താമസം?"
"ലുലു സെന്ററിന്റെ പിറകിലാ അറ്റ്‌ലസ് ബില്‍ഡിങ്ങില്‍ "
"ഞാനും അവിടെയാണല്ലോ ഈശ്വരാ.. ഫ്ലാറ്റ് നമ്പര്‍ ?? "
" 601 "
ഡോറില്‍ മുട്ട് കേട്ടു. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ലാപ് ടോപും മുഖത്തു പുഞ്ചിരിയുമായി അയാള്‍ നില്‍ക്കുന്നു.
അപ്പുറത്തെ മുറി ചൂണ്ടി അയാള്‍ പറഞ്ഞു.
ഒന്നര വര്‍ഷമായി ഞാന്‍ ആ മുറിയിലാ താമസം.
ഒരു ബ്ലോഗറെ ജീവനോടെ കണ്ടതിന്റെ ആവേശത്തില്‍ ഞാന്‍ പറഞ്ഞു
" നമുക്കൊന്ന് മീറ്റിയാലോ ??? "
നന്ദി : ശ്രീ ജെഫു ജൈലഫ് (പടം അടിച്ചു മാറ്റിയതിനു )
: ശ്രീമതി ...ഉമ്മു അമ്മാര്‍ (ആദ്യ വായനക്ക് )
41 comments:
യാരപ്പാ യെവന്‍ ?
ബാക്കി പറ... ബാക്കി പറ....
ആരാദ് ????????
നമുക്ക് മീറ്റാം...ആരാണ് ആ പുതിയ അയല്‍ക്കാരന്‍?
ആരായിരുന്നു?
ആരായാലും ആ ദര്ദ്രവാസിയായ അയല്‍വാസിയെ വെറുതെവിടരുത്..!
കൊള്ളാമല്ലോ ആരാണീ കയ്യെത്തും ദൂരെ ഉണ്ടായിട്ടും കാണാന്‍ പറ്റാത്ത ബ്ലോഗര്‍... ഏതായാലും ആശയം നന്നായിട്ടുണ്ട്....ആശംസകള്‍
ജീവിതം എപ്പോഴും ഒരു 14" സ്ക്രീനില്‍ പിന്നില്‍ താലച്ചിടുംബോള്‍ ഇങ്ങനെ തന്നെ സംഭവിക്കും
ഞമ്മള്‍ എത്ര താമസിച്ചതാ അവിടെ. ലുലുവിന് തൊട്ട് ഉമര്‍ ഖയാം ബില്‍ഡിങ്ങില്‍. അഞ്ചു വര്‍ഷത്തോളം .
മീറ്റ് നടക്കട്ടെ
കൊള്ളാം . കേട്ടോ .
"അയല്‍ ദോഷി ആയില്യം ആയിരുന്നു.....മനദോഷം മക്കള്‍ക്കെന്നാപ്തവാക്യം" കടമ്മനിട്ടയുടെ കവിതയാണ്.ജന്മനാള്‍ ഒന്ന ചോദിച്ചേക്കു ( തമാശയാണ്) ഇങ്ങനെ പലപ്പോഴും സംഭവിക്കാം..... കൂട്ട്കാരനോട് എന്റ അന്വേക്ഷണം അറിയിക്കുക........
അയല്‍പക്കക്കാരനെ പരിചയപ്പെട്ട രീതി നന്നായി. സംഭവിക്കാനിടയുള്ളത്.
ഇത്രയല്ലേ സംഭവിച്ചുള്ളൂ. ഒരു മുറിയില്‍ താമസിക്കുന്ന ബ്ലോഗര്‍മാര്‍ തമ്മില്‍ അറിയാത്ത അവസ്ഥയുണ്ടേ.. പിന്നെയാണോ ഇത്. ഓരോ തൂലികാനാമവും കൊടുത്ത് ഇരുന്ന് എഴുതുമ്പോള്‍ ഓര്‍ക്കണം :)
കൊള്ളാം പുന്നശ്ശേരിക്കാരാ.. കൊള്ളാം.സൂപ്പറായിട്ടുണ്ട്. ഇനി പറ; ഇതു കഥയോ? കാര്യമോ?.. കാര്യമാണെങ്കില്‍ യാരവന്‍?...
എന്നിട്ട്...
ബൂലോകത്തെ ആദ്യത്തെ വണ്ടർഫുൾ ബ്ലോഗ് മീറ്റ്..!
ഹ ! ഇതെന്തു പുകില്!
ഇത് ആരെന്ന് ചോദിച്ച് കഥാകൃത്തിനെ നൊസ്സാക്കല്ലേ..!
അടുത്തിരുന്നിട്ടും അറിയാന്‍ സമയവും സന്മനസ്സും കൊടുക്കാത്ത
നമ്മുടെ ദയനീയാവസ്ഥ തന്നെ പ്രതിബിംബിക്കുന്ന ഒരുനല്ല കഥ!
അറിയാതറിയുന്ന ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് ഒരു മീറ്റ് ഒപ്പം ഒരു ഈറ്റും എന്ന ചെറുതായിപ്പോകുന്ന പരിസമാപ്തിയിലേക്ക് ഒരു പരിഹാസ ശരവും.
നന്നായ് ഭായി ഈ ഭാവന!
അപ്പൊ എന്നാ മീറ്റ് ?????
എന്നാ പിന്നെ നമക്കങ്ങു മീറ്റാം..
അപ്പം 601ല്‍ വന്നാല് ആര്‍ക്കും മീറ്റാം അല്ലേ.. :)
ഒരേ വീട്ടില്‍ വെച്ചു ആങ്ങളയും പെങ്ങളും പരസ്പരം ചാറ്റ് നടത്തി ടൌണില്‍ പോയി മീറ്റിയ കഥ മുമ്പാരോ പോസ്റ്റിയതോര്‍മ്മ വന്നു!. കലി കാലം!.
Nalloru blog meet...
Eni aduththa murikalil ethra puli bloggermaar thaamasikkundo entho...
Meettaashamsakal.....
മീറ്റിയിട്ട് രണ്ടാം ഭാഗം പോസ്റ്റൂ ...
ഇതാണ് നഗര ജീവിതത്തിന്റെ ഗുണം !!!!
എന്റെ മുന്നിലെ ഫ്ലാറ്റില്‍ താമസ്സിക്കുന്ന എട്ടു അംഗങ്ങള്‍ അടങ്ങുന്ന കുടുംബത്തിലെ
രണ്ടു പേരെ മാത്രമേ എനിക്കറിയൂ !!!
ആശംസകളോടെ ..(തുഞ്ചാണി)
ഒടുവില്‍ ബ്ലോഗറോടൊപ്പം മീറ്റാന്‍ പോയി, അല്ല ഈറ്റാന്‍ പോയി.
'എവിടെ കൂടാം'?
നമുക്ക് ദുബായ് "സല്‍ക്കാര" റെസ്ടോറന്റില്‍ കൂടാം.
സഹ ബ്ലോഗറിന്റെ "വിശദമായ മീറ്റ്" കണ്ട് കണ്ണ് തള്ളി.
ബില്ല് വന്നപ്പോള്‍ "ബോധം" പോയി.
കണ്ണ് തുറന്നപ്പോള്‍ മുമ്പില്‍ ആരുമില്ല, ബ്ലോഗറും കൂടെ കയ്യിലെ കാശും അപ്രത്യക്ഷമായിരുന്നു.
ഇനി ജീവിതത്തില്‍ ഒരു ബ്ലോഗറെയും കാണില്ല എന്ന പിറുപിറുപ്പോടെ അയാള്‍ മെല്ലെ പുറത്തേക്ക് നടന്നു.
"ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ലെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു"
എന്നാല്‍ അങ്ങ് മീറ്റാം... ല്ലേ..
മിനി കഥ നന്നായി..
എന്നിട്ട് മീറ്റിയോ.... ?
ബാക്കി പറയ് കോയ... പിന്നെ എന്തുണ്ടായി..
pinne enthavan ....
ninga baakki para ....
alle phonil para 0554355322....
നടക്കട്ടെ അടിപൊളി ആയിട്ട് ഞമ്മളിവിടെ ഉണ്ടാവും ഹഹഹ
ജീവിതമല്ലേ!?
ഇത്തരം സംഭവങ്ങൾ ആവർത്തിക്കും!
മനോ രാജ്, മൊട്ട മനോജ്, നൗഷാദ് അകമ്പാടം എന്നിവരുടെയും സമാന അഭിപ്രായക്കാരുടെയും
കംമ്ന്റിനടിയില്‍ എന്റെ ഒപ്പോടെ "ആരായിരുന്നു" എന്ന ചോദ്യം അവസാനിപ്പിക്കുന്നു. ലേബലിലെ "മിനി കഥ" എന്ന ഭാഗം ഹൈ ലൈറ്റ് ചെയ്യുന്നു.
നാഗരിക സംസ്കാരം നമ്മെ ഇങ്ങനെയൊക്കെ ആക്കിയെന്നു പറഞ്ഞു വെക്കുകയായിരുന്നു ലക്‌ഷ്യം.
അത് കൊള്ളാം ,,ഇതൊരു ഭാവനയായാണെങ്കിലും അതി വിധൂരമാല്ലാത്ത ഭാവിയില്‍ വരാന്‍ പോകുന്ന ഒരു യാഥാര്‍ത്ഥ്യം..
ഭയങ്കര ബ്ലോഗര്‍മാരും ഭയങ്കര മീറ്റും.. ഇനി ഭയാനകമായ മീറ്റ് ചിത്രങ്ങള്‍ വരട്ടെ...
ഹഹ്ഹ.. അത് കലക്കി.. ആരായിരുന്നു??
എപ്പൊ മീറ്റീന്ന് ചോദിച്ചാല്‍ പോരേ...
അത് തന്നെ...ഈ ബ്ലോഗ്ഗേര്‍സിനു
അതും മനസ്സിലായില്ലേ...എങ്ങനെ
മനസ്സിലാകാന്‍...ഇതില്‍ നിന്നു
കണ്ണ് എടുത്തിട്ട് വേണ്ടേ?
അപ്പൊ ഞങ്ങള് മീറ്റുന്നു ഉടനെ..
athey....kalakki tto sangathi nannayi vannittundu!
മീറ്റിക്കഴിഞ്ഞോ.......
accidental. pakshe thottappurathe muriyilullavane thirichariyaatha nammuteyokke jeevithavum pakarthi.
ചാറ്റാം.. മീറ്റാം... ചീറ്റ് ആവരുത്.
ഹ ..ഹ ഹ..കൊള്ളാം
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ