സ്വപ്ന സമാനമായിരുന്നു ആ യാത്ര. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ നിന്ന് ഹിമകണങ്ങള്‍ പെയ്തിറങ്ങുന്ന 'അദൃശ്യ സ്വര്‍ഗത്തിലേക്ക്' വെറും മൂന്നര മണിക്കൂര്‍ നേരത്തെ വിമാന യാത്ര കഴിഞ്ഞ് പറന്നിറങ്ങിയത് രാത്രിയിലായിരുന്നു. കുളിരുള്ള മഴ വര്‍ഷിച്ചു കൊണ്ടിരുന്ന രാവ് പുലര്‍ന്നത് കിളികളുടെ പാട്ടു കേട്ടാണ്. റമദ ഹോട്ടലിന്റെ ജനല്‍ പാളികളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മനം കുളിര്‍പ്പിക്കുന്നതായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ 15 ദിവസങ്ങള്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ചെലവഴിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ എമിറേറ്റ്സ് റൈറ്റേഴ്സ് യൂനിയന്‍ വൈസ് പ്രസിഡന്റും യു.എ.ഇയിലെ അറിയപ്പെടുന്ന കവയിത്രിയും കോളമിസ്റ്റും പതിനാറോളം കൃതികളുടെ കര്‍ത്താവുമായ അസ്മ അല്‍ സറൂനി വാചാലയാവുകയാണ്.
കവയിത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കേരളം ജന്നത്തുല്‍ ഗാബ്' (അജ്ഞാത സ്വര്‍ഗം) ആണ്. പുറം ലോകമറിയാതെ മറഞ്ഞു കിടക്കുന്ന സ്വര്‍ഗം.
ആഫ്രിക്ക, യൂറോപ്പ്, മലേഷ്യ, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നിത്യ സന്ദര്‍ശകയായ താന്‍ ആദ്യമായാണ് കേരളത്തിലെത്തിയത്. ചെറുപ്പകാലത്ത് ബോംബെ വരെ പോയിട്ടുണ്ട്. ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദം തോന്നുന്നു. ഇനിയുമിനിയും അങ്ങോട്ടു തന്നെ പോകണമെന്ന് മനസ് പറയുന്നു. ഹരിത സമൃദ്ധമായ പ്രകൃതി, സ്നേഹ സമ്പന്നരായ ജനത, യാത്രയിലുടനീളമനുഭവപ്പെട്ട സന്തോഷകരമായ നിമിഷങ്ങള്‍ അവര്‍ ഓര്‍ത്തെടുത്തു.
കൊച്ചിയില്‍ ചാറ്റല്‍ മഴ കൊണ്ട് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി നടന്നു. മൂന്നു ചക്രമുള്ള റിക്ഷാ വണ്ടി കണ്ടപ്പോള്‍ അതില്‍ സവാരി ചെയ്യാനൊരു പൂതി. അടുത്തു കണ്ട ഒരു വണ്ടിയില്‍ കയറി. ചെറുപ്പക്കാരനായ സമീറിന് അല്പമൊക്കെ ഇംഗ്ലീഷ് അറിയാം. 200 രൂപക്ക് രണ്ടു മണിക്കൂര്‍ നേരം നഗരം ചുറ്റിക്കാണിക്കാമെന്നേറ്റു. നേരെ എം ജി റോഡിലേക്ക്. ഉന്തു വണ്ടികളില്‍ നിന്ന് പഴങ്ങള്‍ വാങ്ങി. മുന്തിരിയും വാഴപ്പഴവുമൊക്കെ ഒന്നാന്തരം. ഭര്‍ത്താവും മകള്‍ ഐശയും പേരക്കുട്ടികളായ ഹഫീദിയും സായിദ് ഹിലാമയുമെല്ലാം തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും കടല കൊറിച്ചും നഗരം ചുറ്റിക്കണ്ടു. വഴിയില്‍ കണ്ട പലരും നന്നായി അറബി സംസാരിക്കുന്നുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണവര്‍. അവരിലൊരാള്‍ ഇവിടെ പോകേണ്ട സ്ഥലങ്ങളെല്ലാം ഒരു കടലാസില്‍ വ്യക്തമായി എഴുതി തന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തിരികെ ഹോട്ടലില്‍ വിട്ട സമീറിന് 300 രൂപ നല്കി. 100 രൂപ തിരികെ നല്‍കിക്കൊണ്ട് പറഞ്ഞു. ഇത് അധികമുണ്ടല്ലോ? 200 ആണ് കൂലി. സ്നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ മടിയോടെ അയാള്‍ അതു വാങ്ങി. അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചു വെച്ചു. പിന്നീടുള്ള നാലു ദിവസം റിക്ഷാ വണ്ടിയിലായിരുന്നു ഞങ്ങളുടെ യാത്ര.
കേരളത്തിലെ ടാക്സിക്കാരോട് മതിപ്പു തോന്നിയ മറ്റൊരനുഭവവും കൊച്ചിയിലുണ്ടായി. ഒരു രാത്രിയില്‍ ടാക്സി കാറില്‍ ക്യാമറ വെച്ചു മറന്നു. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഹോട്ടല്‍ റിസപ്ഷനില്‍ നിന്ന് വിളി വന്നു. നിങ്ങളുടെ ക്യാമറ ഡ്രൈവര്‍ ഇവിടെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന്. റൈറ്റേഴ്സ് യൂനിയനില്‍ കഴിഞ്ഞ 30 വര്‍ഷമായി കൂടെ ജോലി ചെയ്യുന്ന് മുഹ്യുദ്ദീനടക്കം നിരവധി മലയാളികളെ നേരത്തെ പരിചയമുണ്ട്. അവര്‍ വിശ്വസ്തരാണെന്നതിന് സാക്ഷ്യപത്രത്തിന്റെ ആവശ്യമില്ലല്ലോ?
അതിരപ്പള്ളിയില്‍
കാടിന്റെ വന്യതയില്‍ മനോഹരമായ വെള്ളച്ചാട്ടത്തിനടുത്തെത്തിയപ്പോള്‍ ഈ ലോകത്ത് ഇങ്ങനെയൊരിടമുണ്ടായിരുന്നോ എന്നാണ് തോന്നിയത്. മഴയില്‍ രൗദ്ര രൂപിണിയായ പുഴയില്‍ ചിന്നിച്ചിതറുന്ന പാല്‍ത്തുള്ളികള്‍ കണ്ടു നിന്നതേ മനം കുളിര്‍ത്തു. വാഴച്ചാലിലും സ്ഥിതി മറ്റൊന്നല്ലായിരുന്നു. തണുപ്പുള്ള രാത്രികളും മഴയുള്ള പകലുകളും 'എ സി' എന്ന സങ്കല്‍പ്പം പോലും ആവശ്യമില്ലാത്ത വിധം ഈ നാടിനെ അനുഗ്രഹിച്ചിരിക്കുന്നു. ഇവിടെ പിറന്ന നിങ്ങളൊക്കെ അത്ര ഭാഗ്യവാ•ാര്‍...
ആനപ്പുറത്ത്.
തേക്കടിയിലെ തടാകം കടന്ന് വനത്തോട് ചേര്‍ന്ന കോട്ടേജിലെ നാലു ദിവസങ്ങള്‍ അവിസ്മരണീമായ അനുഭവമായി. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നകന്ന് വനത്തിന്റെ വന്യതയും ഭംഗിയും നുകര്‍ന്ന്, മൃഗങ്ങളുടെ കാലച്ചൊകള്‍ കേട്ട് പ്രകൃതിയോട് ചേര്‍ന്നു കിടന്ന ദിനങ്ങള്‍. തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനക്കൂട്ടത്തെ കണ്ടു. മാനുകള്‍, മുയലുകള്‍, കുരങ്ങന്മാര്, വന്യ മൃഗങ്ങള്‍ വിരഹിക്കുന്ന കാടിനടുത്തു കൂടെയുള്ള ബോട്ട് യാത്ര ഏറെ കൗതുകകരമായിരുന്നു. ആനപ്പുറത്ത് കയറാനൊരു മോഹം. ഭീതിയോടെയായിരുന്നു കയറിയത്. അല്പ സമയം നീണ്ടു നിന്ന ആന സവാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിച്ചു. കടലപ്പൊതിയുമായി നടന്നു പോകവേ കുരങ്ങന്മാര് വന്നു തട്ടിപ്പറിച്ചു കൊണ്ടു പോയി.
തേക്കടിയില്‍ നിന്ന് നേരെ പോയത് നീലഗിരി ശൃംഗങ്ങള്‍ നിറഞ്ഞ മൂന്നാറിലേക്കാണ്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള പാതയിലെ യാത്ര തുടങ്ങിയതോടെ മനസും ശരീരവും കൂടുതല്‍ ഉന്മേഷത്തിലായി. യൂനുസ് എന്ന ചെറുപ്പക്കാരന്റെ വാഹനത്തിലായിരുന്നു യാത്ര. മൂന്നാറിലെ മനോഹരമായ റിസോര്‍ട്ടിലെ താമസം പോലും ഏറെ ഹൃദ്യമായിരുന്നു. തേയില ഫാക്ടറിയിലെ സന്ദര്‍ശനവും കുന്നിന് മുകളിലെ പുല്‍മേടുകളില്‍ അലക്ഷ്യ യാത്രകളും മൂന്നാറിനെ ഏറെ പ്രീയപ്പെട്ടതാക്കി.
മെയ്യടക്കത്തിന്റെ അഭ്യാസമായ കളരിപ്പയറ്റ് കാണാനും ഇവിടെ അവസരമുണ്ടായി. ആനപ്പുറത്ത് കയറാന്‍ മൂന്നാറില്‍ ലഭിച്ച അവസരവും കളഞ്ഞില്ല. ദൈവം എത്ര ഉന്നതനാണ്. ഈ നാട്ടുകാരോട് എന്തൊരു കാരണ്യമാണവന്‍ കാണിച്ചത്? അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും കണ്ടു. എവിടെയും പുഞ്ചിരിയോടെ മാത്രം എതിരേല്ക്കുന്ന സംസ്കാര സമ്പന്നരായ ജനതയെ കണ്ടു. പ്രകൃതി അതിന്റെ മുഴുവന്‍ സൗന്ദര്യവും കാണിച്ച് മാടിവിളിക്കുന്ന മനോഹരമായൊരു ദേശം കണ്ടു. ആതിഥ്യമര്യാദയുടെ മനോഹരമായ കേരളീയ ശൈലി കണ്ടു. തിരികെ മടങ്ങുമ്പോള്‍ മനസ് മന്ത്രിച്ചത് ഇനിയുമിനിയും വരണമെന്നായിരുന്നു.
ബിരിയാണിയും പറോട്ടയും പഴങ്ങളും സുമ്പുഷ്ടമായ പാലും എരിവുള്ള കറികളും കഴിച്ച് ഞങ്ങള്‍ കേരളീയരായി. ആ മണ്ണ് മനസില്‍ നിന്നൊരിക്കലും മായുന്നില്ല. മസാലപ്പൊടികളും ചായപ്പൊടികളും കുങ്കുമപ്പൂവും മറ്റുമായിരുന്നു കേരള യാത്രയില്‍ തിരികെ കൊണ്ടു വന്ന വിഭവങ്ങള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പായക്കപ്പല് കയറി അറബിക്കടല്‍ താണ്ടി വന്നതും ഇത്തരം നിധികള്‍ തേടിയായിരുന്നുവല്ലോ? അറബ് സംസ്കാരവും മലബാറിലെ ജീവിത രീതികളും ഏറെ സാദൃശ്യങ്ങള്‍ നിറഞ്ഞതാണുതാനും.
ചെറുപ്പ കാലം തൊട്ടു തുടങ്ങിയ സര്‍ഗ സപര്യ ജീവിതമാക്കിയ അസ്മ അല്‍ സറൂനി സാഹിത്യ സദസുകളില്‍ ഇന്ന് സജീവ സാന്നിധ്യമാണ്. അല്‍ ഖലീജും അറബി പത്രമടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ഇവര്‍ കോളങ്ങള്‍ എഴുതുന്നു. 1994 മുതല്‍ ഇതുവരെ 16 പുസ്തകങ്ങള്‍ എഴുതിയ ഇവര്‍ എമിറേറ്റ്സ് റൈറ്റേഴ്സ് യൂനിയന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.
'അജ്ഞാത സ്വര്‍ഗ'ത്തിന്റെ അവകാശികളോടും അധികാരികളോടും ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. ദൈവം അനുഗ്രഹിച്ചരുളിയ സ്വപ്ന ഭൂമിയെ കൊല്ലാതിരിക്കുക. ഇലകളും പൂക്കളും നിറഞ്ഞ ഹരിതഭംഗി ഇതുപോലെ നിലനിര്‍ത്താന്‍ തയാറാവുക. നാഗരികതയുടെ അതിപ്രസരങ്ങള്‍ക്കിടനല്‍കാതെ വന്യ ജീവികളോട് മനുഷ്യത്വമുള്ളവരാകുക. മോശമായി ഒന്നും ഒരനുഭവം പോലും ഇവിടെ എനിക്കുണ്ടായില്ല. സഞ്ചാരികളുടെ പറുദീസയായി 'ഖൈര്‍ അല്ല' (ദൈവത്തിന്റെ നന്മ) എന്ന കേരളം വളരുക തന്നെ ചെയ്യും. ഞാന്‍ വീണ്ടും വരും . ചെറുപുഞ്ചിരിയോടെ അവര്‍ പറഞ്ഞു
33 comments:
അതിപ്രസരങ്ങള്‍ക്കിടനല്‍കാതെ വന്യ ജീവികളോട് മനുഷ്യത്വമുള്ളവരാകുക. മോശമായി ഒന്നും ഒരനുഭവം പോലും ഇവിടെ എനിക്കുണ്ടായില്ല. സഞ്ചാരികളുടെ പറുദീസയായി 'ഖൈര്‍ അല്ല' (ദൈവത്തിന്റെ നന്മ) എന്ന കേരളം വളരുക തന്നെ ചെയ്യും. ഞാന്‍ വീണ്ടും വരും . ചെറുപുഞ്ചിരിയോടെ അവര്‍ പറഞ്ഞു.......ഇനി വരുന്ന വിദേശികളും ഇങ്ങനെ തന്നെ പറയട്ടെ....
Good's Own Country but not always :(
ഒപ്പമുണ്ടായിരുന്നോ ? കേരളത്തില്‍ ആദ്യമായി വരുന്ന വിദേശീയര്‍ എല്ലാവരും ഇങ്ങനെയൊക്കെ പറയും ..പക്ഷെ കുറച്ചു കാലം കൂടി തങ്ങിയാല്‍ അഭിപ്രായം മാറേണ്ടി വരും ..എന്തായാലും അന്യരുടെ മുന്നിലെങ്കിലും നമ്മുടെ പെരുമ അങ്ങനെ മങ്ങാതെ നില്ക്കട്ടെ ..:)
നന്നായി, അവരുടെ മുമ്പില്‍ മുഖം കുനിച്ചു നില്‍ക്കേണ്ടി വരാതെ ദൈവം കാത്തു!അറബിയാലായിരിക്കും അവരുടെ എഴുത്ത് അല്ലേ? കഴിയുമെങ്കില്‍ ചിലതു പരിഭാഷപ്പെടുത്തി അവരെ മലയാളത്തിനു പരിചയപ്പെടുത്താമായിരുന്നു.
നല്ല വിവരണം .....
ആശംസകള്‍ ..
പറയട്ടെ, ഇനിയും പലരും അങ്ങിനെ പറയുമായിരിക്കും.
കേരളം സുന്ദരമാണ്, അത് കേരളത്തില്‍ നിന്ന് മാറി നില്ക്കു മ്പോള്‍ കൂടുതല്‍ സുന്ദരമെന്നു തോന്നും
കേരളം സുന്ദരമായിരിയ്ക്കട്ടെ എന്നെന്നും.....
അവരുടെ എഴുത്തുകളെന്തെങ്കിലും പരിചയപ്പെടുത്താമോ?
വരുന്നവരെല്ലാം വാഴ്ത്തട്ടെ മാമലനാടിന് നന്മയും സൗന്ദര്യവും.അത് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നാമോരോരുത്തരും ബാധ്യസഥരും.വല്ലാതെ മിസ്സ് ചെയ്യുന്നു എന്റെ മണ്ണും മഴയും കുളിരും.നന്നായി പറഞ്ഞിരിക്കുന്നു റഷീദ്ക്ക.നന്ദി കുറച്ച് സമയത്തേക്കെങ്കിലും മനസ്സൊന്ന് തണുപ്പിച്ചതിന്.
എല്ലാവരും നമ്മുടെ നാടിനെ വാഴ്ത്തട്ടെ...കാത്തുവെക്കാം നമുക്കീ നന്മയും സൗന്ദര്യവും...!
അസ്മയുടെ കൃതികള്‍ കൂടി പരിചയപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു റഷീദ്.
അതെ. കേരളം സുന്ദരമാണ് കേരളജനതയും.
വിട്ട് മാറി നില്കുമ്പോഴെ നാടിന്റെ നന്മയറിയൂ. പച്ചിലയും മഴയും പുഴയും തടാകങ്ങളും വനങ്ങളും മലയും വയലും പക്ഷിമൃഗാതികളും എല്ലാം കൊണ്ടും
ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഭൂമി!
അസ്മ അല്‍ സറൂനിക്ക് നല്ല ഒരു യാത്രാനുഭവം തരപ്പെട്ടതില്‍ സന്തോഷം.
അവരുടെ സ്മരണകളില്‍ തിളങ്ങട്ടെ കേരളം എന്നുമെന്നും.
നല്ല ലേഖനം...
രണ്ടുവര്‍ഷം മുന്‍പ് എന്റെ സ്പോണ്സര് ഫാത്തിമ അല്‍ മന്സൂരിയെയും കുട്ടികളെയും കൊണ്ട് ഞങ്ങള്‍ -ഞാനും ഭാര്യയും- കേരളം മൊത്തം കറങ്ങി. കണ്ണൂരില്‍ അവര്‍ രണ്ടുദിവസം തങ്ങിയതും എന്റെ വീട്ടിലായിരുന്നു.
കേരളത്തെയും മലയാളിയേയും യൂഎഇക്കാര് എത്രമാത്രം സ്നേഹിക്കുന്നു എന്ന് അന്ന് മുതലാ വ്യക്തമായത്. കണ്ണൂര്‍ താജില്‍ റൂം ഒരുക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. നല്ല രസായിരുന്നു അവരോടൊപ്പമുള്ള ദിവസങ്ങള്‍
ഈ പോസ്റ്റ് ഹൃദ്യമായി അനുഭവപ്പെട്ടു.
എടോ റഷീദേ,
പോസ്റ്റ് നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള്‍! എല്ലാ വിദേശികളെക്കൊണ്ടും കേരളീയര്‍ ഇങ്ങനെ പറയിച്ചെങ്കില്‍!!
പിന്നേയ്, ഒരു സംശയം: 'കവിയത്രി'യോ അതോ 'കവയിത്രി' യോ?
ജന്നതുല്‍ ഗാബോ ജന്നതുല്‍ ഗൈബോ?
എല്ലാം ഇവര്‍ക്ക് പടച്ചവന് നല്കി കാശ് നല്‍കാത്തത് മാത്രം സാഹിത്യകാരി കണ്ടില്ല
ഏതായാലും ഇനിയും നമ്മ ളെ തേടി എത്തുന്നവരെ ഇതുപോലെ തന്നെ നമ്മള്‍ക്ക് സ്വീകരിക്കാന്‍ കയിയട്ടെ എന്ന പ്രാര്‍ഥനയോടെ നേരുന്നു ആശംസകള്‍
ഹൃദ്യമായ പോസ്റ്റ്..എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും കേരളത്തില്‍ ഇതുപോലെ നല്ല അനുഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു..കവിയത്രി അല്ലല്ലോ കവയത്രിയല്ലേ ?
നമ്മുടെ നാടിനെപ്പറ്റി ഒരറബ് വനിത ഇത്രയും പുകഴ്ത്തിപറയുന്നത് വായിച്ചപ്പോൾ സന്തോഷം തോന്നി.(രമേശേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു)
കേരളം ലൈംഗിക അരാജകത്വത്തിന്റെ വിളഭൂമി. ലൈംഗിക കശ്മലന്മാര് അമ്മയെന്നോ പെങ്ങളെന്നോ മകളെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളെ പീഠിപ്പിക്കുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കള്ളുകുടിയന്മാരുള്ള നാട്. അരി യെക്കാള്‍ അധികം കള്ളിനു വേണ്ടി ചിലവാക്കുന്നവര്‍. അഴിമതിവീരമാരുടെയും പിടിച്ച് പറിക്കാരുടെയും നാട്. നമ്മുടെ കവയിത്രി തന്നെ എത്ര ടാക്സി ക്കാരില്‍നിന്നും കച്ചവടക്കാരില്‍ നിന്നും അറിയാതെ പിടിച്ചുപറി ക്ക് വിധേയമായിക്കാനും? ഇനിയിപ്പം അറബ് കവയിത്രി ഫോര്മാലിറ്റിക്ക് വേണ്ടി വാച്ചകമടിച്ച്ച്ചതിനു നമുക്ക് ഈ ധാരണകളെല്ലാം തിരുത്താം!!!!
സിറാജിൽ വായിച്ചിരുന്നു.
ആശംസകൾ
ഹൃദ്യമായ വിവരണം.. ഇന്ത്യക്കാരെ പറ്റി, പൊതുവേ മലയാളികളെ പറ്റി അറബികള്‍ക്ക് വല്ലാത്ത മതിപ്പാണ്. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മള് മലയാളികള്‍ ഇത്രയൊക്കെ അര്‍ഹിക്കുന്നുണ്ടോ എന്ന്. അസ്മ അല്‍ സറൂനിയേ കുറിച്ച് വായിച്ചിട്ടുണ്ട്. നമ്മുടെ നാടിനെ കുറിച്ച് ഒരാള്‍ നല്ലത് പറഞ്ഞു കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം തന്നെ എന്തായാലും... ഓട്ടോ ഡ്രൈവര്‍ സമീറിന് പ്രത്യേക അഭിനന്ദനം..
@ചന്തു നായര്‍ : അതെ എല്ലാവരും നല്ലത് പറയട്ടെ , നമ്മുടെ നാട് നന്നാവട്ടെ
@ബിഗു : ചിലപ്പോഴൊക്കെ ഇങ്ങനെയും ചിലപ്പോ അങ്ങനെയും അല്ലെ
@രമേശ് ജീ : സത്യത്തില്‍ ഭയമാ ഇത് കേള്‍ക്കുമ്പോള്‍ തോന്നിയത്. അവര്‍ അത്ര ആത്മാര്‍ഥമായ ഇന്റര്‍വ്യൂ തന്നത്. ആ അഭിപ്രായം മാറാന്‍ ഇടവരാതിരിക്കട്ടെ
@മൈത്രേയി : അതെ അറബിയിലാ.. ചില പുസ്തകങ്ങള്‍ തന്നിട്ടുണ്ട്.ഒരു ശ്രമം നടത്തണം
@റാണി പ്രിയ: നല്ലവാകിനു നന്ദി :)
@mottamanoj : അകലെ നിന്ന് നോക്കുംപോഴേ ഭംഗി അറിയുന്നുള്ളൂ.എന്നാലും അതാണ് സത്യം
@Echmukutty : ചില പുസ്തകങ്ങള്‍ തന്നിട്ടുണ്ട്.ഒരു ശ്രമം നടത്തണം ,,നന്ദി
@ജിപ്പൂസ് : സന്തോഷം സഹോദരാ
@കുഞ്ഞൂസ് (Kunjuss): ഹനീഫ്ക പറഞ്ഞ പോലെ ഇത് മൊത്തം അറബിയിലാ .. വായന കഴിയട്ടെ പരിചയപ്പെടുത്താം
@മാണിക്യം : ബഹുത് ശുക്രിയാ ചേച്ചീ. കേരളം തിളങ്ങട്ടെ
@K@nn(())raan*കണ്ണൂരാന്‍! : വളരെ സ്നേഹമുള്ളവരാണ് ഇന്നാട്ടുകാര്. എനിക്കുമുണ്ട് ഇവിടെ ഒരു ഉമ്മ. എന്റെ മകന് പിറന്നു വീണത് മുതല്‍ അവരായിരുന്നു കൂട്ടിനു.അക്കഥ പിന്നെ തരാം
@ndian Expat : തിരുത്തി കേട്ടോ.ജന്നതുല്‍ ഗാബ് തന്നെ അവരുടെ സംസാര ഭാഷയാ
@കൊമ്പന് : കാശ് ഇന്ന് വരും നാളെ .........എന്നല്ലേ കോമ്പാ
@ഒരു ദുബായിക്കാരന് : നന്ദി . തിരുത്തി കേട്ടാ
@moideen angadimugar : അതെ കേരളം മനോഹരം
@Mohammed Ridwan : എല്ലാം പെരുപ്പിക്കാതെ സുഹ്ര്ത്തെ.നല്ലതും ചീത്തയും എല്ലായിടത്തും കാണുമല്ലോ
@ബഷീര്‍ പി.ബി.വെള്ളറക്കാട് : അതെ സണ്ടെയില്‍ കൊടുത്തിരുന്നതാ ..നന്ദി
@ശ്രീജിത് കൊണ്ടോട്ടി. : പിറന്ന നാടിനെ കുറിച്ചുള്ള നല്ല വാക്കുകള്‍ നമ്മെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. നന്ദി ശ്രീ
@മറ്റു വായനക്കാര്‍ക്ക് : സഹിക്കുന്നതിനു നന്ദിയുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കാം കേട്ടോ
പണ്ട് കേരളം കണ്ടു അന്ധാളിച് 'ഖൈരുല്ലാഹ്' എന്ന് പറഞ്ഞു അവിടെ ഇറങ്ങിയ അറബികളുടെ പിന്മുരക്കാരും അവിടത്തെ അനുഗ്രഹീത സൌന്ദര്യം കണ്ട് അട്ഭുതപ്പെടുമെന്നു പറയേണ്ടതില്ല.
താങ്കളുടെ എഴുത്തിന്റെ ഹൃദയതയാണ് എന്നെ ആകര്‍ഷിച്ചത്.
നമ്മുടെ നാട്ടിലെത്തുന്ന വിദേശികള്‍ ഇങ്ങിനെ അഭിപ്രായങ്ങള്‍ പറയുന്നത് കേട്ട് നമുക്ക് അഭിമാനം കൊള്ളാം
പക്ഷെ , കൂടുതല്‍ നാള് നില്‍ക്കുന്നവര്‍ക്ക് ഈ അഭിപ്രായം മാറുമെന്ന കാര്യത്തില്‍ സംശയത്തിനു ഇടയില്ല,
എങ്കിലും, നമ്മുടെ നാടിന്റെ മഹിമ അവര്‍ പറയുന്നതുപോലെയോക്കെതന്നെ ആയെങ്കില്‍ എന്ന് ആശിച്ചുപോവുന്നു ..
അവരുടെ കൃതികള്‍ പരിചയപ്പെടുത്താന്‍ കഴിയുമെങ്കില്‍ ശ്രമിക്കുക , ഈ നല്ലൊരു സംരംഭത്തിന് ഭാവുകങ്ങള്‍ .
അവര്‍ക്ക് മലയാളം പത്രം വായിക്കാനറിയാതിരുന്നത് പുന്നശ്ശേരിയുടെ ഭാഗ്യം!
രമേശേട്ടന് പറഞ്ഞത് പോലെ കുറച്ച് ദിവസം കൂടി നിന്നിരുന്നെങ്കില്‍ അവസാനം അവര്‍ തിരുത്തിയേനെ
"സാത്താന്റെ സ്വന്തം നാട്"
ശരിക്കും സന്തോഷം തോന്നും ഇത് വായിച്ചാല്‍ ....മലയാളികളായ നമ്മള് കേരളത്തെ എത്ര മാത്രം കുറ്റം പറഞ്ഞാലും പുറത്തു നിന്നുള്ള ഒരാള്‍ കേരളത്തെ വഴുത്തുമ്പോള് അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കും നമ്മള്.....അതാണ് മലയാളി ....
നല്ലതെന്നു കേള്‍ക്കാന്‍ നമുക്കെപ്പോഴും സന്തോഷമാണ്.
എന്റെ കേരളം എത്ര സുന്ദരം. ഇവിടുത്തെ ജനങ്ങളും എത്രമാത്രം സഹവര്ത്തിത്വമുള്ളവരാണ്.
ചില ഒറ്റപ്പെട്ട മോശപ്പെട്ട വാര്‍ത്തകള്‍ വേഗത്തില്‍ അവസാനിക്കാത്തതാണ് നമ്മുടെ ശാപം. അഴിമതിയുടെയും പെണ്‍വാണിഭത്തിന്റേയും വാര്‍ത്തകളില്‍ പലതിനും പതിറ്റാണ്ടുകളുടെ പഴക്കമായെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന നിയമ നടപടികള്‍ മറക്കാന്‍ സമ്മതിക്കാതെ എന്നും ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവ സമൂഹത്തിന്റെ ചിന്തയെ തന്നെ മലിനപ്പെടുത്തിയിരിക്കുന്നു.
നാടിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കിട്ടുന്ന അവസരങ്ങള്‍
ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ്. അവരുടെ സംതൃപ്തി
നമ്മുടെ മനസ്സു നിറയ്ക്കും.
നമ്മുടെ നാടിനെ കുറിച്ച് ഇനിയും നല്ലത് കേൾക്കാൻ കഴിയട്ടെ...
നല്ല വിവരണം
ദൈവമേ മാനം കാത്തു എന്നെ എനിക്ക്
പറയാന്‍ ഉള്ളൂ..
അന്ടിയോടു അടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളി...
കന്നൂരാനും റഷീദും ഒക്കെ കൂടെ ഉള്ളത് കൊണ്ടല്ലേ...
അവര്‍ നല്ലത് പറഞ്ഞത്..പിന്നെ ഇന്ത്യക്കാരോട് പ്രത്യേകിച്ച്
തെക്കേ ഇന്ത്യക്കാരോട് ഈ നാട്ടുകാര്‍ക്ക് നല്ല മമത ആണ്..അത് ഇവിടെ കണ്ടു പരിചയമുള്ളവരുടെ നല്ല പ്രവൃത്തി കൂടി കണ്ടത് കൊണ്ടാണ്..
നാട്ടില്‍ വന്നു കൂടുതല്‍ സമയം തങ്ങാതെ ഇരിക്കുനതാന്നു ഭംഗി എന്നെ ഞാന്‍ പറയൂ...എന്റെ കേരളം എത്ര സുന്ദരം എന്ന് കാഴ്ചയില്‍ ആണ് പറയാന്‍ നല്ലത്...ഒരു സ്വയം വിമര്‍ശനം എന്ന് തന്നെ കരുതി ആണ്...
ഹൃദയഹാരി, പക്ഷേ പറോട്ട തിന്നേണ്ടായിരുന്നു!!
"അദ്രശ്യ സ്വര്‍ഗത്തിലേക്ക് " ഇവരെ കൈ പിടിച്ചു നടത്തിയ റഷീദ് ജി ,,,അതിലെക്കാളെറെ നാടിനെ ക്കുറിച്ചുള്ള ഈ കുറിപ്പ് നല്കിയ ഹൃദ്യമായ വിവരണം സമ്മാനിച്ച ,താങ്കള്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി ...
നമ്മുടെ നാട് ഭൂലോകം അറിയട്ടെ
ഇത്ര എങ്കിലും അവര്‍ പറഞ്ഞതില്‍ സന്തോഷിക്കാം.
കൂടുതല്‍ അടുത്തറിയാന്‍ അവര്‍ അധികം ഉണ്ടായതുമില്ല. ഭാഗ്യം
കേരളം വാഴട്ടെ.
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ