Sunday, January 16, 2011

കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുതലാളി ആവാം

ഒരു വിമാനത്താവളത്തിന്റെ മുതലാളിയാവുക എന്നത് ചില്ലറ കാര്യമാണോ ? അതും നമ്മുടെ സ്വന്തം കണ്ണൂരില്‍ നിര്‍മ്മിക്കാന്‍ പോകുന്ന പദ്ദതിയാകുമ്പോള്‍ ഒരു കൈ നോക്കാമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനാകില്ല താനും .


സ്വപ്നമൊരു ചാക്ക് ..അതും തലയില്‍ വെച്ചൊരു പോക്ക് .. എന്നാണല്ലോ അഭിനവ പ്രമാണം . സര്‍ക്കാരിന്റെ എല്ലാ പദ്ദതികളെയും പോലെ തന്നെ വരേണ്യ വര്‍ഗവുമായി ഒരു അവിശുദ കൂട്ട് കെട്ടിന്റെ പിന്നാമ്പുറ കഥകള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ചുറ്റിപറ്റിയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. അത് ശരി വെക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം നമ്മളുടെ ഒക്കെ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥ പ്രഭുവിന്റെ പ്രതികരണവും.

"പാവപ്പെട്ടവന്‍ എന്തിനു ഈ ബിസിനെസ്സില്‍ ഇടപെടണമെന്ന" ധാര്‍ഷ്ട്യം നിറഞ്ഞ വര്‍ത്തമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു പറയാന്‍ മാത്രം ചില വലാട്ടികള്‍ വളര്‍ന്നു കഴിഞ്ഞു.

ചുരുക്കത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതി ചില "കോട്ടിട്ട"വരുടെ കീശയിലെക്ക് ഒതുക്കുവാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടന്നു വരികയാണ് . ഇതിനെതിരെ ഒന്നും ചെയാന്‍ ഒരു പക്ഷെ നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല.കാരണം കേരളത്തെ തീറ്റി പോറ്റുന്ന പാവം പ്രവാസി മലയാളിക്ക് നാട്ടിലെ എമാന്മാര്‍ക്കിടയില്‍ ഇപ്പോഴും പുല്ലു വിലയാണ് . വോട്ടുള്ളവന് തന്നെ വിലയില്ലാത്തിടത്ത് എന്ത് പ്രവാസി?

എങ്കിലും ജനുവരി 31 നകം 50250 /- രൂപയുടെ ഡി ഡി നാട്ടിലെത്തിക്കാന്‍ കഴിയുന്ന പ്രവാസികള്‍ക്കെല്ലാം ഈ പദ്ദതിയില്‍ മുതലിറക്കാന്‍ അവസരമുണ്ടെന്ന കാര്യം എല്ലാവരെയും ഓര്മപ്പെടുത്താനാണ് ഈ കുറിപ്പെഴുതുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപാവസരമോരുക്കുന്നതിനു വേണ്ട സമര പദ്ദതികള്‍ എം പി സി സി പോലുള്ള സംഘടനകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
കാരണം ജനുവരി മാസത്തെ ശമ്പളം ലഭിക്കാനുള്ള സാവകാശം പോലും നല്‍കാതെയാണ് നമ്മുടെ ഏമാന്മാര്‍ "കോട്ടിട്ട'' വര്‍ക്ക് വേണ്ടി പാത സേവ ഒരുക്കിയിരിക്കുന്നത്.
പത്ത് വര്‍ഷമാണ്‌ പദ്ദതിയുടെ കാലാവധിയെന്ന കാര്യവും ലാഭവും നഷ്ടവുമൊക്കെ ബിസിനെസ്സില്‍ ഉണ്ടാവുമെന്ന കാര്യവും ഓര്‍ത്തിരിക്കുക.

മംഗലാപുരത്തിനും കേരളത്തിനും ലക്ഷദ്വീപിനും ഒരുപോലെ ഗുണം ചെയ്യുന്ന കാര്‍ഗോ നീക്കങ്ങള്‍ക്ക്‌ കണ്ണൂര്‍ സാക്ഷ്യം വഹിക്കുമെന്ന്‍ വിലയിരുത്തപ്പെടുന്നുമുണ്ട്.
പണവും താല്പര്യവുമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സുഹ്രത്തുക്കള്‍ക്ക് വിവരം കൈമാറാം .
ഇനിയെന്തിനു മടിച്ചു നില്ക്കണം മിനിമം ഷെയരായ 202500  രൂപയുടെ 25 ശതമാനം മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതി. സ്വന്തം വിമാനത്താവളത്തില്‍ നിങ്ങള്‍ക്കും ഒരു നാള്‍ പറന്നിറങ്ങാം...


എം പി സി സി യും . ആര്‍ എസ് സി യും മറ്റും അയച്ചു തന്ന വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു

Share value Rs.100.00 / share

Minimum no. of share : 2001

Lock in period : 5 years

Dividend : 10 years no dividend

Application : White paper along with 25% DD

Last date : January 31, 2011

Email address : managingdirector@kannurairport.in

Application to be sent to : Kannur International Airport Limited

Parvathy TC 36/1, N H Byepass,

Chakkai, Trivandrum - 695 024.

DD in favour of : Kannur International Airport Limited.

എസ് ബി ടി യുടെ ദുബായ് ഓഫീസും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട് . 

tate Bank of Travancore,
Representative Office,
Al- Arif Business Bay,
PO Box. 126959, Burdubai,
Dubai, UAE.
(D) 00971-4-3537336, (F) 3536199
(M) 00971-50-8973989

ഇനി ലാഭം കിട്ടുമ്പോ ഇടാനൊരു അക്കൌണ്ട് നമ്പര്‍ വേറെയുണ്ട് . ആവശ്യമുള്ളവര്‍  എന്നെ ബന്ധപ്പെടുക .

35 comments:

Jikkumon - Thattukadablog.com said...

haha athu kollaam....

ഷൈജൻ കാക്കര said...

ഡി.ഡിയും കൊണ്ട്‌ വാ, മക്കളെ... ഷെയർ തരാം...

Ismail Chemmad said...

വിവരണത്തിന് നന്ദി
വിവരത്തിനും ആശംസകള്‍

Echmukutty said...

അഞ്ച് പൈസാ സ്വന്തം വരുമാനമില്ലാത്ത വോട്ടവകാശമുള്ള ഞാൻ സ്വപ്നം കാണാൻ പുറകോട്ടാവേണ്ടതില്ലല്ലോ.
അതുകൊണ്ട് സ്വപ്നമൊരു ചാക്ക്.........

HAINA said...

50250 ഇപ്പോൾ ഞാൻ അയച്ചാൽ എനിക്കും വിമനത്താവളത്തിന്റെ മുതലളിയാൻ പറ്റും? :) :) ;).
http://vellaramkallu.blogspot.com/ഒരു ചിരി ഇവിടെ യുണ്ട് വന്നു ചിരിക്കുക...

ആളവന്‍താന്‍ said...

ഇത് പറഞ്ഞത് വളരെ നന്നായിപ്പോയി. ഒരു 55000/- രൂപാ വെറുതെ ഇരിക്കുന്നു. എന്തോ ചെയ്യും എന്ന് കരുതിയിരുന്നപ്പോഴാ... ഏതായാലും നന്നായി ഇങ്ങനെ ഒരു കാര്യം ചെയ്തത് കേട്ടോ...

ഹംസ said...

ചുരുക്കത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതി ചില "കോട്ടിട്ട"വരുടെ കീശയിലെക്ക്
അപ്പോ പഹയാ ഒരു “കോട്ട്” വാങ്ങി ഇട്ടാല്‍ പ്രശ്നം തീര്‍ന്നില്ലെ. ?

പിന്നെ ആ ലാഭം കിട്ടിയാല്‍ ഇടാനുള്ള ആ അക്കൌണ്ട് നമ്പര്‍ ഒന്നിങ്ങ് പറഞ്ഞു താ അതിന്‍റെ പാസ് വേര്‍ഡും ....

Unknown said...

അപ്പോ അത്രയും കാശ് ഉണ്ടാക്കട്ടേ !

shaji.k said...

:))) GOOD

ഷൈജൻ കാക്കര said...

അപേക്ഷഫോമിനെ പറ്റി വല്ല വിവരം...

കൊമ്പന്‍ said...

ഇവിടെ കെട്ടിയ പെണ്ണിന് മഹര്‍ കൊടുത്ത മാല ബേങ്കില്‍ പണയം വെച്ചതെടുക്കാന്‍ കായില്ലാതെ ഇരിക്കുന്ന നേരത്താ ഓന്റെ ബീമാന താവളം അല്ല പിന്നെ

TPShukooR said...

ഏതായാലും എനിക്ക് ഒരു വിമാനത്താവള മുതലാളി ആയെ പറ്റൂ... പണം വീട്ടില്‍ കൊടുത്താല്‍ മതിയാകുമോ?!!

അലി said...

എനിക്കും വേണം ഒരു ഷെയറ്...
സ്വന്തം വിമാനത്താവളമാവട്ടെ... പിന്നെ ഒരു വിമാനവും വാങ്ങണം. പിന്നെ വീട്ടിലേക്കുള്ള റോഡ് ഗൾഫീന്ന് കൊണ്ടുപോകണം.

പട്ടേപ്പാടം റാംജി said...

ഇതൊക്കെ കണ്ടും കേട്ടും വാപോളിച്ചിരിക്കാം.
അല്ലാതെന്ത് ചെയ്യാനാ...

കുഞ്ഞൂസ്(Kunjuss) said...

അറിയിപ്പിനും വിവരങ്ങള്‍ക്കും വളരെ നന്ദി....
പക്ഷേ,ഒന്ന് സൂക്ഷിച്ചോളൂ ട്ടോ, നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി നിക്ഷേപം ഇറക്കിയവരോട് ഒന്ന്വേഷിച്ചാല്‍ കുറെ കാര്യങ്ങള്‍ ഒക്കെ അറിയാന്‍ സാധിക്കും.

റശീദ് പുന്നശ്ശേരി said...

@ എല്ലാവര്ക്കും :
പ്രത്യേക അറിയിപ്പ് .............
ഇതിന്റെ എല്ലാ റിസ്കും അവനവന്‍ തന്നെ വഹിച്ചേക്കണം
എന്റെ ബ്ലോഗിന്റെ അടിയില്‍ വന്ന്‍ തല ചൊറിയാന്‍ ഇട വരരുത് ..

ഇനിയൊരു അറിയിപ്പുണ്ടാകും വരെ മറ്റൊരറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല
ഇത് വരെ വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും മിണ്ടാതെ പോയവര്‍ക്കും നന്ദി

Prinsad said...

ഞാനെന്റെ സ്വന്തം ബിമാനത്തില്‍ സ്വന്തം ബിമാനത്താളത്തില്‍ കോട്റ്റും തൈയ്യും കെട്ടി അന്നൊക്കെ അന്നക്കൊണ്ട് ച്ഛ ണ്ഡ് ഢ് ണ വരപ്പിക്ക്കും അല്ലപിന്നെ... ഒരു മൊതലാളി വന്ന്ക്ക്ണ്‍

ആചാര്യന്‍ said...

എത്താന്‍ വൈകിപ്പോയോ?..എല്ലാരും കൊണ്ടോയോ ഷെയറുകള്‍...ബാക്കി ഉണ്ടോ?..ഉണ്ടെങ്കില്‍ എനിക്ക് വേണ്ടാ..അവസാനം ഏതെങ്കിലും വിമാനത്തില്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ ..താന്‍ വിമാനത്താവള മുതലാളി ആണ് അല്ലെ എടുക്കൂ കാശ് എന്നും പറഞ്ഞു ഉദ്യോഗസ്ഥന്മാര്‍ വിരട്ടും ..കേട്ടാ

Jidhu Jose said...

എനിക്കും വേണം ഷെയര്‍ . പൈസ കുറച്ചു കുറവുണ്ട്. സന്മനസുള്ളവര്‍ ഷെയര്‍ ചെയ്യാമെങ്കില്‍ നമുക്കെടുക്കാമെന്നെ

നാമൂസ് said...

എന്തോന്ന്.... ഷെയര്‍..?
അതൊക്കെയും 'ബാലകൃഷ്ണന്‍റെ' കൂട്ടാളികള്‍ക്ക് ഉള്ളതല്ലേ..?
പാവങ്ങളായ സാധാരണ ജങ്ങള്‍ക്ക് അതിലെന്ത് കാര്യം..?
ഇത്തരം വാലാട്ടികളെ പൊക്കിള്‍നു സൂചി വെക്കണം. എന്നിട്ടും രോഗം ഭേദമാകുന്നില്ലായെങ്കില്‍, തല്ലിക്കൊന്ന് ശല്യമൊഴിവാക്കണം..!!

Muralee Mukundan , ബിലാത്തിപട്ടണം said...

വിവരണത്തിനും,വിവരത്തിനും നന്ദി
ഇതില് കാശ് മുടക്കിയാൽ എന്തെങ്കിലും ലാഭം കിട്ടുവോ ഭായ്?

ബിഗു said...

:) All the best

Sidheek Thozhiyoor said...

ആദ്യം ഞാനൊരു കൊട്ട് അല്ല കോട്ട് വാങ്ങട്ടെ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വിമാനതാവളത്തിന്റെ ചെലവില്‍ ഒരു സമാനതാവളം അവര്‍ക്കും വേണ്ടേ?

MOIDEEN ANGADIMUGAR said...

മുടക്കിയാൽ ആ മുടക്കിയകാശ് പോയെന്നുവെക്കണം.രാഷ്ട്രീയക്കാരുടെ ബിനാമികൾ കോടികൾ മുടക്കാൻ തയ്യാറായി നിൽക്കുമ്പോൾ പിന്നെ ഈ സാധാരണക്കാരുടെ ഒരു ലക്ഷവും,രണ്ട് ലക്ഷവും ആർക്കുവേണം..?
അത് പരോക്ഷമായി വ്യവസായ സെക്രട്ടറി സൂചിപ്പിക്കുകയും ചെയ്തുവല്ലോ..

ARIVU said...

നല്ലത്. ഇനി ഒരു വിമാനം വാങ്ങിയാല്‍ മതിയല്ലോ. ആകാശത്ത്‌ എന്തായാലും ഗട്ടരുന്ടവില്ല.

Sureshkumar Punjhayil said...

Shubhashamsakal...!!!

Unknown said...

വിമാനത്താവള മുതലാളിമാര്‍ക്ക് ആശംസകള്‍.

സര്‍ദാര്‍ said...

താമസിച്ചു...ഇനി ബാക്കിയുണ്ടോ.....

ente lokam said...

rasheed എങ്ങനെ കാര്യങ്ങള്‍? ഷെയര്‍ ഒക്കെ പിടിച്ച്‌ നില്‍ക്കാന്‍ മാത്രം ആയോ? . ഇനി ബ്ലോഗില്‍ കാണുമോ?

അതോ വായാടിയും ഹംസയും ഒക്കെ മാതിരി ഒരു കാരണം പറഞ്ഞു ഒരു മുങ്ങു മുങ്ങുമോ?ഹംസ ആറു മാസത്തേക്ക് എന്നാ പറഞ്ഞത്..വേറെ airportinu പ്ലാന്‍ ഉണ്ടെന്നു തോന്നുന്നു..

rafeeQ നടുവട്ടം said...

പ്രാദേശിക വികസനത്തിനപ്പുറം നമ്മളെ പിഴിയാനുള്ള പുതിയ കോളാണീ വിമാനത്താവളം.
പദ്ധതിയുടെ ആലോചന വരും മുമ്പേ ഷയറുകള്‍ വിഴുങ്ങി വയറു വീര്‍പ്പിച്ചിരിക്കുന്ന സ്രാവുകള്‍ക്കിടയിലേക്ക് ഒരു നേരത്തെ അന്നത്തിനു മാറ്റിവച്ച സമ്പാദ്യമെന്തിനാണ് നിക്ഷേപം മോഹിച്ച് പ്രവാസികള്‍ എറിഞ്ഞു കൊടുക്കുന്നത്?

എന്‍.പി മുനീര്‍ said...

ഷെയര്‍ എടുത്താല്‍ കണ്ണൂര്‍ വിമാനത്താവളം നമ്മുടെ കാശുകൊണ്ടുണ്ടാക്കിയതാണെന്നു പറയാമല്ലോ:)
ഉപകാര പ്രദമായ വിവരണത്തിനു നന്ദി .സഹോദരാ..

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോള്‍ കരിപ്പൂരിലേക്ക് പോകുന്ന വിമാനങ്ങള്‍ എന്റെ വീടിന്റെ മുകളിലൂടെയാണ് പോകുന്നത്. ഇനി കണ്ണൂരിലേയ്ക്കുള്ളതും കാണാം,മേലോട്ടു നോക്കിയാല്‍!

പ്രിയേഷ്‌ പാലങ്ങാട് said...

അല്ല റഷീദേ ഞമ്മക്കും വേണ്ടേ ഒരു ബീമാനത്താവളം!!!കാരക്കുന്നത്തോ നരിക്കുനീലോ ആക്കാം ന്തെയ്‌?

Sulfikar Manalvayal said...

പ്രിയമുള്ളവരേ,
കണ്ണൂര്‍ എയര്‍പോര്‍ടിന്റെ ബ്രാന്‍ഡ്‌ അംബാസിടര്‍ ഇതാ ബ്ലോഗരുടെ രൂപത്തില്‍ നമ്മുടെ മുമ്പില്‍.
എന്ത് കിട്ടും കമ്മീഷന്‍?
"സ്വപ്നമൊരു ചാക്ക് ..അതും തലയില്‍ വെച്ചൊരു പോക്ക്" എന്ന് തന്നെയാ.
കഷ്ടിച്ച് കിട്ടുന്ന ശമ്പളം കൊണ്ട് അരിഷ്ട്ടിച്ചു പോവുന്ന എന്നെ പോലെയുള്ള പാവങ്ങള്‍ക്ക് സ്വപ്നത്തിന്റെ ചിറകിലേറി പറക്കാനുള്ള സംഗതി കൊള്ളാം.
എങ്കിലും സാധാരണക്കാരെ കൂടെ ലക്‌ഷ്യം വെച്ച് ഇത്തിരി കൂടെ ചെറിയ അമൌന്റ്റ്‌ ആയിരുന്നെങ്കില്‍ ബഹുജന പങ്കാളിത്തത്തോടെ ഇതൊരു വലിയ, നല്ല സംരംഭാമായിരുന്നെനെ.
ഇതിപ്പോള്‍ ചില ആളുകളെ മാത്രം ലക്‌ഷ്യം വെച്ചുല്ലതായി പോയില്ലേ?
ആഹ് ..... ഇനി എന്തൊക്കെ കാണാനിരിക്കുന്നു.

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next