മരുഭൂമിയുടെ വന്ന്യതയില്‍ വഴിയാതെ നടന്നു തളര്‍ന്നവരെ ഒട്ടകപ്പുറത്തേറ്റി ലക്ഷ്യസ്ഥലത്തെത്തിച്ചവര്‍,
വിശന്ന് തളര്‍ന്നവനു മുന്നില്‍ കനിവിന്റെ ഒട്ടകപ്പാലും നന്മയുടെ ഈന്തപ്പഴവും നിരത്തി വെച്ച് സല്‍ക്കരിച്ചവര്‍,
ഉറക്കമില്ലാത്ത യാത്രകള്‍അവശരാക്കിയവരെ മണ് കട്ടകളും മരവും കൊണ്ട് തീര്‍ത്ത കൂരകളുടെ മുറ്റത്തിട്ട ഈത്തപ്പന മടലിന്റെ കട്ടിലില്‍ രാവുറക്കിയവര്‍,
ഭാഷ നോക്കാതെ,വേഷം നോക്കാതെ,വര്‍ണ്ണവും,മതവും ജാതിയും നോക്കാതെ,വന്നവരെയെല്ലാം ''മര്‍ഹബ'' ചൊല്ലി എതിരേറ്റ മഹാ മനസ്കര്‍,
മലയാളത്തിന്റെ വിശന്ന് വിറച്ച ഗ്രാമങ്ങളിലേക്ക് അന്നത്തിന്റെ വകയെത്തിച്ച പുണ്ണ്യവാന്മാര്‍,
ഇല്ല, എത്ര പറഞ്ഞാലും അധികമാവില്ല.
ഐക്യ അറബ് എമിറേറ്റിന്റെ ശില്‍പ്പികളെക്കുറിച്ച്,
വെള്ളക്കുപ്പായം പോലെ തന്നെ മനസ്സുമുള്ള ജനതയെക്കുറിച്ച്
കാരണം
തിരികെ നല്കാന് ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ലായിരുന്നു,
സ്വപ്നം കാണുന്ന മനസ്സും, എന്തും ചെയ്യാനുള്ള കര്‍മ്മ ശേഷിയും,ചങ്കൂറ്റവുമല്ലാതെ.
രാജ്യം കണ്ണീരോടെ മാത്രം എന്നും സ്മരിക്കുന്ന മഹാനായ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്താന് അല്‍ നഹ്യാന്,
ഷൈഖ് മക്തൂം ബിന്‍ റാഷിദ് മറ്റ് മണ് മറഞ്ഞ മഹാരഥന്മാര്,
നന്ദിയോടെ മാത്രം ഓര് ക്കുകയാണു ഞങ്ങള്‍,
കരുത്തനായ പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,
7 എമിറേറ്റുകളിലെയും ഭരണാധികാരികള്‍, മറ്റ് ഉദ്യോഗസ്ഥ പ്രമുഖര്‍,
രാജ്യത്തിന്റെ മുപ്പത്തിയൊമ്പതാം ദേശീയ ദിനത്തില്‍ നന്ദിപൂര്‍വം ഞങ്ങളുടെ സ്നേഹാശംസകള്‍ അറിയിക്കട്ടെ,
മലയാളത്തിന്റെ വാക്കുകളും ശബ്ദവും ദ്ര്ശ്യങ്ങളും അറബ് ലോകത്തേക്ക് തുറന്ന് വച്ചവര്‍ക്ക്
ആശംസകള്‍, അഭിവാദ്യങ്ങള്‍,
12 comments:
ഈ കുറിപ്പ് നന്നായി.
കാരണം ആതിഥ്യമരുളിയവരെക്കുറിച്ച് ഓർമ്മിയ്ക്കുന്നത് ഒരു പുണ്യകർമ്മമാണ്. അത് പലരുടേയും ശീലങ്ങളിൽ ഇല്ല.
അവിടെ അനുഭവിയ്ക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെയും നാട് വിടുമ്പോൾ അനിവാര്യമായി സംഭവിയ്ക്കുന്ന നഷ്ടങ്ങളേയും കുറിച്ച് മാത്രമേ എല്ലാവരും വാചാലരാകാറുള്ളൂ.
ഭംഗിയായ ഒരു ദേശീയദിനക്കുറിപ്പ്. മഹാന്മാരായ ദേശീയ നേതാക്കളുടെ ദീര്‍ഘ ദൃഷ്ടിയും മഹാമനസ്കതയുമാണ് രാജ്യത്തെ ഇവ്വിധം പുരോഗതിയിലേക്ക് നയിച്ചത്. രാജ്യത്തെ മത സൌഹാര്‍ദവും നാനാ ജാതി മതസ്ഥരുടെ കൂടിക്കലര്‍ന്നുള്ള ജീവിതവും അനുഗ്രഹീതം തന്നെ.
ഹാര്‍ദവമായ ദേശീയ ദിനാശംസകള്‍.
ദേശിയദിനാശംസകള്!
ആശംസകള്‍, അഭിവാദ്യങ്ങള്‍,
സന്തോഷത്തോടെ നേരുന്നു..ദേശീയ ദിനാശംസകള്‍;
തമ്മില്‍ തല്ലാതെ അനേകം രാജ്യക്കാര്‍ ഒന്നിച്ചു അന്നം തേടുന്നനാടിനെ ദീര്‍ഘവീക്ഷണതോടെ നയിക്കുന്ന ഭരണാധികാരികള്‍ക്ക് നന്മ വരുത്തട്ടെ !!
അഭയം നല്കിയ ഇടത്തെ ഇതുപോലെ നന്ദിയോടെ സ്മരിക്കണം. ദേശീയ ദിനാശംസകള്‍.
പോറ്റമ്മയുടെ സ്നേഹം നല്കുന്ന സാന്ത്വനം നല്കുന്ന ഭൂമിയെ നന്ദിയോടെ സ്മരിച്ചത് ഉചിതമായി.
ദേശിയദിനാശംസകള്
പ്രിയപ്പെട്ടവരേ
അഭയം തന്ന ദേശത്തിന്റെ സന്തോഷത്തില്‍
എന്നോടൊപ്പം പങ്കു ചേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
ഇവിടെ വന്ന എല്ലാവര്ക്കും ആശംസകള്‍
കലക്കി കേട്ടോ
നന്നായി ...
അന്നം തരുന്ന മണ്ണിനോട് എന്നും കടപ്പാട് ഉണ്ടായിരിക്കണം
നല്ല കുറിപ്പ്.
ഒരുപാട് "സുവനീറുകള്‍" എഴുതിയ പരിചയം..... നന്നായി കാണാനുണ്ട്.
മനോഹരമായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ